മെസ്സിക്കും റൊണാൾഡോക്കും വെല്ലുവിളി ഉയർത്താനാവാത്തതിന് കാരണമുണ്ടെന്ന് സൂപ്പർ താരം

ലോക ഫുട്ബോളിലെ സൂപ്പർതാരമായ ക്രിസ്ത്യാനോ റൊണാൾഡോയും ലിയോ മെസ്സിയുമാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളിലായി ലോകഫുട്ബോളിലെ ഒട്ടുമിക്ക വ്യക്തിഗത അവാർഡുകളും പരസ്പരം മത്സരിച്ചുകൊണ്ട് സ്വന്തമാക്കുന്നത്. ബാലൻഡിയോർ പുരസ്കാരം, ഫിഫ ദി ബെസ്റ്റ് തുടങ്ങിയവയെല്ലാം ഇരുതാരങ്ങളും നിരവധി തവണയാണ് നേടിയത്. ആധുനിക ഫുട്ബോളിൽ തന്നെ മറ്റു എതിരാളികളില്ലാത്ത രണ്ടു താരങ്ങളായി ഇരുവരും വളർന്നു.

അതേസമയം ക്രിസ്റ്റ്യാനോ റൊണാൾഡോ, ലിയോ മെസ്സി എന്നിവർക്ക് വ്യക്തിഗത അവാർഡുകളിൽ പോലും വെല്ലുവിളി ഉയർത്താൻ സാധിക്കാത്തത് എന്തുകൊണ്ടാണെന്ന് വെളിപ്പെടുത്തുകയാണ് ടോട്ടൻഹാമിന്റെ മുൻ താരമായ ഹാരി കെയ്ൻ. നിലവിൽ ജർമൻ ക്ലബ്ബായ ബയേൺ മ്യൂണിചിൽ കളിക്കുന്ന താരം ഇത്തവണ വ്യക്തിഗത അവാർഡുകൾ നേടുവാൻ തന്റെ മുന്നിലുള്ള ലക്ഷ്യങ്ങൾ എന്താണെന്ന് വിശദീകരിക്കുന്നുമുണ്ട്.

“എനിക്കൊരുപാട് മികച്ച സീസണുകൾ ഉണ്ടായിട്ടുണ്ടെങ്കിലും സീസൺ അവസാനം ടീമിനോടൊപ്പം ട്രോഫികൾ നേടാൻ കഴിഞ്ഞിരുന്നില്ല, ബാലൻ ഡി ഓർ പുരസ്കാരം പോലുള്ള വ്യക്തിഗത അവാർഡുകൾക്ക് പരിഗണിക്കപ്പെടുമ്പോൾ ടീമിനോടൊപ്പം നേടിയ നേട്ടങ്ങളും കണക്കിലെടുക്കേണ്ടതുണ്ട്, ടീമിനോടൊപ്പം നേട്ടങ്ങൾ നേടുവാൻ സഹായിക്കേണ്ടതായുമുണ്ട്. നിലവിൽ എന്നെ സംബന്ധിച്ചിടത്തോളം ബയേണിനൊപ്പം ബുണ്ടസ്ലിഗ, ചാമ്പ്യൻസ് ലീഗ് തുടങ്ങിയവയും ഇംഗ്ലണ്ടിനോപ്പം യൂറോ കപ്പ് എന്നിവയാണ് ലക്ഷ്യം. വ്യക്തിഗതമായ അവാർഡുകൾ നേടണമെങ്കിൽ ഇത്തരം നേട്ടങ്ങൾ സ്വന്തമാക്കണം.” – ഹാരി കെയ്ൻ പറഞ്ഞു.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ടോട്ടൻഹാം ഹോട്സ്പരിനൊപ്പം നിരവധി വർഷങ്ങൾ കളിച്ചുവെങ്കിലും കാര്യമായ കിരീടങ്ങൾ ഒന്നും ടീമിനോടൊപ്പം നേടുവാൻ കഴിഞ്ഞില്ല, എങ്കിൽപോലും വ്യക്തിഗത മികവുകൊണ്ട് നിരവധി തവണ ഹാരി കെയ്ൻ തന്റെ പേര് ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി നിലനിർത്തി. ഈ കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിലാണ് താരം ജർമൻ വമ്പൻമാരായ ബയേൺ മ്യൂനിച്ചിനോടൊപ്പം കളിക്കുവാൻ പുതിയ വെല്ലുവിളി ഏറ്റെടുത്തു ടീം മാറിയത്.

Rate this post