സെർജിയോ അഗ്യൂറോയുടെ പ്രീമിയർ ലീഗ് ഗോൾ റെക്കോർഡ് തകർത്ത് ഹാരി കെയ്ൻ |Harry Kane

ഇന്ന് വോൾവ്‌സിനെതിരായ മത്സരത്തിൽ വലകുലുക്കിയതോടെ ഒരു ക്ലബിനൊപ്പം ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന പ്രീമിയർ ലീഗ് റെക്കോർഡ് ടോട്ടൻഹാം സ്‌ട്രൈക്കർ ഹാരി കെയ്ൻ സ്വന്തം പേരിലാക്കി.ടോട്ടനത്തിനായി കെയ്‌നിന്റെ 185-ാമത്തെ ലീഗ് ആയിരുന്നു ഇന്ന് പിറന്നത്.

അഗ്വേറോയുടെ 184 ഗോളുകൾ എന്ന റെക്കോർഡ് ആണ് സ്പർസിനായുള്ള 185ആം പ്രീമിയർ ലീഗ് ഗോളോടെ കെയ്ൻ മറികടന്നത്.ടോട്ടനത്തിന് വേണ്ടിയുള്ള എല്ലാ മത്സരങ്ങളിലും കെയ്‌നിന്റെ 250-ാം ഗോൾ കൂടിയായിരുന്നു ഇത്.നോർത്ത് ലണ്ടൻ ക്ലബിന്റെ എക്കാലത്തെയും മികച്ച സ്‌കോറർ ആവാൻ ഇംഗ്ലീഷ് സ്‌ട്രൈക്കർക്ക് ഇനി 16 ഗോൾ കൂടി മതി.ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത ഏക ഗോളിനായിരുന്നു ടോട്ടൻഹാമിന്റെ വിജയം.

ഇന്നത്തെ മത്സരത്തി 64-ാം മിനിറ്റിൽ ഇവാൻ പെരിസിച്ച് ഒരു കോർണറിൽ ഫ്‌ളിക്കുചെയ്‌തതിന് ക്ലോസ് റേഞ്ചിൽ നിന്ന് വലയിലേക്ക് ഹെഡ് ചെയ്‌തപ്പോഴാണ് 29-കാരന്റെ നാഴികക്കല്ല് പിന്നിട്ടത്.കഴിഞ്ഞ ആഴ്ച ചെൽസിക്കെതിരെ 2-2 എന്ന സമനിലയിൽ നേടിയ ഗോളോടെയാണ് കെയ്ൻ അഗ്യൂറോയുടെ 184 ഗോൾ റെക്കോർഡിനൊപ്പമെത്തിയത്.കെയ്ൻ തന്റെ പ്രീമിയർ ലീഗ് അരങ്ങേറ്റത്തിന്റെ പത്താം വാർഷികം ഈ ആഴ്ച ആദ്യം ആഘോഷിചിരുന്നു.

29-കാരൻ കഴിഞ്ഞ വേനൽക്കാലത്ത് തന്റെ ബാല്യകാല ക്ലബ് വിടാൻ അടുത്തുവെങ്കിലും അന്റോണിയോ കോണ്ടെ ഒരു പുതിയ രൂപത്തിലുള്ള ടീമിനൊപ്പം പുനരുജ്ജീവനത്തിന് നേതൃത്വം നൽകിയതോടെ തുടരാൻ തീരുമാനിക്കുകയായിരുന്നു.

Rate this post