“നിങ്ങൾ കാണുന്നുണ്ടോ ഹാരി കെയ്ൻ?” ; ഇംഗ്ലീഷ് സ്ട്രൈക്കറെ ട്രോളി ആരാധകർ
നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ തകർത്ത് ടോട്ടൻഹാം 2021/22 പ്രീമിയർ ലീഗ് സീസണിന്റെ തുടക്കം ഗംഭീരമാക്കിയിരിക്കുകയാണ്. ദക്ഷിണ കൊറിയൻ ഫോർവേഡ് സോൺ ഹ്യൂങ്-മിൻ 55-ാം മിനിറ്റിൽ നേടിയ ഏക ഗോളിനാണ് ടോട്ടൻഹാം വിജയം നേടിയത്. ഇന്നലെത്തെ മത്സരത്തിൽ ഏവരുടെയും ശ്രദ്ധ ടോട്ടൻഹാം സ്ട്രൈക്കർ ഹാരി കെയ്നിലായിരുന്നു.മാഞ്ചസ്റ്റർ സിറ്റിയിലേക്ക് വലിയ തുകക്കുള്ള ട്രാൻസ്ഫെറുമായി ബന്ധപ്പെട്ട കെയ്നിന്റെ പേര് ഉയർന്നു വന്നിരുന്നു. എന്നാൽ സിറ്റി വലിയ ഓഫറുകൾ വെച്ചിട്ടും ടോട്ടൻഹ്മാവിന്റെ ഭാഗത്തു നിന്നും അനുകൂല നിലപാട് ഉണ്ടായിരുന്നില്ല .
വരും ദിവസങ്ങളിൽ താരം ക്ലബ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ ഇന്നലത്തെ മത്സരത്തിൽ താരം ടോട്ടൻഹാമിന് വേണ്ടി കളിച്ചില്ല.ഇംഗ്ലീഷ് സ്ട്രൈക്കർ നീണ്ട അവധിക്ക് ശേഷം വെള്ളിയാഴ്ച മാത്രം പരിശീലനത്തിനെത്തിയത്. എന്നാൽ ഇന്നലെ സ്റ്റാൻഡിൽ ഇരുന്നു കളി കണ്ട കെയ്നിനെ ടൂട്ടൻഹാം ആരാധകർ ട്രോളുകയും ചെയ്തു. ഇന്നലത്തെ മത്സരത്തിലെ വിജയത്തിന് ശേഷം സ്റ്റാൻഡിൽ നിന്ന് “നിങ്ങൾ കാണുന്നുണ്ടോ ഹാരി കെയ്ൻ?” എന്ന ചോദ്യവുമായി ആരാധകരെത്തി.
"Are you watching @HKane!?"
— Chris Cowlin (@ChrisCowlin) August 15, 2021
TOTTENHAM 1-0 MAN CITY ⚽️#COYS #THFC pic.twitter.com/p2zJt7Ry0V
ടോട്ടൻഹാമിന് വേണ്ടി 336 കളികളിൽ നിന്ന് 221 തവണ കെയ്ൻ സ്കോർ ചെയ്തിട്ടുണ്ട് 27 കാരൻ.കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിലെ ടോപ് സ്കോററായും ടോപ് അസ്സിസ്റ് മേക്കറുമാണ് കെയ്ൻ . ലീഗിൽ 23 ഗോളുകൾ നേടിയ കെയ്ൻ 14 അസിസ്റ്റുകൾ നേടി. എന്നാൽ ടോട്ടൻഹാമിനൊപ്പം കരിയറില്‍ ഓര്‍ത്തുവെക്കാന്‍ വലിയ കിരീട വിജയങ്ങളില്ലാത്തത് ഇംഗ്ലീഷ് സൂപ്പര്‍ സ്ട്രൈക്കറെ വേട്ടയാടുന്നുണ്ട്. അടുത്ത സീസണിൽ ടോട്ടൻഹാം ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാൻ സാധിക്കാത്തതും ഇംഗ്ലീഷ് സ്ട്രൈക്കർ മാറി ചിന്തിക്കാൻ കാരണമായി മാറി.
“എന്റെ കരിയറിന്റെ അവസാനത്തിൽ വരാനും പശ്ചാത്തപിക്കാനും ഞാൻ ആഗ്രഹിക്കുന്നില്ല,അതിനാൽ, എനിക്ക് ആകാൻ കഴിയുന്ന ഏറ്റവും മികച്ച ആളാകാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ കരിയറിന്റെ ബാക്കി കാലം ഞാൻ സ്പർസിൽ തുടരുമെന്ന് ഞാൻ മുമ്പ് പറഞ്ഞിട്ടില്ല. ഞാൻ സ്പർസിനെ ഉപേക്ഷിക്കുമെന്ന് ഒരിക്കലും പറയില്ല.എനിക്ക് ഇനിയും ഒരു കരിയർ കളിക്കാനുണ്ടെന്നും ഇനിയും വളരെയധികം കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് എനിക്ക് തോന്നുന്നു.”ഗാരി നെവില്ലിന് നൽകിയ അഭിമുഖത്തിൽ കെയ്ൻ പറഞ്ഞിരുന്നു.