❝ലയണൽ മെസ്സിയുമായുള്ള ബന്ധത്തെക്കുറിച്ചും, കോപ്പ അമേരിക്ക ഫൈനലിനെക്കുറിച്ചും ഡി പോൾ❞ |Lionel Messi

ലയണൽ സ്‌കലോനിയുടെ അർജന്റീനയിൽ തർക്കമില്ലാത്ത തുടക്കക്കാരിൽ ഒരാളായ റോഡ്രിഗോ ഡി പോൾ , അർജന്റീന ദേശീയ ടീമിനെക്കുറിച്ചും ലയണൽ മെസ്സിയുമായുള്ള ബന്ധത്തെക്കുറിച്ചും കോപ്പ അമേരിക്ക ഫൈനലിനെ കുറിച്ചും ഡി പോൾ സംസാരിച്ചു . അർജന്റീനയുടെ രണ്ടു കിരീട വിജയങ്ങളിലും അത്ലറ്റികോ മാഡ്രിഡ് മിഡ്ഫീൽഡർ വലിയ പങ്കു വഹിച്ചിട്ടുണ്ട്. കളിക്കളത്തിൽ മെസ്സിയുമായി മികച്ച ഒത്തിണക്കം പ്രകടിപ്പിക്കുകയും ചെയ്തു.

” മെസ്സിയെ ആദ്യമായി കണ്ടുമുട്ടിയത് മുതൽ എല്ലാ നിമിഷവും മികച്ചതായിരുന്നു . മുമ്പും ഇന്നും, ഒരു വ്യക്തിയെന്ന നിലയിൽ ഞാൻ അദ്ദേഹത്തെ അഭിനന്ദിക്കുന്നു. ബ്രസീലുമായുള്ള കോപ്പ അമേരിക്ക ഫൈനൽ ദിനത്തിൽ അദ്ദേഹം എന്നിൽ ആഴത്തിലുള്ള മതിപ്പ് സൃഷ്ടിച്ചു. ഫൈനൽ ദിനം മെസ്സി കഴിയുന്നത്ര ശാന്തനായിരുന്നു. അന്ന് പരാജയപ്പെട്ടിരുന്നെങ്കിൽ മെസ്സിക്ക് വലിയ വിമർശനം ഏറ്റുവാങ്ങേണ്ടി വന്നേനെ .എന്നാൽ ഞങ്ങൾക്ക് കിരീടം നേടാൻ സാധിച്ചു . ലിയോയുടെ സ്വപ്‌നവുമായി (കോപ്പ അമേരിക്ക കിരീടം നേടുക) സഹകരിക്കാൻ കഴിഞ്ഞതിൽ എനിക്ക് വലിയ സന്തോഷമുണ്ട് “കോപ്പ അമേരിക്ക ഫൈനലിനെകുറിച്ച് ഡി പോൾ പറഞ്ഞു . ഫൈനലിൽ ഡി പോളിന്റെ അസ്സിസ്റ്റിൽ നിന്നും ഡി മരിയായാണ് വിജയ ഗോൾ നേടിയത്.

കഴിഞ്ഞ മൂന്ന് വർഷമായി ഡി പോൾ കളിക്കളത്തിലും പുറത്തും ലയണൽ മെസ്സിയുമായി അടുത്ത ബന്ധം സ്ഥാപിച്ചിട്ടുണ്ട്.പരിശീലന വേളയിലും സോഷ്യൽ മീഡിയ ക്ലിപ്പുകളിലും ഇരുവരെയും പതിവായി ഒരുമിച്ച് കാണാറുണ്ട്.കഴിഞ്ഞ വർഷം കോപ്പ അമേരിക്കയിൽ അർജന്റീനയുടെ മൂന്ന് പതിറ്റാണ്ട് നീണ്ട ട്രോഫി വരൾച്ച അവസാനിപ്പിച്ചപ്പോൾ ഇരുവരും മികവ് കാണിച്ച.2018 ഒക്ടോബറിൽ അരങ്ങേറ്റം കുറിച്ച ഡി പോൾ ലയണൽ സ്കലോനിയുടെ വിശ്വസ്തനാണ് , കൂടാതെ ലാ ആൽബിസെലെസ്റ്റെക്കായി 41 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്.

ഈ വർഷാവസാനം ലയണൽ മെസ്സി തന്റെ അഞ്ചാമത്തെ ഫിഫ ലോകകപ്പ് ടൂർണമെന്റിൽ പങ്കെടുക്കും, കൂടാതെ അദ്ദേഹത്തിന് തന്റെ രാജ്യത്തെ മഹത്വത്തിലേക്ക് നയിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. ലോകത്തിലെ ഏറ്റവും ശക്തമായ ദേശീയ ടീമായിട്ടാണ് അര്ജന്റീന വേൾഡ് കപ്പിനെത്തുന്നത്.രണ്ട് പതിറ്റാണ്ടിലേറെയായി അർജന്റീന ഫുട്‌ബോളിൽ കണ്ടിട്ടില്ലാത്ത ഒരു ടീം സ്പിരിറ്റ് ലയണൽ സ്‌കലോനി രൂപപ്പെടുത്തിയിട്ടുണ്ട്.രണ്ട് തവണ ലോക ചാമ്പ്യൻമാരായ അവർ നിലവിൽ 33 ഗെയിമുകളുടെ അപരാജിത റണ്ണിലാണ്. ലോകകപ്പിനായുള്ള അർജന്റീനയുടെ നീണ്ട കാത്തിരിപ്പ് മെസ്സിയുടെ അവസാനിക്കും എന്ന വിശ്വാസത്തിലാണ് ആരാധകർ .

Rate this post