❝100 മില്യൺ മുടക്കി ഫ്രഞ്ച് യുവ മിഡ്ഫീൽഡ് സെൻസേഷൻ ഓറിലിയൻ ചൗമേനിയെ റയൽ മാഡ്രിഡിലെത്തുമ്പോൾ❞ |Aurelien Tchouameni

മൊണാക്കോയിൽ നിന്ന് 100 മില്യൺ യൂറോയ്ക്ക് റയൽ മാഡ്രിഡ് ഔറേലിയൻ ചൗമേനിയെ ഔദ്യോഗികമായി ഒപ്പുവച്ചു. 22 കാരനായ മിഡ്‌ഫീൽഡർ ബെർണബ്യൂവിൽ ആറ് വർഷത്തെ കരാർ ഒപ്പിട്ടു, ചെൽസിയിൽ നിന്ന് അന്റോണിയോ റൂഡിഗർ വന്നതിന് ശേഷം ഓഫ് സീസണിലെ കാർലോ ആൻസലോട്ടിയുടെ രണ്ടാമത്തെ രണ്ടമത്തെ സൈനിങ്ങാണ് ഫ്രഞ്ച് താരം .പിഎസ്ജിയിലേക്കുള്ള നീക്കം നിരസിച്ചാണ് ചൗമേനി റയൽ മാഡ്രിഡിലെത്തിയത്. യൂറോപ്യൻ ചാമ്പ്യൻമാർ കൈലിയൻ എംബാപ്പെയെ നഷ്‌ടപ്പെടുത്തിയതിന് ശേഷം ഫ്ലോറന്റീനോ പെരസിന് ഈ സൈനിങ്‌ ആശ്വാസം നൽകും.

ചൗമേനിയുടെ വരവ് കാസെമിറോയ്ക്ക് കൂടുതൽ വിശ്രമം നൽകാൻ ആൻസലോട്ടിയെ അനുവദിക്കും.യൂറോപ്പിലെ മറ്റേതൊരു താരത്തേക്കാളും യുവതാരം കഴിഞ്ഞ സീസണിൽ മൊണാക്കോയ്ക്ക് വേണ്ടി പൊസഷൻ വീണ്ടെടുത്തു കൊടുത്തിട്ടുണ്ട്.30 കാരനായ ബ്രസീലിയൻ ഡിഫൻസീവ് മിഡ്ഫീൽഡർക്ക് അനുയോജ്യമായ പകരക്കാരനായാണ് ഫ്രാൻസ് ഇന്റർനാഷണലൈൻ കാണുന്നത്. ജൂൺ 14-ന് ബെർണബ്യൂവിൽ പുതിയ താരത്തിന്റെ വരവ് ഔദ്യോഗികമായി അവതരിപ്പിക്കും.

കഴിഞ്ഞ സീസണിൽ 90 മിനിറ്റിൽ 6.7 എന്ന നിരക്കിലാണ് 22 കാരനായ താരം പന്ത് വീണ്ടെടുത്തത്. ഞെട്ടിപ്പിക്കുന്ന ഒരു സ്ഥിതിവിവരക്കണക്ക് തന്നെയാണ് യൂറോപ്പിലെ വമ്പൻ ക്ലബ്ബുകൾ ചൗമേനിയുടെ പിന്നാലെ കൂടിയതിന്റെ പ്രധാന കാരണവും.1.85 മീറ്റർ ഉയരവും 80 കിലോ ഭാരവുമുള്ള ചൗമേനിക്ക് കാര്യമായ അളവിലുള്ള സ്റ്റാമിനയും വളരെ ഉയർന്ന ശരീര ശക്തിയും ഉണ്ട്. ഇത് വെല്ലുവിളികൾ മറികടന്ന് മികച്ച രീതിയിൽ മുന്നേറാൻ 22 കാരനെ അനുവദിക്കുകയും ശക്തമായ ബാലൻസ് നൽകുകയും ചെയ്യുന്നു. അവൻ ഒരു കുട്ടിയല്ല, അവൻ ഒരു മനുഷ്യനാണ്,അദ്ദേഹം ഒരു അസാധാരണ പ്രതിഭയാണ് ” ഫ്രാൻസ് സഹതാരമായ ചൗമേനിയെ കുറിച്ച് പോൾ പോഗ്ബ പറഞ്ഞു

മികച്ച ശാരീരിക സാന്നിധ്യത്തിനൊപ്പം കളി നന്നായി റീഡ് ചെയ്യുന്ന ചൗമേനി ബാക്ക് ലൈൻ മാർഷൽ ചെയ്യാൻ കഴിവുള്ള താരം കൂടിയാണ്. മികച്ച പാസിംഗ് സ്കില്ലുള്ള താരം മുന്നേറ്റനിരയിലും തന്റെ സാനിധ്യം അറിയിച്ചിട്ടുണ്ട്. എഎസ് മൊണാക്കോ ടീമംഗമായ സെസ്ക് ഫാബ്രിഗാസ് “സമ്പൂർണ്ണമായ, ആധുനിക മിഡ്ഫീൽഡർ” എന്നാണ് 22 കാരനെ വിളിച്ചത്.” എന്നാൽ സഹ താരം പോൾ പോഗ്ബയുമായാണ് പലരും താരത്തെ താരതമ്യപ്പെടുത്തുന്നത് .കളിയുടെയും ശക്തിയുടെയും സാങ്കേതികതയുടെയും കാര്യത്തിൽ അവർ വളരെ സാമ്യമുള്ളവരാണ്. എതിർ നീക്കങ്ങളെ തകർക്കാനും പ്രതിരോധ സംരക്ഷണം നൽകാനുമുള്ള കഴിവാണ് ചൗമേനിയെ പോഗ്ബയുമായി അടുപ്പിക്കുന്നത്.ധാരാളം ഊർജ്ജവും സാങ്കേതിക നിലവാരവും അസാധാരണമായ ശാരീരിക ക്ഷമതയും ഉള്ള താരം കൂടിയാണ് മൊണാകൊ മിഡ്ഫീൽഡർ.

ഫ്രാൻസിന്റെ വടക്ക് ഭാഗത്തുള്ള ഒരു ചെറിയ മുനിസിപ്പാലിറ്റിയായ റുവാൻ എന്ന സ്ഥലത്താണ് ചൗമേനി ജനിച്ചത്, എസ്ജെ ഡി ആർട്ടിഗസിൽ തന്റെ കരിയർ ആരംഭിച്ചതിന് ശേഷം ബാര്ഡോയിലെ യൂത്ത് അക്കാദമിയിലൂടെയാണ് വന്നത്. 2018-19ൽ എഫ്‌കെ വെന്റ്‌സ്പിൽസിനെതിരായ യൂറോപ്പ ലീഗ് ഗെയിമിൽ ക്ലബ്ബിനായി തന്റെ ആദ്യ ടീമിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം തന്റെ ആദ്യ പ്രൊഫഷണൽ കാമ്പെയ്‌നിൽ 19 മത്സരങ്ങൾ കളിച്ചു .2020 ജനുവരിയിൽ 18 മില്യൺ യൂറോയ്ക്ക് മോണൊക്കെ ചൗമേനിയെ സ്വന്തമാക്കി.ലീഗ് 1 ടീമിനായി രണ്ടര സീസണിൽ എട്ട് ഗോളുകൾ നേടി. കഴിഞ്ഞ സീസണിൽ രണ്ട് മത്സരങ്ങൾ മാത്രമാണ് അദ്ദേഹത്തിന് നഷ്ടമായത്.50 മത്സരങ്ങൾ കളിച്ച് അഞ്ചു ഗോളുകളും നേടി.2021 ഓഗസ്റ്റിൽ, ദിദിയർ ദെഷാംപ്‌സിൽ നിന്ന് തന്റെ ആദ്യ കോൾ-അപ്പ് ലഭിച്ചു, ഇപ്പോൾ ഫ്രാൻസിനായി 11 മത്സരങ്ങൾ കളിച്ച ചൗമേനി ഈ വർഷം മാർച്ചിൽ ഐവറി കോസ്റ്റിനെതിരായ 2-1 സൗഹൃദ വിജയത്തിൽ തന്റെ ആദ്യ അന്താരാഷ്ട്ര ഗോൾ നേടി.സ്‌പെയിനിനെതിരായ ലെസ് ബ്ലൂസിന്റെ നേഷൻസ് ലീഗ് വിജയത്തിൽ പങ്കുവഹിച്ചതുൾപ്പെടെ ഫ്രാൻസിനായി മികച്ച പ്രകടനം പുറത്തെടുക്കാനും സാധിച്ചു.

റയൽ മാഡ്രിഡ് മിഡ്ഫീൽഡിലെ തലമുറ കൈമാറ്റമായാണ് ഫ്രഞ്ച് താരത്തിന്റെ വരവിനെ കാണുന്നത്.പ്രായമായ കാസെമിറോ, ടോണി ക്രൂസ്, ലൂക്കാ മോഡ്രിച്ച് എന്നിവരടങ്ങിയതാണ് ക്ലബിന്റെ ഫസ്റ്റ് ചോയ്സ് മിഡ്ഫീൽഡർമാർക്ക് പകരമായി 22-കാരനായ ചൗമെനി, 23-കാരനായ ഫെഡെ വാൽവെർഡെ, 19-കാരനായ എഡ്വേർഡോ കാമവിംഗ എന്നിവരെത്തും.സമീപഭാവിയിൽ അവരുടെ മുതിർന്ന മിഡ്ഫീൽഡർമാരിൽ നിന്ന് ബാറ്റൺ എടുക്കാൻ കഴിവുള്ളവരുമാണ് മൂവരും.ഈ സീസണിൽ ചാമ്പ്യൻസ് ലീഗിലും ല ലീഗയിലും തങ്ങളുടെ കഴിവ് എന്താണെന്നു തെളിയിച്ചവരാണ് കാമവിങ്കയും വാൽവെർഡെയും. ശെരിയായ സമയത്ത് ശെരിയായ പകരക്കാരെ ടീമിലെത്തിക്കുന്നതിൽ റയൽ മാഡ്രിഡ് എന്നും അവരുടെ കണിശത കാണിക്കാറുണ്ട്.