സൂപ്പർ കപ്പിനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി |Kerala Blasters

ഐ എസ് എല്‍ കിരീടം എന്ന കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സി യുടെ സ്വപ്‌നം തുടര്‍ച്ചയായ ഒമ്പതാം സീസണിലും സഫലമായില്ല. ഇനി ഈ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിക്ക് ശേഷിക്കുന്നത് ഇന്ത്യന്‍ സൂപ്പര്‍ കപ്പ് പോരാട്ടമാണ്. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇന്ത്യന്‍ സൂപ്പര്‍ കപ്പ് തിരിച്ചെത്തുന്നത്. മുമ്പ് നടന്ന രണ്ട് സൂപ്പര്‍ കപ്പിലും കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിക്ക് സുഖമുള്ള ഓര്‍മകള്‍ അല്ലായിരുന്നു.

എന്നാൽ ഇക്കുറി ഐ എസ് എല്ലിൽ ഓർക്കാൻ ഇഷ്ടപ്പെടാത്ത രീതിയിൽ പുറത്തായ ബ്ലാസ്റ്റേഴ്സ് എല്ലാ കണക്കുകളും തീർക്കുകയെന്ന ലക്ഷ്യവുമായാണ് സൂപ്പർ കപ്പിനെത്തുക. കേരളത്തിൽ വെച്ചാണ് സൂപ്പർ കപ്പ് അരങ്ങേറുന്നത് എന്നത് ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് അനുകൂലമായ ഘടകം തന്നെയാണ്. കോഴിക്കോടും മഞ്ചേരിയിലും വെച്ചാണ് മത്സരങ്ങൾ നടക്കുന്നത്. എന്നാൽ സൂപ്പർ കപ്പ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടി നേരിട്ടിരിക്കുകയാണ്. ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമായ അഡ്രിയാൻ ലൂണ സൂപ്പർ കപ്പിൽ ഉണ്ടാവില്ല എന്ന് ക്ലബ് ഇപ്പോൾ സ്ഥിതീകരിച്ചിരിക്കുകയാണ്.

AFC കപ്പ് യോഗ്യത നേടാം എന്നുള്ളതിനാൽ എല്ലാ സുപ്രധാന താരങ്ങളെയും അണിനിരത്തിക്കൊണ്ട് ഇറങ്ങാനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ പദ്ധതി.”വ്യക്തിപരമായ കാരണങ്ങളാൽ അഡ്രിയാൻ ലൂണയുടെ അവധി നീട്ടിയിരിക്കുകാണ് . അതുകൊണ്ടുതന്നെ വരുന്ന ഹീറോ സൂപ്പർ കപ്പ് എഡിഷനിൽ ലൂണ ഉണ്ടാവില്ല. ഈ ടൂർണമെന്റിന്റെ പ്രാധാന്യം ഞങ്ങൾ മനസ്സിലാക്കുന്നുണ്ടെകിലും അദ്ദേഹത്തിന് ടീമിൽ നിന്നും മാറി നിന്നു കൊണ്ടുള്ള സമയം ആവശ്യമാണ്. അതിനെ ഞങ്ങൾ റെസ്പെക്ട് ചെയ്യുന്നു.അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു,എത്രയും പെട്ടെന്ന് അദ്ദേഹം തിരികെ എത്തുമെന്നും പ്രതീക്ഷിക്കുന്നു ‘ കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗിക പ്രസ്താവനയിറക്കി.

2023 സൂപ്പര്‍ കപ്പില്‍ ഐ എസ് എല്ലിലെ 11 ടീമുകളും ഐ ലീഗ് ചാമ്പ്യന്മാരുമാണ് നേരിട്ട് യോഗ്യത നേടുന്നത്. ശേഷിക്കുന്ന നാല് സ്‌പോട്ടിനായി ഐ ലീഗ് ക്ലബ്ബുകള്‍ പ്ലേ ഓഫ് യോഗ്യതാ റൗണ്ട് കളിക്കും. ബംഗളൂരു എഫ് സി, ഐ ലീഗ് ചാമ്പ്യന്മാരായ റൗണ്ട് ഗ്ലാസ് പഞ്ചാബ് എന്നീ ടീമുകളാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിക്ക് ഒപ്പം ഗ്രൂപ്പ് എ യില്‍ ഉള്ളത്. ഒരു ക്ലബ് യോഗ്യതാ റൗണ്ട് കടന്നും എത്തും.

Rate this post