ലയണൽ മെസ്സി അര്ജന്റീന ടീമിൽ എത്ര നാൾ തുടരും ? മറുപടിയുമായി ലയണൽ സ്കെലോണി |Lionel Scaloni
ഖത്തർ വേൾഡ് കപ്പിന് ശേഷമുള്ള ആദ്യ മത്സരത്തിനിറങ്ങുകയാണ് ചാമ്പ്യന്മാരായ അര്ജന്റീന. പനാമക്കെതിരെയുള്ള മത്സരത്തിന് മുന്നോടിയായുള്ള പത്ര സമ്മേളനത്തിൽ അർജന്റീന ദേശീയ ടീമിനെ കുറിച്ചും ലോകകപ്പ് നേടിയതിനെ കുറിച്ചും ലയണൽ മെസ്സി തുടരുന്നതിനെ കുറിച്ചും കോച്ച് ലയണൽ സ്കലോനി പറഞ്ഞു.
ലയണൽ മെസ്സി അര്ജന്റീന ടീമിൽ എത്ര നാൾ തുടരും എന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതമായി തുടരുകയാണ്.ഖത്തർ ലോകകപ്പിന് ശേഷം ലയണൽ മെസി അർജന്റീന ടീമിൽ നിന്നും വിരമിൽ പ്രഖ്യാപനം നടത്തുമെന്നാണ് ഏവരും കരുതിയിരുന്നതെങ്കിലും കിരീടം നേടിയതിനു ശേഷം ടീമിൽ തന്നെ തുടരാനാണ് താരം തീരുമാനിച്ചത്. ലോകചാമ്പ്യനായി ഇനിയും മത്സരങ്ങൾ കളിക്കണമെന്നാണ് അർജന്റീന ടീമിൽ തുടരുന്നതിനു കാരണമായി ലയണൽ മെസി പറഞ്ഞത്.
അതേസമയം ലയണൽ മെസി എത്ര കാലം ടീമിനൊപ്പം ഉണ്ടാകുമെന്ന കാര്യത്തിൽ വ്യക്തതയില്ല. നിലവിലെ സൂചനകൾ പ്രകാരം അടുത്ത വർഷം നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റ് വരെ മെസി അർജന്റീന ദേശീയ ടീമിനൊപ്പം ഉണ്ടാകും. അതേസമയം മെസി കളി നിർത്താൻ തീരുമാനിച്ചാൽ ടീമിനൊപ്പം തുടരാൻ സമ്മതിപ്പിക്കുമെന്നാണ് പരിശീലകൻ സ്കലോണി പറയുന്നത്.
🗣 Argentina coach Lionel Scaloni: "Leo (Messi) is fine, he is here to play. To continue to come back and until he says otherwise, we'll keep going. When he changes ideas, I'll try to convince him." 🇦🇷 pic.twitter.com/4X3J47yA3v
— Roy Nemer (@RoyNemer) March 21, 2023
മെസ്സി അർജന്റീന ദേശീയ ടീമിൽ ഹാപ്പി ആയിരിക്കുന്ന കാലത്തോളം അദ്ദേഹം ഇവിടെ ഉണ്ടാവും എന്നാണ് ഇപ്പോൾ അർജന്റീനയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.ലയണൽ മെസ്സി ഇപ്പോൾ വളരെയധികം ഹാപ്പിയാണെന്നും സ്കലോണി കൂട്ടിച്ചേർത്തിട്ടുണ്ട്.