മെസ്സിക്ക് മുമ്പിൽ പിഎസ്ജിയുടെ പുതിയ ബിഡ്, താരത്തിന്റെ ആവശ്യം സാലറിയല്ല!

ലയണൽ മെസ്സിയുടെ കരാറിന്റെ കാര്യത്തിൽ ഇപ്പോഴും ഒരു അന്തിമ തീരുമാനത്തിലെത്താൻ പിഎസ്ജിക്കോ താരത്തിനോ കഴിഞ്ഞിട്ടില്ല.മെസ്സി ക്ലബ്ബ് എന്ന റൂമറുകൾ ഉണ്ടെങ്കിലും മെസ്സിയെ ഏത് വിധേനയും ക്ലബ്ബിൽ തന്നെ നിലനിർത്താനാണ് പിഎസ്ജി ശ്രമിക്കുക.കാരണം ക്ലബ്ബിന്റെ ഖത്തർ ഉടമകൾ ലയണൽ മെസ്സി പിഎസ്ജിയിൽ തന്നെ ഉണ്ടായിരിക്കാൻ ആഗ്രഹിക്കുന്നുണ്ട്.

മെസ്സി കരാർ പുതുക്കാത്തതിന്റെ പ്രധാനകാരണം താരം ആവശ്യപ്പെടുന്ന സാലറി നൽകാൻ ക്ലബ്ബ് തയ്യാറായിട്ടില്ല എന്നുള്ളതാണ് എന്നായിരുന്നു ഇതുവരെയുള്ള റിപ്പോർട്ടുകൾ.പക്ഷേ എന്തുകൊണ്ട് ലയണൽ മെസ്സി കോൺട്രാക്ട് പുതുക്കാൻ വൈകുന്നു എന്നുള്ളതിന്റെ യഥാർത്ഥ കാരണം പ്രമുഖ ഫുട്ബോൾ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോ വെളിപ്പെടുത്തി കഴിഞ്ഞു.മെസ്സിയെ സംബന്ധിച്ചിടത്തോളം സാലറി ഒരു വിഷയമല്ല.സാലറി വർദ്ധിപ്പിക്കണമെന്ന് ലയണൽ മെസ്സി ആവശ്യപ്പെട്ടിട്ടുമില്ല.

മറിച്ച് മെസ്സിക്ക് വേണ്ടത് ഒരു മികച്ച പ്രോജക്ടാണ്.നിലവിലെ ക്ലബ്ബിലെ താരങ്ങളുടെ കാര്യത്തിലും പ്രോജക്ടിന്റെ കാര്യത്തിലും നിലവാരമില്ലാത്ത പ്രകടനത്തിന്റെ കാര്യത്തിലുമൊക്കെ ലയണൽ മെസ്സിക്ക് കടുത്ത എതിർപ്പുണ്ട്.അടുത്ത സീസണിൽ മികച്ച ഒരു ടീം വേണമെന്നും ചാമ്പ്യൻസ് ലീഗ് കിരീടത്തിന് പോരാടാൻ പറ്റിയ ഒരു പ്രോജക്ട് വേണം എന്നുമാണ് മെസ്സിയുടെ ആവശ്യം.മാത്രമല്ല നിലവിലെ പരിശീലകന്റെ കാര്യത്തിലും മെസ്സിക്ക് അസംതൃപ്തിയുണ്ട്.

മികച്ച ഒരു പരിശീലകനെ കൂടി ക്ലബ്ബിന് വേണമെന്നുള്ളത് മെസ്സിയുടെ മറ്റൊരു ആവശ്യമാണ്.നല്ല ഒരു പ്രൊജക്റ്റ് വാഗ്ദാനം ചെയ്ത് കൺവിൻസ് ചെയ്യിക്കാൻ ആയാൽ തീർച്ചയായും ലയണൽ മെസ്സി പിഎസ്ജിയുമായുള്ള തന്റെ കോൺട്രാക്ട് പുതുക്കുക തന്നെ ചെയ്യും.സാലറി ഒരിക്കൽ പോലും വിഷയമായിട്ടില്ല.ഇപ്പോൾ ഒരു പുതിയ ഓഫർ ലയണൽ മെസ്സിക്ക് മുന്നിൽ പിഎസ്ജി നൽകിയിട്ടുണ്ട് എന്നുള്ള കാര്യവും ഫാബ്രിസിയോ കൂട്ടിച്ചേർക്കുന്നുണ്ട്.

എന്നാൽ ലയണൽ മെസ്സി ഈ ഓഫറിന്റെ കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല. പ്രോജക്റ്റിന്റെ കാര്യത്തിൽ ഒരുറപ്പ് ലഭിച്ചാൽ മാത്രമേ മെസ്സി ഈ ഓഫർ സ്വീകരിക്കുകയുള്ളൂ.മെസ്സിയെ തിരിച്ചെത്തിക്കാൻ ബാഴ്സക്ക് താല്പര്യമുണ്ടെങ്കിലും അവർ ഓഫറുകൾ ഒന്നും നൽകിയിട്ടില്ല.എന്നിരുന്നാലും ആന്തരികമായി ചില ചർച്ചകൾ നടന്നു എന്നുള്ള കാര്യവും ഫാബ്രിസിയോ പറയുന്നുണ്ട്.ലയണൽ മെസ്സിയെ തിരിച്ചെത്തിക്കാൻ ബാഴ്സ വളരെയധികം ആഗ്രഹിക്കുന്നുണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

4/5 - (2 votes)