എംമ്പപ്പേ, ഹാലൻഡ് എന്നിവരെപ്പോലെയുള്ള യുവതാരങ്ങളുടെ തള്ളിക്കയറ്റത്തിലും താരമായി നിൽക്കുന്നത് മെസ്സി |Lionel Messi
ഇന്നലെ നടന്ന മത്സരത്തിൽ പാരീസ് സെന്റ് ജെർമെയ്ൻ തങ്ങളുടെ പ്രധാന എതിരാളികളായ ഒളിമ്പിക് മാഴ്സെയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് തകർത്തു വിട്ടത്.ഈ മൂന്നു ഗോളുകളിലും കോൺട്രിബ്യൂട്ട് ചെയ്യാൻ മെസ്സിക്ക് സാധിച്ചിരുന്നു.ഒരു ഗോളും രണ്ട് അസിസ്റ്റുകളും ആണ് മെസ്സി നേടിയത്.സഹതാരമായ കിലിയൻ എംബപ്പേ രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടി കൊണ്ട് എല്ലാ ഗോളുകളിലും കോൺട്രിബ്യൂട്ട് ചെയ്തു.
ലോക ഫുട്ബോളിൽ ഇപ്പോൾ കരിയറിന്റെ ഏറ്റവും നല്ല സമയത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന ഒരുപാട് യുവ സൂപ്പർ താരങ്ങൾ ഉണ്ട്.എംബപ്പേയും ഹാലന്റും വിനീഷ്യസുമൊക്കെ അത്തരത്തിലുള്ള താരങ്ങളാണ്.എന്നാൽ ഈ സീസണിൽ ക്ലബ്ബിനും രാജ്യത്തിനും വേണ്ടി ഏറ്റവും കൂടുതൽ ഗോളുകളിൽ കോൺട്രിബ്യൂട്ട് ചെയ്ത താരം ആരാണ് എന്ന് ചോദിച്ചാൽ,ഈ യുവ താരങ്ങളുടെ പേര് അല്ല വരിക.മറിച്ച് 35 വയസ്സ് പ്രായമുള്ള ലയണൽ മെസ്സിയുടെ പേരാണ്.49 ഗോളുകളിലാണ് മെസ്സി ഇതുവരെ ഈ സീസണിൽ പങ്കാളിത്തം അറിയിച്ചിട്ടുള്ളത്.ആകെ 38 മത്സരങ്ങൾ കളിച്ച മെസ്സി 20 ഗോളുകൾ നേടി.29 അസിസ്റ്റുകളും പൂർത്തിയാക്കി.
രണ്ടാം സ്ഥാനത്ത് വരുന്നത് മെസ്സിയുടെ തന്നെ സഹതാരമായ കിലിയൻ എംബപ്പേയാണ്.47 ഗോളുകളിൽ അദ്ദേഹം കോൺട്രിബ്യൂട്ട് ചെയ്തു കഴിഞ്ഞു.38 മത്സരങ്ങളിൽ നിന്ന് 38 ഗോളുകളും 9 അസിസ്റ്റുകളും ആണ് അദ്ദേഹം നേടിയിട്ടുള്ളത്.മൂന്നാം സ്ഥാനത്ത് വരുന്നത് ലയണൽ മെസ്സിയുടെ മറ്റൊരു സഹതാരമായ നെയ്മർ ജൂനിയറാണ്.40 ഗോൾ പങ്കാളിത്തങ്ങൾ അദ്ദേഹം നേടിക്കഴിഞ്ഞിട്ടുണ്ട്.34 മത്സരങ്ങളിൽ നിന്ന് 21 ഗോളുകളും 19 അസിസ്റ്റുകളുമാണ് ഈ ബ്രസീലിയൻ താരം നേടിയിട്ടുള്ളത്.
തൊട്ടു പിറകിൽ ഹാലന്റ് വരുന്നു.35 മത്സരങ്ങളിൽ നിന്ന് 38 ഗോൾ പങ്കാളിത്തങ്ങൾ.34 ഗോളുകളും നാല് അസിസ്റ്റുകളുമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.37 മത്സരങ്ങളിൽ നിന്ന് 35 ഗോളുകളിൽ കോൺട്രിബ്യൂട്ട് ചെയ്ത ലെവന്റോസ്ക്കിയാണ് തൊട്ടടുത്ത സ്ഥാനത്ത്.അദ്ദേഹം 27 ഗോളുകളും 8 അസിസ്റ്റുകളും ആണ് കരസ്ഥമാക്കിയിട്ടുള്ളത്.
പിന്നീട് വരുന്നത് ഇംഗ്ലീഷ് സൂപ്പർതാരമായ മാർക്കസ് റാഷ്ഫോർഡാണ്.43 മത്സരങ്ങളിൽ നിന്ന് 34 ഗോൾ പങ്കാളിത്തമാണ് അദ്ദേഹം നേടിയിട്ടുള്ളത്.27 ഗോളുകളും 7 അസിസ്റ്റുകളും കരസ്ഥമാക്കുകയായിരുന്നു. പുറകിൽ മുഹമ്മദ് സലാ വരുന്നു.37 മത്സരങ്ങളിൽ 31 ഗോൾ പങ്കാളിത്തങ്ങൾ.21 ഗോളുകളും 10 അസിസ്റ്റുകളുമാണ് സലാ നേടിയിട്ടുള്ളത്.
اكثر من ساهم بالاهداف في موسم 2022/23
— Messi Xtra (@M30Xtra) February 27, 2023
4⃣9⃣ ميسي (29+20 في 38 مباراة)
4⃣7⃣ مبابي (38+9 في 38 مباراة)
4⃣0⃣ نيمار (21+19 في 34 مباراة)
3️⃣8⃣ هالاند (34+4 في 35 مباراة)
3⃣5⃣ ليفاندوفسكي (27+08 في 37 مباراة)
3⃣4⃣ راشفورد (27+7 في 43 مباراة)
3⃣1⃣ صلاح (21+10 في 37 مباراة) pic.twitter.com/Ly8o5k95YS
15 വർഷം മുമ്പാണെങ്കിലും ഇന്നാണെങ്കിലും ലയണൽ മെസ്സി തന്നെയാണ് ലോക ഫുട്ബോളിനെ അടക്കി ഭരിക്കുന്നത്.അതിന്റെ തെളിവുകളാണ് ഈ കണക്കുകൾ.പ്രായം 35 ആയെങ്കിലും പ്രതിഭ ഇപ്പോഴും ഒരു മാറ്റവും സംഭവിക്കാതെ മെസ്സിയിൽ തന്നെയുണ്ട്.