അവരെ കണ്ടപ്പോൾ ഞാൻ കരഞ്ഞു,മെസ്സിയോട് ഇക്കാര്യം പറഞ്ഞിരുന്നു : സങ്കടത്തോടെ അഗ്യൂറോ പറയുന്നു

അർജന്റീന ആരാധകർക്ക് മാത്രമല്ല, ഫുട്ബോൾ ആരാധകർക്ക് തന്നെ ഏറെ സങ്കടം നൽകിയ ഒരു അവസാനമാണ് സൂപ്പർതാരം സെർജിയോ അഗ്വേറോയുടെ കരിയറിനെ ലഭിച്ചിട്ടുള്ളത്. മാഞ്ചസ്റ്റർ സിറ്റി വിട്ടുകൊണ്ട് ബാഴ്സയിൽ എത്തിയ അദ്ദേഹത്തിന് അധികകാലം ബാഴ്സയിൽ ചിലവഴിക്കാൻ സാധിച്ചില്ല. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ അഗ്വേറോക്ക് കണ്ടെത്തുകയായിരുന്നു.

തുടർന്ന് കളിക്കളത്തിൽ തുടരാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ താരം കരഞ്ഞുകൊണ്ടാണ് തന്റെ വിരമിക്കൽ പ്രഖ്യാപനം ലോക ഫുട്ബോളിനെ അറിയിച്ചത്. പക്ഷേ അർജന്റീനയുടെ ദേശീയ ടീമിനൊപ്പം കോപ്പ അമേരിക്ക കിരീടം നേടാൻ അഗ്വേറോക്ക് സാധിച്ചിരുന്നു. അത് താരത്തെ സംബന്ധിച്ചിടത്തോളം വലിയ സന്തോഷം നൽകിയ ഒരു കാര്യമായിരുന്നു. കോപ്പ അമേരിക്ക കിരീടം നേടാനായതിൽ അദ്ദേഹം പിന്നീട് വലിയ സന്തോഷം അറിയിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഈയിടെ അർജന്റീനയുടെ ദേശീയ ടീമിനെ കണ്ടപ്പോൾ ഇമോഷണലായി കൊണ്ട് താൻ കരഞ്ഞു എന്നുള്ള കാര്യം അഗ്വേറോ പറഞ്ഞിട്ടുണ്ട്. അർജന്റീനയുടെ ദേശീയ ടീമിനൊപ്പം ഇപ്പോൾ തുടരാൻ കഴിയാത്തതിലുള്ള സങ്കടമാണ് അദ്ദേഹത്തെ അലട്ടുന്നത്. ഇക്കാര്യം താൻ ലയണൽ മെസ്സിയോട് പറഞ്ഞിരുന്നുവെന്നും അഗ്വേറോ കൂട്ടിച്ചേർത്തു.

‘ ഞാൻ ഇവിടെ കരഞ്ഞിരുന്നു.ഞാൻ മെസ്സിയോട് ഇക്കാര്യം പറയുകയും ചെയ്തിട്ടുണ്ട്.കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിൽ അർജന്റീന കളിച്ച മത്സരങ്ങൾ ഞാൻ കണ്ടിരുന്നു. എല്ലാ താരങ്ങളും വളരെ സന്തോഷത്തോടുകൂടിയായിരുന്നു സെലിബ്രേറ്റ് ചെയ്തിരുന്നത്. വളരെ മനോഹരമായ അന്തരീക്ഷമായിരുന്നു അവിടെ ഉണ്ടായിരുന്നത്.ഒരു വർഷം മുമ്പേ ഞാൻ അവർക്കൊപ്പം ഉണ്ടായിരുന്നു. അത് ആലോചിച്ചപ്പോൾ ഞാൻ ഇമോഷണൽ ആയി കൊണ്ട് കരഞ്ഞു ‘ അഗ്വേറോ പറഞ്ഞു.

തീർച്ചയായും വർഷങ്ങളായി അർജന്റീനയുടെ അവിഭാജ്യ ഘടകമായിരുന്നു അഗ്വേറോ. ദേശീയ ടീം വളരെ നല്ല രൂപത്തിൽ മുന്നോട്ടുപോകുന്ന ഈ സമയത്ത് അദ്ദേഹത്തിന് ടീമിൽ നിന്നും വിട പറയേണ്ടി വന്നത് വലിയ സങ്കടം ഉണ്ടാക്കുന്ന കാര്യം തന്നെയാണ്.

Rate this post