“ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്സിനൊപ്പം കളിക്കുന്നത് എനിക്ക് ശരിക്കും ഇഷ്ടമായിരുന്നു”

ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ക്ലബ് എന്ന ചോദ്യത്തിന് ഒരു ഉത്തരം മാത്രമേ ലഭിക്കുകയുള്ളു. മലയാളികൾ ഹൃദയത്തോട് ചേർത്ത് സൂക്ഷിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ്. ആരാധകർക്ക് മാത്രമല്ല ബ്ലാസ്റ്റേഴ്സിൽ കളിച്ച വിദേശ താരങ്ങൾ ഉൾപ്പെടെയുള്ളവർക്കെല്ലാം മറക്കാത്ത അനുഭവമാണ് ബ്ലാസ്റ്റേഴ്സും ആരാധകരും നൽകിയിട്ടുള്ളത്. ബ്ലാസ്റ്റേഴ്സിൽ കളിച്ചിട്ടുള്ള പല വിദേശ താരങ്ങൾക്കും കേരളത്തെ കുറിച്ചും ക്ലബ്ബിനെ കുറിച്ചും നല്ലത് മാത്രമേ പറയാനുണ്ടാവു.

ഇപ്പോഴിതാ ബ്ലാസ്റ്റേഴ്സിന്റെ മുൻ താരവും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇംഗ്ലീഷ് ഡിഫെൻഡറുമായിരുന്ന വെസ് ബ്രൗൺ ബ്ലാസ്റ്റേഴ്സിൽ കളിച്ചതിനെക്കുറിച്ചുള്ള ഓർമല പങ്കു വെച്ചത്.”ഞാൻ കേരളത്തെ സ്നേഹിക്കുന്നു. അവിടത്തെ ആരാധകർ അതിശയകരായിരുന്നു. കെബിഎഫ്‌സിയിൽ എനിക്ക് മികച്ച സമയം ഉണ്ടായിരുന്നു, ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കുന്നത് എനിക്ക് ശരിക്കും ഇഷ്ടമായിരുന്നു” വെസ് ബ്രൗൺ പറഞ്ഞു . മാഞ്ചസ്റ്റർ യൂണൈറ്റഡിനൊപ്പം 350 മത്സരങ്ങൾ കളിച്ച താരം അവർക്കൊപ്പം 5 പ്രീമിയർ ലീഗ് കിരീടം നേടിയിട്ടുണ്ട്.

2017 -2018 സീസണിലാണ് ഇംഗ്ലീഷ് ഡിഫൻഡർ ബ്ലാസ്റ്റേഴ്സിനായി ജേഴ്സിയണിഞ്ഞത്.ആ സീസണിൽ കേരള ടീമിനായി ബ്രൗൺ 14 മത്സരങ്ങളിൽ നിന്നും ഒരു ഗോൾ നേടി. ഇന്ത്യയിൽ ഫുട്ബോൾ കൂടുതൽ വളരുകയാണെന്നും കൂടുതൽ കുട്ടികൾ ഫുട്ബോൾ കളിക്കാൻ താല്പര്യം പ്രക്ടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ മികച്ച താരങ്ങളും ക്ലബ്ബുകളുമുണ്ട് അവരുടെ ദേശീയ ടീം മികച്ച പ്രകടനമാണ് നടത്തുന്നതെന്നും ബ്രൗൺ പറഞ്ഞു. മികച്ച സൗകര്യങ്ങളാണ് ഇന്ത്യയിലെ ഫുട്ബോൾ താരങ്ങൾക്ക് ലഭിക്കുന്നതെന്നും ബ്രൗൺ പറഞ്ഞു.

1996 മുതൽ 2011 വരെ മാഞ്ചസ്റ്റർ യൂണൈറ്റഡിനായി ജേഴ്സിയണിഞ്ഞ ബ്രൗൺ സണ്ടർലൻഡ് ,ബ്ലാക്ക് ബേൺ എന്നിവക്ക് വേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്. ഇംഗ്ലീഷ് ദേശീയ ടീമിനൊപ്പം 23 മത്സരങ്ങളിൽ നിന്നും ഒരു ഗോൾ നേടിയിട്ടുണ്ട് .