തിന്നാനും ഉറങ്ങാനും പറഞ്ഞത് നെയ്മറെ ഉന്നം വെച്ചോ? വ്യക്തത വരുത്തി കിലിയൻ എംബപ്പേ

ലീഗ് വണ്ണിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ ഒരു ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കാൻ പാരീസ് സെന്റ് ജെർമെയ്ന് സാധിച്ചിരുന്നു.4-3 എന്ന സ്കോറിനായിരുന്നു പിഎസ്ജി ലില്ലെയെ പരാജയപ്പെടുത്തിയത്.ലയണൽ മെസ്സിയും നെയ്മർ ജൂനിയറും കിലിയൻ എംബപ്പേയും ഈ മത്സരത്തിൽ തിളങ്ങിയതോടെ കൂടിയാണ് വിജയം നേടാൻ കഴിഞ്ഞത്.

കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ഫസ്റ്റ് ലെഗ് പ്രീ ക്വാർട്ടർ പോരാട്ടത്തിൽ പിഎസ്ജി പരാജയപ്പെട്ടിരുന്നു. ബയേൺ ആയിരുന്നു മത്സരത്തിൽ പിഎസ്ജി പരാജയപ്പെടുത്തിയത്. മത്സരത്തിനു ശേഷം കിലിയൻ എംബപ്പേ പറഞ്ഞ ഒരു കാര്യം ചർച്ച ചെയ്യപ്പെട്ടിരുന്നു. പിഎസ്ജി താരങ്ങൾ ഇനി നന്നായി ഭക്ഷണം കഴിച്ച് ഉറങ്ങട്ടെ എന്നായിരുന്നു പറഞ്ഞിരുന്നത്.നെയ്മർ ജൂനിയറുടെ ജീവിതശൈലിയെയാണ് ഇദ്ദേഹം വിമർശിച്ചത് എന്ന ആരോപണം വളരെ ശക്തമായിരുന്നു.

ആ മത്സരത്തിൽ പരാജയപ്പെട്ടതിനു ശേഷം നെയ്മർ മക്ഡോണാൾഡിൽ ഫാസ്റ്റ് ഫുഡ് കഴിക്കാൻ എത്തിയിരുന്നു.മാത്രമല്ല പോക്കറിൽ അദ്ദേഹം ഒരുപാട് സമയം ചിലവഴിക്കുകയും ചെയ്തിരുന്നു.എംബപ്പേയുടെ ഈ പ്രസ്താവനക്കെതിരെയുള്ള മറുപടിയാണ് നെയ്മർ നൽകിയത് എന്നായിരുന്നു പലരുടെയും കണ്ടെത്തൽ.പക്ഷേ ഇത്തരത്തിലുള്ള ആരോപണങ്ങൾ എല്ലാം തന്നെ ഇപ്പോൾ എംബപ്പേ തള്ളിക്കളഞ്ഞിട്ടുണ്ട്. തന്റെ പ്രസ്താവന ആരെയും ഉന്നം വെച്ചല്ല എന്നാണ് എംബപ്പേ പറഞ്ഞത്.

‘ഞങ്ങൾ നല്ല രീതിയിൽ ഭക്ഷണം കഴിച്ച് ഉറങ്ങണം എന്ന് പറഞ്ഞത് ആരെയും ലക്ഷ്യം വെച്ചല്ല.ഈ പ്രസ്താവനയിലൂടെ ഞാൻ ഒരിക്കലും നെയ്മർ ജൂനിയറിലേക്ക് വിരൽ ചൂണ്ടിയിട്ടില്ല.നെയ്മർക്ക് ഇന്നേറ്റ പരിക്ക് ഗുരുതരമാവില്ല എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.എത്രയും പെട്ടെന്ന് തന്നെ നെയ്മർ തിരിച്ചെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.തീർച്ചയായും ഞങ്ങൾക്ക് അദ്ദേഹത്തെ വളരെയധികം ആവശ്യമുണ്ട് ‘എംബപ്പേ മത്സരശേഷം പറഞ്ഞു.

നെയ്മർ ജൂനിയറുടെ ആങ്കിളിനാണ് പരിക്ക് പറ്റിയിരിക്കുന്നത്.ആദ്യ കാഴ്ചയിൽ വളരെ ഗുരുതരമായ പരിക്കാണ്.അദ്ദേഹത്തെ സ്ട്രക്ച്ചറിലാണ് കളത്തിന് പുറത്തേക്ക് കൊണ്ടുപോയത്.എന്നാൽ കൂടുതൽ വിശദമായ പരിശോധനകൾക്ക് ശേഷം മാത്രമേ പരിക്കിന്റെ ആഴം വ്യക്തമാവുകയുള്ളൂ.

Rate this post