ബ്രസീലിനെ കുറിച്ച് ഇനി ഒരക്ഷരം മിണ്ടരുത് !! ബ്രസീലിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ആൻസലോട്ടിയുടെ വ്യക്തമായ മറുപടി

അഞ്ചുതവണ ഫിഫ ലോകകപ്പ് നേടിയ ബ്രസീൽ ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായി ഇറ്റാലിയൻ തന്ത്രങ്ങൾ കാർലോ ആൻസലോട്ടി അടുത്തവർഷം മുതൽ വരുമെന്ന് ശക്തമായ റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. 2024 റയൽ മാഡ്രിഡിനോട് വിട പറഞ്ഞുകൊണ്ട് തന്നെ പരിശീലക കരിയറിലെ അടുത്തഘട്ടം കാർലോ ആൻസലോട്ടി ഏറ്റെടുക്കാനാണ് ആഗ്രഹിക്കുന്നത്.

റയൽ മാഡ്രിഡിന്റെ പത്രസമ്മേളനത്തിൽ ബ്രസീലിന്റെ പരിശീലകനായി വരുന്നതിനെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ വ്യക്തമായ മറുപടി നൽകിയിരിക്കുകയാണ് റയൽ മാഡ്രിഡ് പരിശീലകൻ. വരുന്ന സീസണിൽ താൻ റയൽ മാഡ്രിഡിൽ തുടരുമെന്നും അതിനാൽ തന്നെ ബ്രസീലിനെ കുറിച്ചുള്ള വിഷയങ്ങളിൽ നിലവിൽ താൻ ഒരിക്കലും സംസാരിക്കുകയില്ല എന്ന് ആൻസലോട്ടി വ്യക്തമാക്കി.

” ഞാൻ ഒരിക്കലും ബ്രസീലിനെ കുറിച്ച് സംസാരിക്കുകയില്ല, നിലവിൽ ഞാൻ റയൽ മാഡ്രിഡിന്റെ കോച്ചാണ് ഞാൻ ഇവിടെയാണ് തുടരുന്നത്. ഈയൊരു വിഷയത്തെക്കുറിച്ച് ഞാൻ ഇനി സംസാരിക്കുകയില്ല, എനിക്ക് റിയൽ മാഡ്രിഡിൽ ഒരു വർഷത്തെ കൂടി വരാറുണ്ട്, ഞാൻ ഈ സീസണിലും ഇവിടെ തന്നെ തുടരും, അടുത്തവർഷം എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കികാണാം. ” – കാർലോ ആൻസലോട്ടി പറഞ്ഞു.

ലാറ്റിൻ അമേരിക്കൻ കരുത്തന്മാരായ ബ്രസീലിന്റെ പരിശീലകനായി ആൻസലോട്ടി അടുത്തവർഷം മുതൽ വരുമെന്ന് ഫാബ്രിസിയോ റൊമാനോ ഉൾപ്പെടെയുള്ള ഫുട്ബോൾ ലോകത്തെ വിശ്വസ്തരായ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 2024 കോപ്പ അമേരിക്ക മുതൽ ബ്രസീലിന്റെ പരിശീലകനായി കാർലോ ആന്‍സലോട്ടി ജോലി ഏറ്റെടുക്കും എന്നാണ് റിപ്പോർട്ടുകൾ.

Rate this post