16കാരനായ മെസ്സിയോട് ഇപ്പോൾ എന്തു പറയും? ലിയോ മെസ്സി വ്യക്തമാക്കുന്നു |Lionel Messi
തന്റെ കരിയറിൽ ഒരുപാട് ബുദ്ധിമുട്ടുകൾ, പ്രത്യേകിച്ച് അർജന്റീനയുടെ ദേശീയ ടീം ജേഴ്സിയിൽ അനുഭവിച്ചിട്ടുള്ള വ്യക്തിയാണ് ലയണൽ മെസ്സി. പക്ഷേ ആ ബുദ്ധിമുട്ടുകൾ എല്ലാം തരണം ചെയ്തുകൊണ്ട് ഒരു സുവർണ്ണ കാലഘട്ടത്തിലാണ് ഇപ്പോൾ മെസ്സി നിലകൊള്ളുന്നത്. കോപ്പ അമേരിക്കയും വേൾഡ് കപ്പും നേടിയതോടുകൂടി മെസ്സിക്ക് ഇനി ഒന്നും തന്നെ തെളിയിക്കാനില്ലാതെയായി.
ഈ കിരീട ധാരണങ്ങളിലൊക്കെ എടുത്തു പറയേണ്ടത് ലയണൽ മെസ്സിയുടെ പ്രകടന മികവ് തന്നെയാണ്. കോപ്പ അമേരിക്കയിലും വേൾഡ് കപ്പിലും അത്ഭുത പ്രകടനം നടത്തിക്കൊണ്ട് ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം കരസ്ഥമാക്കിയിരുന്നത് ലിയോ മെസ്സി തന്നെയായിരുന്നു.കരിയറിൽ ബുദ്ധിമുട്ടുകൾ ഏൽക്കേണ്ടി വന്നെങ്കിലും സാധ്യമായതെല്ലാം ഇപ്പോൾ തന്നെ നേടിക്കൊണ്ട് തല ഉയർത്തി നിൽക്കാൻ മെസ്സിക്ക് സാധിക്കുന്നുണ്ട്.
ഈയിടെ ലയണൽ മെസ്സി ഒരു ഇന്റർവ്യൂ നൽകിയിരുന്നു. 16 വയസ്സ് മാത്രമുള്ള മെസ്സിയോട് ഇപ്പോഴത്തെ മെസ്സിക്ക് എന്താണ് പറയാനുള്ളത് എന്ന ചോദ്യം അദ്ദേഹത്തോട് ചോദിക്കപ്പെട്ടിരുന്നു. വളരെ മനോഹരമായ രൂപത്തിലാണ് ഇതിന് മറുപടിയായി കൊണ്ട് ലയണൽ മെസ്സി സംസാരിച്ചിട്ടുള്ളത്.അർബാന പ്ലേ എഫ്എമ്മിനോട് സംസാരിക്കുകയായിരുന്നു മെസ്സി.
16 വയസ്സ് ഉള്ള എന്നോട് ഞാനിപ്പോൾ പറയുക,വളരെയധികം അസാധാരണമായ കാര്യങ്ങൾ അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ട് എന്നുള്ളതാണ്. അവൻ കഠിനമായ നിമിഷങ്ങൾ തരണം ചെയ്യാൻ പോകുന്നുണ്ട്,അതിനുശേഷം അവനെ കാത്തിരിക്കുന്നത് മനോഹരമായ പാതയാണ്. നിന്റെ സ്വപ്നങ്ങൾ ഒരിക്കലും ഉപേക്ഷിക്കരുതെന്ന് ഞാൻ അവനോട് പറയും. കാരണം എല്ലാത്തിന്റെയും അവസാനത്തിൽ അവൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന പ്രതിഫലം അവന് ലഭിക്കുക തന്നെ ചെയ്യും – ലയണൽ മെസ്സി പറഞ്ഞു.
Leo Messi: "If I had to,
— All About Argentina 🛎🇦🇷 (@AlbicelesteTalk) January 30, 2023
I would tell my 16 year old self that something extraordinary awaits him. He is going to have a very beautiful path, with hard moments that he’s going to to overcome. Never give up on his dreams because in the end he will have his most desired reward.” 🥹 pic.twitter.com/BM891rFHtw
വേൾഡ് കപ്പ് കിരീടത്തെ കുറിച്ചു തന്നെയാണ് മെസ്സി പ്രധാനമായും സംസാരിച്ചിട്ടുള്ളത്. മെസ്സി തന്റെ കരിയറിൽ ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്നത് വേൾഡ് കപ്പ് കിരീടത്തിന് വേണ്ടിയായിരുന്നു എന്നുള്ളത് വളരെ വ്യക്തമാണ്.അത് തന്നെയാണ് ഇപ്പോൾ അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളതും.