❛❛കേരളത്തിലേക്ക് വന്ന് ആരാധകരുടെ സ്നേഹവും ഫുട്ബാളിനോടുള്ള അഭിനിവേശം അറിയണമെന്ന് സ്റ്റീമാച്ച്❜❜

ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ക്യാമ്പ് ഇനി കേരളത്തിൽ വെക്കണം എന്ന് ഇന്ത്യൻ പരിശീലകൻ സ്റ്റിമച്. കഴിഞ്ഞ ഇന്ത്യൻ ടീം ക്യാമ്പ് കൊൽക്കത്തയിൽ ആയിരുന്നു നടന്നത്. ഇനി സെപ്റ്റംബറിൽ നടക്കുന്ന ക്യാമ്പ് കേരളത്തിൽ നടത്തണം എന്നാണ് ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകൻ പറയുന്നത്. ഇന്ത്യയുടെ ക്യാമ്പ് മാത്രമല്ല മത്സരങ്ങളും കേരളത്തിൽ നടത്തണം എന്നാണ് സ്റ്റിമാച് പറയുന്നത്. ദക്ഷിണേന്ത്യയിലും ഫുട്ബോൾ പടരണം എന്ന് അദ്ദേഹം പറഞ്ഞു.

സൗത്ത് ഇന്ത്യയിൽ നിന്നും ഫുട്ബോൾ പരക്കെ വ്യാപിപ്പിക്കാനും സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിലെ ആരാധകരുടെ സ്നേഹം അനുഭവിക്കാനുമാണ് കേരളത്തിൽ വെച്ച് അടുത്ത പരിശീലന ക്യാമ്പും മത്സരങ്ങളും സംഘടിപ്പിക്കാൻ സ്റ്റിമാക്ക് ആവശ്യപ്പെട്ടത്. ട്വിറ്ററിലെ പോസ്റ്റിലൂടെയായിരുന്നു ക്രൊയേഷ്യൻ പരിശീലകൻ ഈ ആവശ്യം ഉന്നയിച്ചത്.കൊൽക്കത്തയും സ്നേഹം തങ്ങൾക്ക് കിട്ടി. ഇനി ദക്ഷിണേന്ത്യയുടെ സ്നേഹവും കിട്ടണം. സ്റ്റിമാച് പറഞ്ഞു. കേരളത്തിലെ ആരാധകരുടെ സ്നേഹം തനിക്ക് കാണണം എന്നും ദക്ഷിണേന്ത്യയിലെ ഫുട്ബോൾ പാഷൻ നേരിട്ടറിയണം എന്നും സ്റ്റിമാച് പറഞ്ഞു.

എ എഫ് സി ഏഷ്യൻ കപ്പിന്റെ ക്വാളിഫിക്കേഷൻ മത്സരങ്ങൾ നടന്നത് കൊൽക്കത്തയിലെ സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ വെച്ചായിരുന്നു. കമ്പോഡിയയും അഫ്ഗാനെയും ഹോങ്കോങ്ങനെയും പരാജയപ്പെടുത്തിയാണ് ഇന്ത്യ എ എഫ് സി ഏഷ്യൻ കപ്പിനുള്ള യോഗ്യത നേടിയത്.2023 ജൂൺ 16 മുതൽ ജൂലൈ 16 വരെയാണ് ടൂർണമെന്റ് നടക്കുന്നത്. അതേസമയം സെപ്‌തംബറിൽ ഇന്ത്യയുടെ മത്സരങ്ങൾ ഏതൊക്കെ ടീമുകൾക്ക് എതിരെയാണെന്നത് തീരുമാനമായിട്ടില്ല.

.ഐ എസ് എല്ലിലെ ഏറ്റവും മികച്ച ആരാധക കൂട്ടം ആയിരുന്നിട്ടും ഇന്ത്യയുടെ മത്സരങ്ങൾ കേരളത്തിൽ നടന്നിരുന്നില്ല. കേരള ബ്ലാസ്റ്റേഴ്സിന്റെ കളി കാണാൻ അമ്പതിനായിരത്തിൽ അതികം കാണികളാണ് എത്തിയിരുന്നത്.

Rate this post