❛❛ഖത്തറിൽ ബ്രസീലിന് വേൾഡ് കപ്പ് നേടാനാവുമെന്ന് ഇതിഹാസ താരം റോബർട്ടോ കാർലോസ്❜❜ |Qatar 2022 |Brazil

അഞ്ചു തവണ കിരീടം ഉയർത്തിയ ബ്രസീലിന് 2002 ൽ കൊറിയയിലും ജപ്പാനിലുമായി നടന്ന വേൾഡ് പ്പിലാണ് അവസാനമായി വിജയത്തിലെത്താൻ സാധിച്ചത്. 20 വർഷത്തിന് ശേഷം വേൾഡ് കപ്പ് വീണ്ടും ഏഷ്യയിലേക്ക് തിരിച്ചെത്തുമ്പോൾ ബ്രസീലിന്റെ പ്രതീക്ഷകളും ഉയർന്ന നിലയിലാണ്.

നെയ്മറുടെ നേതൃത്വത്തിൽ ലോക ഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച ഒരു കൂട്ടം യുവ ത്താരങ്ങൾക്കൊപ്പം തിയാഗോ സിൽവയെ പോലെയും കാസമിറോയെ പോലെയുമുള്ള പരിചയ സമ്പന്നരുടെയും സംഘം മഞ്ഞപടക്കൊപ്പമുണ്ട്. ബ്രസീൽ വേൾഡ് കപ്പ് നേടും എന്ന് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച ഇതിഹാസ താരം റോബർട്ടോ കാർലോസ് “ഇത് വിജയിക്കാനുള്ള സമയമാണ്” എന്ന് പ്രഖ്യാപിച്ചു.ദക്ഷിണ അമേരിക്കൻ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ തോൽവി അറിയാതെ മുന്നേറി ഒന്നാം സ്ഥാനക്കാരായാണ് ബ്രസീൽ ഖത്തറിലേക്ക് പറക്കാൻ ഒരുങ്ങുന്നത്.

നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസും,ഇംഗ്ലണ്ട്, സ്പെയിൻ, ജർമ്മനി എന്നിവരും ബ്രസീലിന് വലിയ വെല്ലുവിളി ഉയർത്തുന്ന ടീമുകളായിരിക്കും.33 മത്സരങ്ങളിൽ തോൽവി അറിയാതെ മുന്നേറി വരുന്ന അർജന്റീനയും ഇത്തവണ രണ്ടു കൽപ്പിച്ചു തന്നെയാണ് വരുന്നത്.2002-ൽ ബ്രസീലിനൊപ്പം അഞ്ചാം ലോകകപ്പ് നേടിയ ടീമിന്റെ ഭാഗമായിരുന്നു റോബർട്ടോ കാർലോസ്, ഡിസംബറിൽ ടിറ്റെയുടെ ടീം 20 വർഷത്തെ കാത്തിരിപ്പ് പൂർത്തിയാക്കുമെന്ന് വിശ്വസിക്കുന്നു.“ഏറ്റവും പ്രധാനമായി, ബ്രസീലിന് ഒരു മികച്ച ടീമുണ്ട്, ഇത് വിജയിക്കാനുള്ള സമയമാണ്, കാരണം ഞങ്ങൾ കിരീടം അവസാനം നേടിയത് 2002 ലാണ്’അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

“എനിക്ക് വലിയ പ്രതീക്ഷയുണ്ട്. ലോകകപ്പ് നേടുക എളുപ്പമല്ല.അടുത്ത കാലത്തായി ബ്രസീൽ ടീം പതിവുപോലെ മികച്ച കളികൾ കളിച്ചിട്ടുണ്ട് ,പക്ഷേ, ഒരിക്കലും അത്ര നല്ലതായിരുന്നില്ല.ബ്രസീലുകാർക്ക് ഈ ലോകകപ്പ് വളരെ പ്രധാനപ്പെട്ടതും ഒരു പ്രത്യേകതയുള്ളതുമാവും .ദേശീയ ടീമിന്റെ സമയം വളരെ മികച്ചതാണ്. യൂറോപ്യൻ പത്രങ്ങൾ ബ്രസീലിനെ ഫേവറിറ്റുകളായി കണക്കാക്കുന്നത് ഒരു പ്രധാന കടമ തന്നെയാണ് ” കാർലോസ് പറഞ്ഞു.

മറ്റേതെങ്കിലും ദേശീയ ടീം പരിശീലകനോട് ചോദിച്ചാലും ഈ ലോകകപ്പിലെ നാല് ഫേവറിറ്റുകളിൽ ഒന്നായി ബ്രസീലിനെ അവർ തെരഞ്ഞെടുക്കും. കഴിഞ്ഞ ദിവസങ്ങളിൽ ലോകകപ്പിലെ നാല് ഫേവറിറ്റുകളിൽ ഒന്നാണ് ബ്രസീൽ ടീമെന്ന് സ്പാനിഷ് പരിശീലകൻ ലൂയിസ് എൻറിക് അഭിപ്രായപ്പെട്ടു. അവർ നന്നായി തയ്യാറെടുക്കുകയാണെങ്കിൽ, ബ്രസീൽ വീണ്ടും വിജയിക്കും എന്ന് പറഞ്ഞു.നവംബർ 24ന് സെർബിയയ്‌ക്കെതിരെയാണ് ബ്രസീൽ തങ്ങളുടെ ലോകകപ്പ് മത്സരങ്ങൾക്ക് തുടക്കമിടുന്നത്.സ്വിറ്റ്സർലൻഡും കാമറൂണുമാണ് മറ്റു ടീമുകൾ

Rate this post