സോറി സ്റ്റീവൻ ജെറാർഡ്,നിങ്ങളുടെ റെക്കോർഡ് തകർക്കപ്പെടാൻ പോവുകയാണ് : വാണിങ്ങുമായി പെപ് ഗാർഡിയോള

ഇന്ന് പ്രീമിയർ ലീഗിൽ ഏറ്റവും ശ്രദ്ധേയമായ മത്സരം മാഞ്ചസ്റ്റർ സിറ്റിയും ആസ്റ്റൻ വില്ലയും തമ്മിൽ ഏറ്റുമുട്ടുന്നു എന്നുള്ളതാണ്.എന്തെന്നാൽ ഇതിഹാസങ്ങളായ പെപ് ഗാർഡിയോളവും സ്റ്റീവൻ ജെറാർഡും പരിശീലക വേഷത്തിൽ മുഖാമുഖം വരികയാണ്. ഇന്ന് രാത്രി 10 മണിക്കാണ് മത്സരം പ്രീമിയർ ലീഗിൽ നടക്കുക.

ഈ മത്സരത്തിന് മുന്നേ നടന്ന പ്രസ് കോൺഫറൻസിൽ സിറ്റിയുടെ പരിശീലകനായ പെപ് ജെറാർഡിന് ഒരു വാണിംഗ് നൽകിയിട്ടുണ്ട്. അതായത് പ്രീമിയർ ലീഗിൽ ജെറാർഡ് നേടിയ അസിസ്റ്റിന്റെ റെക്കോർഡ് ഉടൻതന്നെ സിറ്റി സൂപ്പർ താരമായ കെവിൻ ഡിബ്രൂയിൻ തകർക്കുമെന്നുള്ള മുന്നറിയിപ്പാണ് പെപ് നൽകിയിട്ടുള്ളത്.

‘ സോറി സ്റ്റീവൻ ജെറാർഡ്, നിങ്ങളുടെ അസിസ്റ്റിന്റെ റെക്കോർഡ് തകർക്കപ്പെടാൻ പോവുകയാണ്. ഉടൻതന്നെ അതുണ്ടാവും.ഡിബ്രൂയിനെ പോലെയുള്ള ഒരു താരമാണ് അത് തകർക്കുന്നത് എന്നുള്ള കാര്യത്തിൽ ജെറാർഡ് സന്തോഷവാനായിരിക്കും എന്നെനിക്കുറപ്പാണ്. വരുന്ന തലമുറക്ക് ഒരു വലിയ ഉദാഹരണമാണ് ഇദ്ദേഹം. അസാധാരണമായ താരമാണ് ഡി ബ്രൂയിൻ. ഇനിയും ഒരുപാട് കാലം ഈ ലെവലിൽ തുടരാൻ അദ്ദേഹത്തിന് കഴിയും എന്നാണ് ഞാൻ കരുതുന്നത്’ പെപ് പറഞ്ഞു.

പ്രീമിയർ ലീഗിൽ 215 മത്സരങ്ങൾ കളിച്ച ഡി ബ്രൂയിൻ 89 അസിസ്റ്റുകളാണ് ഇതുവരെ നേടിയിട്ടുള്ളത്.92 അസിസ്റ്റുകൾ ഉള്ള ജെറാർഡാണ് തൊട്ട് മുന്നിൽ. നാല് അസിസ്റ്റുകൾ കൂടി നേടുകയാണെങ്കിൽ ജെറാർഡിനെ മറികടന്നുകൊണ്ട് ഏഴാം സ്ഥാനം നേടാൻ ഡി ബ്രൂയിന് കഴിയും.93 അസിസ്റ്റുകൾ ഉള്ള ഡേവിഡ് സിൽവ,94 അസിസ്റ്റുകൾ ഉള്ള ബെർഗാമ്പ് എന്നിവരുടെ റെക്കോർഡുകൾ തകർക്കലാവും പിന്നീട് ഡിബ്രൂയിന്റെ ലക്ഷ്യം.

എന്നാൽ പ്രീമിലേക്ക് ചരിത്രത്തിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ ഉള്ള താരം റയാൻ ഗിഗ്ഗ്സ് ആണ്.162 അസിസ്റ്റുകളാണ് ഇദ്ദേഹത്തിന്റെ പേരിലുള്ളത്.ഡി ബ്രൂയിനക്ക് ഈ റെക്കോർഡ് തകർക്കണമെങ്കിൽ ഇനിയും 74 അസിസ്റ്റുകൾ വേണം.ലീഗിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ ഉള്ള താരം തിയറി ഹെൻറിയാണ്.2002/03 സീസണിൽ 20 അസിസ്റ്റുകളാണ് ഹെൻറി നേടിയിട്ടുള്ളത്. ഇതേ സീസണിൽ തന്നെയാണ് ഹെൻറി 24 ഗോളുകളും നേടിയത്.

Rate this post