മേഴ്സിസൈഡ് ഡാർബിയിൽ ഗോൾ രഹിത സമനിലയുമായി എവർട്ടണും ലിവർപൂളും |Liverpool

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഈ സീസണിലെ ആദ്യ മെർസിസൈഡ് ഡെർബിയിൽ ലിവർപൂളിനെ പിടിച്ചു കെട്ടി എവർട്ടൻ .ഗുഡിസൺ പാർക്കിൽ നടന്ന മത്സരത്തിൽ ഗോൾ കീപ്പർമാരുടെ നല്ല പ്രകടനത്തിന്റെ മികവിൽ മത്സരം ഗോൾ രഹിതമായി അവസാനിച്ചു‌‌. വിജയം മാത്രം ലക്ഷ്യമിട്ട് കളിച്ച ഇരു ടീമുകൾക്കും നിരാശ നൽകുന്ന ഫലമാണ് ഇത്.

കഴിഞ്ഞ മത്സരത്തിൽ 9 ഗോൾ നേടിയെത്തിയ ലിവർപൂളിന് ഗോൾ പോസ്റ്റും ഗോൾ കീപ്പറും തടസ്സമായി മാറി .ഇന്ന് ആതിഥേയരായ എവർട്ടൺ ആണ് നന്നായി തുടങ്ങിയത്. അവരുടെ പ്രസിംഗ് ഫുട്ബോളിന് മുന്നിൽ പിടിച്ചു നിൽക്കാൻ ലിവർപൂൾ തുടക്കത്തിൽ പ്രയാസപ്പെട്ടു. ഇവർട്ടൺ താരം ആന്റണി ഗോർഡൻ ലിവർപൂൾ പ്രതിരോധത്തിൽ പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിച്ചു.ട്രെന്റ് അലക്സാണ്ടർ-അർനോൾഡിന്റെ ലൂപ്പിംഗ് ക്രോസ് ഗോളിലേക്ക് ഗോൾ പോസ്റ്റ് ലക്ഷ്യമാക്കി ഡാർവിൻ നൂനെസ് ഹെഡ്ഡ് ചെയ്‌തെങ്കിലും ക്രോസ്സ് ബാറിന് മുകളിലൂടെ പോയി.

ആദ്യ പകുതിയിൽ ഇരു ടീമുകളുടെയും താരണങ്ങളുടെ ഷോട്ടുകൾ പോസ്റ്റിൽ തട്ടി മടങ്ങി. ആദ്യ പകുതിയുടെ അവസാനം സെക്കൻഡുകളുടെ മാത്രം വ്യത്യാസത്തിൽ നൂനിയസും ഡിയസും ഗോൾ പോസ്റ്റിൽ അടിക്കുന്നതും കാണാൻ ആയി. രണ്ടാം പകുതിയിൽ ലിവർപൂൾ കുറച്ചു കൂടെ മെച്ചപ്പെട്ട പ്രകടനം കാണാൻ ആയി. ഫർമിനോയുടെ രണ്ട് ഗോൾ ശ്രമങ്ങളും ഫാബിനോയുടെ ഒരു ഷോട്ടും പിക്ക്ഫോർഡ് സേവ് ചെയ്ത് കളി സമനിലയിൽ നിർത്തി. കോഡിയുടെ ഗോളിൽ എവർട്ടൺ മുന്നിൽ എത്തി എങ്കിലും വാർ ഓഫ്സൈഡ് വിളിച്ചു.സമനിലയിൽ തൃപ്തിപ്പെടാൻ ഇരുകൂട്ടരും തൃപ്‌തിപ്പെടാതെ അവസാന ഘട്ടങ്ങളിലേക്ക് ശ്വാസമടക്കിപ്പിടിച്ച രീതിയിൽ കളി തുടർന്നു.

കളിയുടെ അവസാന നിമിഷം പകരക്കാരനായ ഡ്വൈറ്റ് മക്നീലിന്റെ ഡിഫ്ലെക്റ്റഡ് ഷോട്ട് അലിസൺ തട്ടിയകറ്റി.മുഹമ്മദ് സലാഹിന് അവസരം ലഭിചെങ്കിലും പിക്ക്ഫോർഡിനെ മറികടക്കാനായില്ല. ആറു മത്സരങ്ങൾ കളിച്ച എവർട്ടന് ഇതുവരെ ഒരു മത്സരത്തിൽ പോലും വിജയിക്കാൻ സാധിച്ചിട്ടില്ല.നാല് സമനിലയും രണ്ടു തോൽവിയും അവർ വഴങ്ങി.അതേസമയം കാമ്പെയ്‌നിലെ ആദ്യ എവേ വിജയത്തിനായി ലിവർപൂൾ കാത്തിരിക്കുകയാണ്.ആറ് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ലിവർപൂൾ 2 വിജയത്തോടെ 9 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് നിൽക്കുന്നു. എവർട്ടൺ 4 പോയിന്റുമായി ലീഗിൽ 14ആം സ്ഥാനത്താണ്.

Rate this post