അസിസ്റ്റുകളുടെ കാര്യത്തിൽ വിസ്മയം തീർത്ത് മെസ്സി,മറികടക്കാനാവുമോ ആ റെക്കോർഡ് ? |Lionel Messi

ലയണൽ മെസ്സി ഈ സീസണിൽ ഏറെ മികവോടുകൂടിയാണ് ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. ഗോളടിക്കുന്ന കാര്യത്തിലും അസിസ്റ്റ് നൽകുന്ന കാര്യത്തിലും മെസ്സി ഒരുപോലെ മികവ് പുലർത്തുന്നു. കഴിഞ്ഞ സീസണിലാണെങ്കിലും ഈ സീസണിലാണെങ്കിലും അസിസ്റ്റുകളുടെ കാര്യത്തിൽ മെസ്സി വിസ്മയം തീർക്കുകയാണ്.

ഈ വർഷം, അതായത് 2022-ൽ ഇതുവരെ മെസ്സി ആകെ 25 അസിസ്റ്റുകളാണ് പൂർത്തിയാക്കിയിട്ടുള്ളത്. തന്റെ കരിയറിൽ ഇത് അഞ്ചാം തവണയാണ് മെസ്സി ഒരു കലണ്ടർ വർഷത്തിൽ 25 അസിസ്റ്റുകൾ പൂർത്തിയാക്കുന്നത്. ഇതിനുമുൻപ് 2011,205,2016,2018 വർഷങ്ങളിലാണ് ലയണൽ മെസ്സി 25 അസിസ്റ്റുകളിൽ കൂടുതൽ നേടിയിട്ടുള്ളത്.

മെസ്സി ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ കരസ്ഥമാക്കിയത് 2011 വർഷത്തിലാണ്.36 അസിസ്റ്റുകളാണ് മെസ്സി ആ വർഷം സ്വന്തമാക്കിയിട്ടുള്ളത്.അത് ഇത്തവണ മറികടക്കാനാവുമോ എന്നുള്ളതാണ് പ്രധാനപ്പെട്ട ചോദ്യം. പക്ഷേ ഇനി ഈ വർഷത്തിൽ വളരെ കുറഞ്ഞ മത്സരങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നതിനാൽ ഒരല്പം പ്രയാസം തന്നെയായിരിക്കും മെസ്സിക്ക് ഈ റെക്കോർഡ് മറികടക്കാൻ.

പക്ഷേ ഖത്തർ വേൾഡ് കപ്പിൽ അസിസ്റ്റിന്റെ കാര്യത്തിൽ മെസ്സി തിളങ്ങുകയാണെങ്കിൽ തീർച്ചയായും ഈ റെക്കോർഡ് മറികടക്കാൻ അദ്ദേഹത്തിന് മുന്നിൽ വലിയ സാധ്യതകളുണ്ട്.2015-ൽ 26 അസിസ്റ്റുകളും 2016-ൽ 31 അസിസ്റ്റുകളും 2018-ൽ 26 അസിസ്റ്റുകളുമാണ് മെസ്സി സ്വന്തമാക്കിയിട്ടുള്ളത്. അതായത് 2016 ലാണ് മെസ്സി അവസാനമായി ഒരു വർഷത്തിൽ 30 അസിസ്റ്റുകൾ പൂർത്തിയാക്കിയിട്ടുള്ളത്.

ഇനി ഈ വർഷം അഞ്ച് അസിസ്റ്റുകൾ കൂടി നേടിയാൽ മെസ്സിക്ക് 30 അസിസ്റ്റുകളിൽ എത്താൻ സാധിക്കും. മെസ്സിയെ സംബന്ധിച്ചിടത്തോളം നിലവിലെ ഫോമിൽ അത് സാധ്യവുമാണ്. കേവലം ഗോൾ മാത്രം നേടുന്ന സ്ട്രൈക്കർ ആയി ഒതുങ്ങാതെ,പ്ലേ മേക്കിങ്ങിന്റെ കാര്യത്തിൽ കൂടി തിളങ്ങുന്നത് കൊണ്ടാണ് മെസ്സിയെ പലരും ലോകത്തിലെ ഏറ്റവും മികച്ച താരമായി കൊണ്ട് വിലയിരുത്തുന്നത്.

Rate this post