റയൽ മാഡ്രിഡിനെ പൂട്ടി ഇന്ത്യൻ ചുണക്കുട്ടികൾ!!
യൂറോപ്യൻ വമ്പന്മാരായ റയൽ മാഡ്രിഡിനെ സമനിലയിൽ തളച്ച് ഇന്ത്യൻ യുവ താരങ്ങൾ. ഇന്നലെ മാഡ്രിഡിൽ നടന്ന പരിശീലന മത്സരത്തിൽ ഇന്ത്യ അണ്ടർ 17 ടീം റയൽ മാഡ്രിഡ് അണ്ടർ 17 ന് എതിരെ 3-3 ന്റെ സമനില നേടി.ഈ വർഷം ജൂണിൽ തായ്‌ലൻഡിൽ നടക്കുന്ന AFC U-17 ഏഷ്യൻ കപ്പ് 2023-ന്റെ തയ്യാറെടുപ്പിന്റെ ഭാഗമായി ടീം ഇന്ത്യ നിലവിൽ മാഡ്രിഡിലാണ്.
37-ാം മിനിറ്റിൽ അരെവാലോയിലൂടെ മാഡ്രിഡ് ലീഡ് നേടിയെങ്കിലും ഒരു മിനുട്ടിനു ശേഷം ക്യാപ്റ്റൻ കോറോയുടെ ക്രോസിൽ നിന്നും ശാശ്വത് ഇന്ത്യക്ക് സമനില നേടിക്കൊടുത്തു.ഇടവേള കഴിഞ്ഞ് മൂന്ന് മിനിറ്റിനുള്ളിൽ റാൾട്ടെ ലക്ഷ്യം കണ്ടതോടെ ഇന്ത്യ ലീഡ് ഉയർത്തി. ശാശ്വത് കൊടുത്ത പാസിൽ നിന്നായിരുന്നു റാൾട്ടെക്ക് അത് ഗോളാക്കി മാറ്റിയത്. എന്നാൽ ശക്തമായി തിരിച്ചുവന്ന റയലിന്റെ കുട്ടികൾ എ. സാഞ്ചസിലൂടെ (52’, 69’) രണ്ടു ഗോളുകൾ നേടി സ്കോർ 3 -2 ആക്കി ഉയർത്തി.
എന്നാൽ വിട്ടുകൊടുക്കാൻ തയ്യാറല്ലാത്ത ഇന്ത്യൻ കുട്ടികൾ 90-ാം മിനിറ്റിൽ ഗാംഗ്‌റ്റെയുടെ ഗോളിലൂടെ സമനില നേടി.കൊറൂവിന്റെ ക്രോസിൽ നിന്നാണ് ഗോൾ പിറന്നത്.ജർമ്മനിയിലേക്ക് പോകുന്നതിന് മുമ്പ് ഇന്ത്യ മെയ് 10 ന് Getafe U-18 എന്നിവയുമായി കളിക്കും. മെയ് 16 ന്, ഇന്ത്യൻ U-17 സ്ക്വാഡ് ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിലേക്ക് പുറപ്പെടും, അവിടെ അവർ രണ്ട് മത്സരങ്ങളിൽ പങ്കെടുക്കും.
Real Madrid U-17 and India U-17 share spoils in a friendly game#indianfootball #indiaU17 #spaintour #realmadrid pic.twitter.com/FaV8xoT7Ag
— Football Express India (@FExpressIndia) May 3, 2023
ജൂൺ 17 ന് വിയറ്റ്നാമിനെതിരായ ഇന്ത്യയുടെ ഉദ്ഘാടന മത്സരത്തിന് മുമ്പുള്ള അവസാന എഎഫ്‌സി അണ്ടർ 17 ഏഷ്യൻ കപ്പ് പരിശീലന ക്യാമ്പിൽ പങ്കെടുക്കാൻ ഗ്രൂപ്പ് മെയ് 31 ന് തായ്‌ലൻഡിലെ ബാങ്കോക്കിലേക്ക് പോകും. വിയറ്റ്‌നാം (ജൂൺ 17), ഉസ്‌ബെക്കിസ്ഥാൻ (ജൂൺ 20), ജപ്പാൻ (ജൂൺ 23) തുടങ്ങിയ ടീമുകൾക്കൊപ്പം AFC U-17 ഗ്രൂപ്പ് D യിൽ ആണ് ഇന്ത്യയുടെ സ്ഥാനം.