ക്ലബ്ബിൽ നിന്നും പുറത്തുപോകൂ: മെസ്സിക്കും നെയ്മർക്കുമെതിരെ അധിക്ഷേപങ്ങളും തെറിവിളികളുമായി പിഎസ്ജി ആരാധകർ

ഈ സീസണിലെ ക്ലബ്ബിന്റെ മോശം പ്രകടനത്തിന്റെ പേരിൽ പലപ്പോഴും വേട്ടയാടപ്പെട്ടിട്ടുള്ള രണ്ട് താരങ്ങളാണ് ലയണൽ മെസ്സിയും നെയ്മർ ജൂനിയറും.പലതവണ അവർക്ക് സ്വന്തം ആരാധകരിൽ നിന്ന് തന്നെ കൂവലുകൾ ഏൽക്കേണ്ടി വന്നിട്ടുണ്ട്.അതുകൊണ്ടുതന്നെ ആരാധകരും അവരും തമ്മിലുള്ള ബന്ധം തകർന്നിരുന്നു.മത്സരശേഷം ആരാധകരെ അഭിവാദ്യം ചെയ്യാൻ നെയ്മറോ മെസ്സിയോ പോകാറില്ലായിരുന്നു.

അതുകൊണ്ടുതന്നെ നെയ്മറോടും മെസ്സിയോടും അവർക്ക് വലിയ എതിർപ്പുണ്ടായിരുന്നു.മറ്റൊരു സൂപ്പർതാരമായ മാർക്കോ വെറാറ്റിയും ഈയിടെ അഭിവാദ്യം ചെയ്യുന്നത് ഉപേക്ഷിച്ചിരുന്നു.ഏതായാലും ഈ താരങ്ങൾക്കെതിരെ കടുത്ത പ്രതിഷേധമാണ് ഇപ്പോൾ ഉയർന്നിട്ടുള്ളത്.പിഎസ്ജിയുടെ ഹെഡ് ക്വാർട്ടേഴ്സിന് മുന്നിൽ അവരുടെ ആരാധക സംഘടനയായ പിഎസ്ജി അൾട്രാസ് ഒരു പ്രതിഷേധ ധർണ സംഘടിപ്പിച്ചിരുന്നു.വളരെ അധിക്ഷേപകരമായ മുദ്രാവാക്യങ്ങളാണ് ആ ധർണ്ണയിൽ സൂപ്പർ താരങ്ങൾക്കെതിരെ അവർ നടത്തിയിട്ടുള്ളത്.

ലയണൽ മെസ്സി,നെയ്മർ ജൂനിയർ,വെറാറ്റി,ഗാൾട്ടിയർ എന്നിവരോട് ക്ലബ്ബ് വിടാനാണ് പിഎസ്ജി ആരാധകർ ആവശ്യപ്പെട്ടിട്ടുള്ളത്.മാത്രമല്ല വലിയ രൂപത്തിലുള്ള തെറിവിളികളും അധിക്ഷേപങ്ങളും മെസ്സിക്കെതിരെയും നെയ്മർക്കെതിരെയും പിഎസ്ജി ആരാധകർ ഉപയോഗിച്ചിട്ടുണ്ട്.ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ട്വിറ്ററിൽ ലഭ്യമാണ്.നെയ്മറെയും മെസ്സിയെയുമാണ് ഇവർ പ്രധാനമായും ലക്ഷ്യം വെച്ചിരുന്നത്.

മാത്രമല്ല നെയ്മർ ജൂനിയറുടെ വീടിനു മുന്നിലും ഒരു കൂട്ടം പിഎസ്ജി പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്.നെയ്മറോട് ക്ലബ്ബ് വിട്ടുപോവാനാണ് ഇവർ ആവശ്യപ്പെട്ടിട്ടുള്ളത്.തന്റെ വീടിനുമുന്നിൽ പ്രതിഷേധം നടത്തി എന്നുള്ള കാര്യം നെയ്മർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.ഇന്നലെയായിരുന്നു വ്യാപകമായ പ്രതിഷേധങ്ങൾ ഉയർന്നിരുന്നത്.എന്നാൽ ഈ അധിക്ഷേപങ്ങളെ പിഎസ്ജി തന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്.താരങ്ങൾക്കൊപ്പം നിൽക്കുന്നു എന്നാണ് പിഎസ്ജി ഒഫീഷ്യൽ സ്റ്റേറ്റ്മെന്റ് ഇറക്കിയിട്ടുള്ളത്.

ലയണൽ മെസ്സി ഈ സീസണിന് ശേഷം ക്ലബ്ബ് വിടും എന്നുള്ളത് സ്ഥിരീകരിക്കപ്പെട്ട കാര്യമാണ്.അദ്ദേഹം കരാർ പുതുക്കാൻ തയ്യാറല്ല.നെയ്മർ ജൂനിയറുടെ കാര്യത്തിൽ മാത്രമാണ് ഇപ്പോൾ സംശയങ്ങൾ നിലനിൽക്കുന്നത്.അദ്ദേഹത്തെ ഒഴിവാക്കാൻ തന്നെയാണ് ക്ലബ്ബിന്റെ തീരുമാനം.പക്ഷേ നിലവിൽ ക്ലബ്ബ് വിട്ടുപോവാൻ നെയ്മർ ജൂനിയർ ഉദ്ദേശിക്കുന്നില്ല.

Rate this post