അർജന്റീന ഒന്നാം സ്ഥാനത്ത് തുടരുന്നു , 121ആം സ്ഥാനത്തേക്ക് വീണ് ഇന്ത്യ | FIFA rankings
ഫിഫ ലോകകപ്പ് 2026 യോഗ്യതാ മത്സരങ്ങൾ ഉൾപ്പെടെ വിവിധ ഫോർമാറ്റുകളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ 174 മത്സരങ്ങലാണ് നടന്നിട്ടുള്ളത്. ഈ മത്സരങ്ങൾ ഫിഫ റാങ്കിങ്ങിന്റെ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്, പ്രത്യേകിച്ച് ആദ്യ 10-ൽ. അർജന്റീനയും ഫ്രാൻസും ഒന്നും രണ്ടും സ്ഥാനങ്ങളിൽ തുടരുമ്പോൾ ബെൽജിയം മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു.
ഇംഗ്ലണ്ട് ഒരു സ്ഥാനം പിന്നോട്ടിറങ്ങി നാലാമനായി മാറി. അഞ്ചു തവണ വേൾഡ് കപ്പ് നേടിയ ബ്രസീൽ അഞ്ചാം സ്ഥാനത്താണ്. പോർച്ചുഗൽ ആറാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ നെതർലൻഡ്‌സ് ഏഴാം സ്ഥാനത്തേക്ക് വീണു.സ്‌പെയിൻ (8), ഇറ്റലി (9), ക്രൊയേഷ്യ (10) എന്നിവർ തങ്ങളുടെ സ്ഥാനങ്ങൾ നിലനിർത്തി.യുഎസ്എ (11-ാം, 2 സ്ഥാനം ഉയർന്നു ), കൊളംബിയ (12-ാം, 2 സ്ഥാനം ഉയർന്നു), ഉക്രെയ്ൻ (22-ാമത്, 2 സ്ഥാനം ഉയർന്നു), പോളണ്ട് (28-ാം, 2 സ്ഥാനം ഉയർന്നു) എന്നിവ റാങ്കിംഗിൽ പുരോഗതി കൈവരിച്ചു.
The latest #FIFARanking is here! 📈
— FIFA World Cup (@FIFAWorldCup) April 4, 2024
2026 ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഗുവാഹത്തിയിൽ നടന്ന രണ്ടാം റൗണ്ടിൽ അഫ്ഗാനിസ്ഥാനോട് തോറ്റതിനെത്തുടർന്ന് ഇന്ത്യൻ ടീം ഫിഫ ലോക റാങ്കിംഗിൽ നാല് സ്ഥാനങ്ങൾ ഇടിഞ്ഞ് 121-ാം സ്ഥാനത്തെത്തി. ഫെബ്രുവരിയിൽ പുറത്ത് വന്ന റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം 117 ആയിരുന്നു. കഴിഞ്ഞ കുറച്ചു വര്ഷങ്ങളിലെ ഇന്ത്യയുടെ ഏറ്റവും മോശം റാങ്കിങ്ങാണിത്.
ലോകകപ്പ് യോഗ്യതയിൽ അഫ്ഗാനിസ്ഥാനോട് ഇന്ത്യ രണ്ടു മത്സരങ്ങൾ കളിച്ചിരുന്നു. അതിൽ ഒന്ന് സമനിലയിലാവുകയും ഒന്നിൽ പരാജയപ്പെടുകയും ചെയ്തു. ഏഷ്യൻ കപ്പ് മുതൽ ഇന്ത്യ മോശം പ്രകടനമാണ് നടത്തുന്നത്. ഏഷ്യൻ കപ്പിന് പോവുമ്പോൾ 102 ആം സ്ഥാനത്തായിരുന്നു ഇന്ത്യ.