ഇന്ത്യക്ക് ഏഷ്യൻ കപ്പിന്റെ അവസാന പതിനാറിലേക്ക് യോഗ്യത നേടാൻ സാധിക്കുമോ ? | AFC Asian Cup 2023

അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന AFC ഏഷ്യൻ കപ്പ് 2023 ഗ്രൂപ്പ് ബി മത്സരത്തിൽ ഉസ്ബെക്കിസ്ഥാൻ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഫൈസുല്ലയേവ്, സെർജിയേവ്, നസ്രുല്ലോവ് എന്നിവരാണ് ഉസ്ബെകിനായി ഗോളുകൾ നേടിയത്.ആദ്യ പകുതിയിലായിരുന്നു ഉസ്ബെക്കിസ്ഥാൻ മൂന്ന് ഗോളുകളും ഇന്ത്യൻ വലയിലെത്തിച്ചത്.

വിജയത്തോടെ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥനത്തേക്ക് ഉയരാൻ ഉസ്‌ബെക്കിന് സാധിക്കുകയും നോക്കൗട്ടിലേക്ക് യോഗ്യത നേടുന്നതിന്റെ അടുത്തെത്തുകയും ചെയ്തു. ഇന്നലത്തെ തോൽവിയോടെ ഗ്രൂപ്പ് ഘട്ടം കടന്ന് മുന്നേറാനുള്ള ഇന്ത്യയുടെ സാധ്യതകൾ ഇല്ലാതായിരിക്കുകയാണ്. ആദ്യ മത്സരത്തിൽ ഇന്ത്യ ഓസ്‌ട്രേലിയയോട് രണ്ടു ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു.നിലവിൽ ഇന്ത്യ ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ് ഉള്ളത്.

ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ഓസ്ട്രേലിയ സിറിയയെ തോൽപ്പിച്ചിരുന്നു. ഇനി ഇന്ത്യയുടെ അടുത്ത എതിരാളികൾ സിറിയയാണ്. നോക്ക് ഔട്ടിലേക്ക് കടക്കാൻ നേരിയ സാധ്യത ഇപ്പോഴും ഇന്ത്യക്ക് അവശേഷിക്കുന്നുണ്ട് എന്നുള്ളതാണ് യാഥാർത്ഥ്യം. അടുത്ത മത്സരത്തിൽ സിറിയയെ പരാജയപെടുത്തിയാൽ ഇന്ത്യക്ക് മൂന്നാം സ്ഥാനത്തേക്ക് ഉയരനായി സാധിക്കും.ഏറ്റവും മികച്ച നാല് മൂന്നാം സ്ഥാനക്കാർക്ക് അടുത്ത ഘട്ടത്തിലേക്ക് മുന്നേറാൻ കഴിയും. അതിൽ ഉൾപ്പെടാൻ ഇന്ത്യക്ക് സാധിച്ചാൽ റൗണ്ടിലേക്ക് മുന്നേറാം.

പൂജ്യം പോയിന്റുമായി ഗ്രൂപ്പ് ബിയിൽ അവസാന സ്ഥാനത്താണ് ഇന്ത്യ . സിറിയക്കും ഇന്ത്യയ്ക്കും എതിരെ നേടിയ വിജയത്തോടെ ആറ് പോയിന്റുമായി ലോക 25ാം നമ്പർ ഓസ്‌ട്രേലിയയാണ് പട്ടികയിൽ മുന്നിൽ. വ്യാഴാഴ്ച ഇന്ത്യയെ 3-0ന് തോൽപ്പിച്ച ഉസ്ബെക്കിസ്ഥാൻ നാല് പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാമതാണ്. രണ്ടാം റൗണ്ട് മത്സരങ്ങൾക്കുശേഷം ഗ്രൂപ്പിൽ മൂന്നാമത് സിറിയയാണ്. ഒരു പോയിന്റാണ് അവർക്കുള്ളത്.

AFC ഏഷ്യൻ കപ്പ് 2023-ന്റെ നിയമങ്ങൾ അനുസരിച്ച് ആറ് ഗ്രൂപ്പുകളിലെയും ആദ്യ രണ്ട് ടീമുകൾ 16-ാം റൗണ്ടിലേക്ക് നേരിട്ട് യോഗ്യത നേടുന്നു. ഈ 12 ടീമുകൾക്ക് പുറമേ ആറ് ഗ്രൂപ്പുകളിൽ നിന്നും ആദ്യ നാല് മൂന്നാം സ്ഥാനക്കാരായ ടീമുകൾ അവസാന 16 ലെ അവസാന നാല് സ്ഥാനങ്ങൾ സ്വന്തമാക്കും. അതിനാൽ ഇന്ത്യയ്ക്ക് അവസാന 16-ലേക്ക് യോഗ്യത നേടാനുള്ള സാധ്യതയുണ്ട്.മറ്റ് ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരായ ടീമുകൾ എങ്ങനെ പ്രകടനം നടത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇന്ത്യയുടെ സാദ്ധ്യതകൾ. ജനുവരി 23 ന് ഇന്ത്യ സിറിയയെയും അതേ ദിവസം ഓസ്‌ട്രേലിയ ഉസ്‌ബെക്കിസ്ഥാനെയും നേരിടും.

Rate this post