നെയ്മർ ജൂനിയർ എന്നേക്കാൾ മികച്ച താരമല്ലെന്ന് ആഫ്രിക്കൻ താരം

ബ്രസീല് താരമായ നെയ്മർ ജൂനിയർ എന്നെക്കാൾ മികച്ച താരമല്ല, പക്ഷേ ഞാൻ നെയ്മർ ജൂനിയറിനേക്കാൾ മികച്ച താരമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ആഫ്രിക്കൻ ദേശീയ ടീമായ ഘാനയുടെ 23 വയസ്സുകാരനായ മുഹമ്മദ് കുദുസ്. നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ വെസ്റ്റ് ഹാം യുണൈറ്റഡിന് വേണ്ടിയാണ് താരം ബൂട്ട് കെട്ടുന്നത്.

നേരത്തെ സെപ്റ്റംബർ മാസത്തിൽ ബ്രസീലുമായി സൗഹൃദമത്സരം കളിക്കുന്നത്തിനിടെ ഘാന താരമായ മുഹമ്മദ്‌ കുദുസ് നെയ്മർ ജൂനിയറുമായി മത്സരത്തിൽ കൊമ്പ്കോർത്തിരുന്നു. ഈയൊരു സംഭവം കാരണമാണ് ജൂനിയറിനോട് ഘാന താരം ഇത്രയും അസൂയ പ്രകടിപ്പിക്കുന്നത് എന്നാണ് ആരാധകരുടെ പക്ഷം. അതെസമയം നെയ്മർ ജൂനിയർ തന്നെക്കാൾ മികച്ച താരമല്ല എന്നാണ് മുഹമ്മദ്‌ കുദുസ് പറയുന്നത്.

“നെയ്മർ ജൂനിയർ എന്നെക്കാൾ മികച്ച താരമല്ല, നെയ്മർ ഒരു ഹൈ പ്രൊഫൈൽ താരം മാത്രമാണ്. നെയ്മർ ജൂനിയർ അത്രയേ ഉള്ളൂ.” – ഘാനയുടെ യുവതാരമായ മുഹമ്മദ് കുദുസ് ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയറിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണിത്. നിലവിൽ പരിക്കിന്റെ പിടിയിലായ നെയ്മർ ജൂനിയർ മാസങ്ങൾക്ക് ശേഷമാണ് ഇനി കളിക്കളത്തിൽ തിരിച്വത്തുക.

അതേസമയം 2020 മുതൽ 2023 വരെ ഡച്ച് ക്ലബ്ബായ അയാക്സിനുവേണ്ടി കളിച്ചിട്ടുള്ള മുഹമ്മദ്‌ കുദുസ് 2023ലെ സമ്മർ ട്രാൻസ്ഫർ വിൻഡോയിലാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് എത്തുന്നത്. നെയ്മർ ജൂനിയറിനെ കുറിച്ച് താരം പറയുന്ന വാക്കുകൾ അസൂയ കാരണമാണ് എന്നാണ് ആരാധകരുടെ അഭിപ്രായങ്ങൾ.

5/5 - (2 votes)