വ്യക്തിഗത അവാർഡ് വെറും ബിസിനസ്, സാവിയെയും ഇനിയസ്റ്റയെയും ഓർമ്മപ്പെടുത്തി സിറ്റി സൂപ്പർ താരം

കഴിഞ്ഞ സീസണിൽ യൂറോപ്പിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ സിറ്റിക്ക് ചരിത്രത്തിലെ ആദ്യത്തെ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ കിരീടം നേടി കൊടുക്കുന്നതിലുൾപ്പടെ ഉൾപ്പെടെ സിറ്റിയുടെ മധ്യനിരയിലെ ഒഴിച്ചുകൂടാനാവാത്ത സ്പാനിഷ് താരമായ റോഡ്രി വഹിച്ച പങ്ക് ചെറുതൊന്നുമല്ല. യുവേഫ ചാമ്പ്യൻസ് ലീഗ് ട്രോഫി കൂടാതെ പ്രീമിയർ ലീഗ് തുടങ്ങി ട്രെബിൾ കിരീടങ്ങൾ വിജയിച്ച സിറ്റി ടീമിന്റെ പ്രധാന താരമായിരുന്നു റോഡ്രി.

എങ്കിൽപോലും കഴിഞ്ഞ സീസണിൽ ഏറ്റവും മികച്ചത് നൽകുന്ന വ്യക്തിഗത അവാർഡുകളിൽ റോഡ്രിക്ക് വേണ്ട രീതിയിലുള്ള പരിഗണന ലഭിച്ചിട്ടില്ല. ഈയിടെ നടന്ന ഒരു ഇന്റർവ്യൂവിൽ വ്യക്തിഗത അവാർഡുകളെ കുറിച്ച് ചോദ്യം നേരിട്ടപ്പോൾ വളരെ വ്യക്തമായ മറുപടിയാണ് റോഡ്രി നൽകിയത്. വ്യക്തി അവാർഡുകൾ എന്തിനെ പ്രവർത്തിക്കുന്നത് എന്ന് തനിക്ക് നന്നായി അറിയാമെന്നും ഇതിന് മുൻപും മിഡ്‌ഫീൽഡർമാർക്ക് വേണ്ട രീതിയിലുള്ള പരിഗണങ്ങൾ ലഭിച്ചിട്ടില്ല എന്നും റോഡ്രി എടുത്തുപറഞ്ഞു.

“എനിക്ക് ഇക്കാര്യത്തിൽ അത്ഭുതം ഒന്നുമില്ല ഇത് സാധാരണമാണ്. ഈ വ്യക്തിഗത അവാർഡുകളിൽ കാര്യങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് ഞാൻ നന്നായി മനസ്സിലാക്കുന്നു, ഇത് പണം, മാർക്കറ്റിംഗ്, പരസ്യം എന്നിവയെ അടിസ്ഥാനമാക്കിയിട്ടുള്ളതാണ്. കഠിനാധ്വാനത്തിന്റെ യഥാർത്ഥ അർത്ഥം നിങ്ങൾ മനസ്സിലാക്കിയാൽ ഇത് വളരെ സർവസാധാരണമാണെന്ന് അറിയാനാവും. ഞാൻ എന്താണ് ചെയ്തതെന്ന് എനിക്ക് നന്നായിട്ട് അറിയാം.”

” ഇക്കാര്യത്തിൽ അവസാനത്തെ മിഡ്ഫീൽഡർ ഞാനല്ല, അർഹിക്കുന്ന അംഗീകാരം ഞങ്ങൾക്ക് ലഭിക്കുന്നില്ല. അർഹിക്കുന്ന അംഗീകാരം ലഭിക്കാത്ത മധ്യനിരക്കാർ ഇതിനുമുൻപും നിരവധി ഉണ്ടായിട്ടുണ്ട്, പ്രത്യേകിച്ച് ചില സ്പാനിഷ് താരങ്ങൾ, ഞാൻ ആരോക്കൊയാണ് ഉദ്ദേശിച്ചത് എന്ന് നിങ്ങൾക്ക് മനസ്സിലായി കാണുമെന്ന് പ്രതീക്ഷിക്കുന്നു(ചിരിക്കുന്നു). ഫുട്ബോളിൽ എനിക്ക് ആത്യന്തികമായി പ്രധാനം ഞാൻ ടീമിനോടൊപ്പം നേടിയതാണ്. ” – മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് താരം റോഡറി പറഞ്ഞ വാക്കുകളാണിത്

യൂറോപ്പിലെ സാധ്യമായ മികച്ച പ്രകടനം എല്ലാം മാഞ്ചസ്റ്റർ സിറ്റി താരങ്ങളും ടീമും കാഴ്ചവെച്ചെങ്കിലും കഴിഞ്ഞ സീസണുകളിൽ ഏറ്റവും മികച്ച താരത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് അർജന്റീനക്കൊപ്പം വേൾഡ് കപ്പ് വിജയിച്ച ലിയോ മെസ്സിയാണ്. മുൻപ് സ്പാനിഷ് മിഡ്‌ഫീൽഡർമാർക്ക് വേണ്ട രീതിയിലുള്ള പരിഗണന ലഭിച്ചിട്ടില്ല എന്ന് റോഡ്രി ഉദ്ദേശിച്ചത് സാവിയെയും ഇനിയസ്റ്റയെയുമാണ്. 2010 ബാഴ്സലോണക്കൊപ്പം നിരവധി കിരീടങ്ങൾ സ്വന്തമാക്കിയ ഇരുതാരങ്ങളും സ്പാനിഷ് ടീമിനോടൊപ്പം ഫിഫ വേൾഡ് കപ്പ് കിരീടത്തിൽ മുത്തമിടുകയും ചെയ്തെങ്കിലും അന്ന് ഏറ്റവും മികച്ച താരമായി മെസ്സിയെയാണ് തിരഞ്ഞെടുത്തത്.

Rate this post