വീഡിയോ – ഫുട്ബോൾ കളിക്കിടെ ശക്തമായ ഇടിമിന്നലേറ്റ് താരത്തിനു ദാരുണാന്ത്യം

ലോക ഫുട്ബോൾ ആരാധകർക്ക് വളരെയധികം നിരാശയവും സങ്കടവും നൽകുന്ന വാർത്തയാണ് ഇന്തോനേഷ്യയിൽ നിന്നും പുറത്തു വരുന്നത്. ഇന്തോനേഷ്യൽ രണ്ട് ക്ലബ്ബുകൾ തമ്മിൽ നടന്ന സൗഹൃദ മത്സരത്തിനിടെ ഇടിമിന്നലേറ്റ ഫുട്ബോൾ താരം മരണപ്പെട്ടു എന്ന വാർത്തയാണ് ഇന്തോനേഷ്യയിൽ നിന്ന് പുറത്തുവന്നത്. സൗഹൃദ മത്സരം കളിക്കുന്നതിനിടയിലാണ് സംഭവം അരങ്ങേറിയത്.

ഇന്തോനേഷ്യയിലെ വെസ്റ്റ് ജാവയിലെ സിലിവങ്ങിൽ സ്റ്റേഡിയത്തിൽ വച്ച് അരങ്ങേറിയ എഫ്സി ബാന്ദുങ് vs എഫ്ബിഐ സുഭങ് തമ്മിലുള്ള മത്സരത്തിനിടയാണ് എഫ്ബിഐ സുഭങ് താരമായ 35 വയസ്സുകാരൻ രഹർജക്ക് ടിമിന്നൽ ഏൽക്കുന്നത്. ഇരു ടീമുകളും തമ്മിലുള്ള സൗഹൃദം മത്സരം ആരംഭിച്ച ആദ്യപകുതിയിലാണ് സംഭവം. മോശം കാലാവസ്ഥയിലും സൗഹൃദ മത്സരം കളിക്കുന്നതിനിടയിൽ ഇടിമിന്നൽ താരത്തിന് ഏൽക്കുന്നത് വീഡിയോകളിൽ കൃത്യമായി കാണാം.

ഇടിമിന്നൽ അടിച്ചതിനു പിന്നാലെ താരത്തിനെ അടുത്ത ഹോസ്പിറ്റലിൽ വേഗം എത്തിച്ചെങ്കിലും ഹോസ്പിറ്റലിൽ വെച്ചായിരുന്നു മരണം സ്ഥിരീകരിച്ചത്. ഇടിമിന്നൽ ഏറ്റതിനുശേഷം താരം ശ്വാസം എടുക്കുകയും പുറത്തുവിടുകയുമെല്ലാം ചെയ്തിരുന്നു. എന്നാൽ ഹോസ്പിറ്റലിൽ എത്തിച്ചതിന് ശേഷമാണ് താരത്തിന്റെ മരണം സ്ഥിരീകരിച്ചത്.

അതേസമയം സ്റ്റേഡിയത്തിനുള്ളിൽ ഇടിമിന്നൽ വരുന്നതിനു മുൻപായി സ്റ്റേഡിയത്തിന് പുറത്ത് ഒരു ഇടിമിന്നൽ ശക്തിയായി പ്രഹരിക്കുന്നത് കണ്ടെന്നു ദൃക്സാക്ഷികൾ പറയുന്നുണ്ട്. ഈ കഴിഞ്ഞ ശനിയാഴ്ചയാണ് ഈ പറയുന്ന സൗഹൃദ മത്സരവും തുടർന്നുള്ള സംഭാവികാസങ്ങളും അരങ്ങേറിയത്. ഇന്തോനേഷ്യൻ ഫുട്ബോളിനെ സംബന്ധിച്ച് കറുത്ത ദിനം എന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്. ഇതിന് മുൻപ് വേറെയും ചില സ്ഥലങ്ങളിൽ പ്രകൃതിദുരന്തങ്ങളാൽ ഫുട്ബോൾ താരങ്ങൾ നിരവധി ദുരിതങ്ങളും ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.

Rate this post