‘ലയണൽ മെസ്സിയുമായും ക്രിസ്റ്റ്യാനോ റൊണാൾഡോയുമായും അദ്ദേഹത്തെ താരതമ്യം ചെയ്യരുത്’: മുഹമ്മദ് സലാ ക്യാപ്റ്റനാകാൻ യോഗ്യനല്ലെന്ന് ഈജിപ്ഷ്യൻ ഇതിഹാസ താരം | Mohamed Salah

നിലവിൽ ഏറ്റവും വലിയ ഈജിപ്ഷ്യൻ ഫുട്ബോൾ താരമായിരിക്കാം മുഹമ്മദ് സലാ പക്ഷേ ദേശീയ ടീമിനെ അന്താരാഷ്ട്ര തലത്തിൽ വിജയത്തിലേക്ക് പ്രചോദിപ്പിക്കുന്നതിൽ പരാജയപ്പെട്ടതിന് അദ്ദേഹം നിരന്തരം വിമർശനങ്ങൾ നേരിടേണ്ടി വരുന്നുണ്ട്.ലിവർപൂളിനായി ക്ലബ് ഫുട്ബോൾ കളിക്കുമ്പോൾ സലാ മഹത്തായ വിജയം ആസ്വദിച്ചിട്ടുണ്ടെങ്കിലും ഈജിപ്തിനായി കളിക്കുന്നത് അങ്ങനെയായിരുന്നില്ല.

ഈജിപ്ത് ക്യാപ്റ്റൻ കൂടിയായ സല ഐവറി കോസ്റ്റിൽ നടന്ന അവരുടെ ആഫ്രിക്കൻ നേഷൻസ് കപ്പിൻ്റെ മധ്യത്തിൽ ഹാംസ്ട്രിംഗ് പരിക്ക് കാരണം ദേശീയ ടീമിനെ ഉപേക്ഷിച്ച് പോയതിനു കടുത്ത വിമർശനം നേരിടേണ്ടി വരികയും ചെയ്തു. പ്രതീക്ഷിച്ചതിലും ഗുരുതരമായ പരിക്കിൽ നിന്ന് കരകയറാൻ സലാ ഇംഗ്ലണ്ടിലേക്ക് മടങ്ങി.ഈജിപ്ത് ഇതിഹാസം മിഡോയും സലായെ സ്ക്വാഡ് വിട്ടതിനെ വിമർശിച്ചവരിൽ ഉൾപ്പെടുന്നു.ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരുമായി താരതമ്യപ്പെടുത്തുമ്പോൾ, സലാ ഒരിക്കലും ‘പിച്ചിലെ ലീഡർ’ ആയിരുന്നിട്ടില്ലെന്നും അതുകൊണ്ടാണ് ലിവർപൂളിൽ അദ്ദേഹത്തിന് ഒരിക്കലും ക്യാപ്റ്റൻ്റെ ആംബാൻഡ് നൽകിയിട്ടില്ലെന്നും മിഡോ അഭിപ്രായപ്പെട്ടു.

“ഈജിപ്തിൻ്റെ താരമാണ് സലാ, എന്നാൽ ദേശീയ ടീമിനൊപ്പം അദ്ദേഹം ചെയ്യുന്നത് മെസ്സി അർജൻ്റീനയ്‌ക്കൊപ്പം ചെയ്യുന്നതുപോലെയാണോ? പോർച്ചുഗലിനൊപ്പം റൊണാൾഡോ ചെയ്യുന്നത് സലായും ചെയ്യുമോ? പെനാൽറ്റി കിക്കുകളിൽ കളിക്കാരെ നയിക്കുക, ആരാണ് ഷോട്ട് എടുക്കുക, ആരാണ് പിന്തുടരുക എന്ന് പറയുക, എല്ലാവരിലും അവൻ്റെ വ്യക്തിത്വം അടിച്ചേൽപ്പിക്കുക, ”മിഡോ ദി അൺടോൾഡ് പോഡ്‌കാസ്റ്റിനോട് പറഞ്ഞു.

“സലാ മാനസികമായി പരിണമിച്ചു, പക്ഷേ കളിക്കളത്തിൽ അദ്ദേഹം ഒരിക്കലും ഒരു നേതാവായിരുന്നില്ല, അതിനുള്ള തെളിവാണ് ലിവർപൂളിൽ ക്യാപ്റ്റൻ്റെ ആംബാൻഡ് ലഭിക്കാത്തത്? എന്തുകൊണ്ടാണ് സലാ ലിവർപൂളിനായി ക്യാപ്റ്റൻ്റെ ആംബാൻഡ് ധരിക്കാത്തതെന്ന് സ്വയം ചോദിക്കുക?.അവൻ ഒരു വിദേശ കളിക്കാരനായതു കൊണ്ടാണെന്ന് പറയരുത്. ഈജിപ്തിൻ്റെ ക്യാപ്റ്റനായത് സലായെ പ്രതികൂലമായി ബാധിച്ചു. ആ ബാൻഡ് ഇല്ലാതെ തുടർന്നിരുന്നെങ്കിൽ അദ്ദേഹത്തിന് കൂടുതൽ സ്വാതന്ത്ര്യം ഉണ്ടാകുമായിരുന്നു, ”അദ്ദേഹം കൂട്ടിച്ചേർത്തു.

തൻ്റെ അന്താരാഷ്ട്ര കരിയറിൽ 51 തവണ ഈജിപ്ത് ടീമിനെ പ്രതിനിധീകരിച്ച താരമാണ് മിഡോ.“ലിവർപൂളിൻ്റെ ക്യാപ്റ്റനായിരുന്നു സലായെങ്കിൽ, അതേ ശക്തമായ പ്രകടനം അദ്ദേഹം നൽകില്ലായിരുന്നു. ക്യാപ്റ്റൻസിയുടെ ഭാരം താങ്ങാൻ ബുദ്ധിമുട്ടുന്ന കളിക്കാരിൽ ഒരാളാണ് അദ്ദേഹം. കളിക്കളത്തിൽ മുഹമ്മദ് എൽ-ഷെനാവിക്കും അഹമ്മദ് ഹെഗാസിക്കുമൊപ്പം ക്യാപ്റ്റൻ്റെ ആംബാൻഡ് ധരിക്കാൻ സലായ്ക്ക് കഴിയില്ല” മിഡോ പറഞ്ഞു.

Rate this post