മെസ്സിയും സുവാരസും മിന്നിത്തിളങ്ങി, ചാമ്പ്യൻസ് കപ്പിൽ മിയാമി സെമിക്കരികെ | Inter Miami
കോൺകകാഫ് ചാമ്പ്യൻസ് കപ്പിന്റെ പ്രീക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദം മത്സരത്തിൽ കരുത്തരായ എതിരാളികളെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി ഇന്റർമിയാമി കോൺകകാഫ് ചാമ്പ്യൻസ് കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശനം നേടി. സൂപ്പർതാരമായ ലിയോ മെസ്സിയും ലൂയിസ് സുവാരസ്സും മികച്ച പ്രകടനമാണ് മത്സരത്തിൽ കാഴ്ചവച്ചത്.
നാഷ്വില്ലേക്കെതിരെ നടന്ന കോൺകകാഫ് ചാമ്പ്യൻസ് കപ്പിന്റെ പ്രീക്വാർട്ടർ ഫൈനലിന്റെ ആദ്യവാദം മത്സരത്തിൽ രണ്ടു ഗോളുകൾക്ക് സമനില വഴങ്ങിയ ഇന്റർ മിയാമി ഇന്ന് ഫ്ലോറിഡയിലെ ചേസ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം പാദ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് വിജയം സ്വന്തമാക്കി അഗ്ഗ്രഗേറ്റ് സ്കോർ 5-3 ന് അടുത്ത റൗണ്ടിലേക് യോഗ്യത ഉറപ്പാക്കിയത്.
Stop us if you've heard this before:
— B/R Football (@brfootball) March 14, 2024
Messi ➡️ Suárez ➡️ goal
🤝
(via @FOXSoccer) pic.twitter.com/PY2Jr1WHD6
മത്സരം തുടങ്ങി എട്ടാം മിനിറ്റിൽ സൂപ്പർതാരമായ ലിയോ മെസ്സിയുടെ തകർപ്പൻ അസിസ്റ്റിൽ നിന്നും ഗോൾ സ്വന്തമാക്കിയ ലൂയിസ് സുവാരസ് ഇന്റർമിയാമിക്ക് ലീഡ് നേടികൊടുത്തു. 23 മിനിറ്റ്ൽ ലിയോ മെസ്സിയുടെ ഗോളെത്തിയതോടെ ഇന്റർ മിയാമി എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ലീഡ് സ്വന്തമാക്കി ആദ്യപകുതി അവസാനിപ്പിച്ചു. രണ്ടാം പകുതി തുടങ്ങി 50 മിനിറ്റിൽ സൂപ്പർതാരമായ ലിയോ മെസ്സിയെ കളിക്കളത്തിൽ നിന്നും പിൻവലിച്ചു.
🚨Watch: Lionel Messi’s incredible goal for Inter Miami against Nashville.
— Inter Miami News Hub (@Intermiamicfhub) March 14, 2024
Inter Miami are leading 4-2 on aggregate!
pic.twitter.com/edCyFDN7aw
തുടർന്നും ഗോളുകൾ നേടാനായി പൊരുതിയ ഇന്റർ മിയാമി ലൂയിസ് സുവാരസ് നൽകുന്ന അസിസ്റ്റിൽ 63 മിനിറ്റിൽ ടൈലർ നേടുന്ന ഗോളിലൂടെ ലീഡ് മൂന്നായി ഉയർത്തി. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ നാഷ്വില്ലേ ഒരു ഗോൾ സ്കോർ ചെയ്തെങ്കിലും 5-3 അഗ്രിഗേറ്റ് സ്കോറിൽ ഇന്റർമിയാമി കോൺകകാഫ് ചാമ്പ്യൻസ് കപ്പിന്റെ ക്വാർട്ടർ ഫൈനൽ യോഗ്യത നേടി. എം എൽ എസ് ലീഗിൽ നടക്കുന്ന അടുത്ത മത്സരത്തിൽ മിയാമി ഡിസി യുണൈറ്റഡിനെയാണ് നേരിടുന്നത്.