ലയണൽ മെസ്സിയുടെ ചിറകിലേറി ആദ്യ കിരീടത്തിലേക്ക് പറക്കുന്ന ഇന്റർ മയാമി|Lionel Messi |Inter Miami
ലയണൽ മെസ്സി അമേരിക്കയിലെ ഫുട്ബോൾ ആരാധകരെ അത്ഭുതപെടുത്തികൊണ്ടിരിക്കുകയാണ്. മെസ്സിയുടെ മേജർ ലീഗ് സോക്കറിലേക്കുള്ള വരവ് പ്രതീക്ഷിച്ചതിലും വലിയ ഇമ്പാക്ട് ആണ് ഉണ്ടാക്കിയിട്ടുള്ളത്. മെസ്സിയുടെ വരവോടെ ഇന്റർ മിയാമിയെ ലോകമെമ്പാടുമുള്ള ആരാധകർ ശ്രദ്ധിക്കാൻ തുടങ്ങുകയും ചെയ്തു. ഇന്ന് നടന്ന ലീഗ് കപ്പ് സെമി ഫൈനൽ ഫിലാഡെൽഫിയക്കെതിരെ ഇന്റർ മയാമി 4 -1 ന്റെ തകർപ്പൻ ജയം സ്വന്തമാക്കിയപ്പോൾ മുന്നിൽ നിന്നും നയിച്ചത് മെസ്സിയായിരുന്നു.
9 ഗോളുമായി ടൂർണമെന്റിലെ ടോപ് സ്കോററായ മെസ്സി തുടർച്ചയായ ആറാം മത്സരത്തിലും ഗോൾ കണ്ടെത്തിയിരിക്കുകയാണ്.മെസ്സിയുടെ വരവിനു ശേഷം മയാമി തോൽവി ഏതാണെന്ന് അറിഞ്ഞിട്ടില്ല. ഫിലഡൽഫിയ യൂണിയന്റെ ഹോം മൈതാനമായ സുബാറു പാർക്ക് പെൻസിൽവാനിയയിൽ കളിക്കാൻ ഇറങ്ങിയ ഇന്റർമിയാമി ആദ്യപകുതിയിൽ തന്നെ വിജയം ഉറപ്പിച്ചിരുന്നു. മൂന്നാം മിനിറ്റിൽ തന്നെ മാർട്ടിനസിന്റെ ഗോളിലൂടെ ലീഡ് നേടിയ ഇന്റർ മിയാമിക്കുവേണ്ടി 20 മിനിറ്റിൽ ലിയോ മെസ്സി നേടുന്ന തകർപ്പൻ ലോങ്ങ് റേഞ്ച് ഗോൾ ലീഡ് രണ്ടായി ഉയർത്തി.ഗോൾപോസ്റ്റിന്റെ മുപ്പത്തിയഞ്ചു വാരയകലെ നിന്നും മെസിയുതിർത്ത ഗ്രൗണ്ടർ ഷോട്ട് ഗോൾകീപ്പർക്ക് യാതൊരു അവസരവും നൽകാതെ വലയിലെത്തുകയായിരുന്നു.
ആദ്യപകുതി അവസാനിക്കുന്നതിനു മുമ്പ് ബാഴ്സലോണയുടെ മുൻ താരമായ ജോർഡി ആൽബ മിയാമി ജേഴ്സിയിലെ ആദ്യ ഗോളുമായി വന്നതോടെ മൂന്നു ഗോളിന്റെ ലീഡിൽ ഇന്റർമിയാമി ആദ്യപകുതി അവസാനിപ്പിച്ചു. രണ്ടാം പകുതിയുടെ 73 മിനിറ്റിൽ ബെടോയയുടെ ഗോളിലൂടെ മത്സരത്തിലേക്ക് തിരിച്ചുവരാൻ ഫിലഡെൽഫിയ ശ്രമിച്ചഎങ്കിലും 84 മിനിറ്റിൽ റൂയിസ് നേടുന്ന ഗോളിൽ ഇന്റർമിയാമി മത്സരം അവസാനിപ്പിച്ചു.
ലീഗ്‌സ് കപ്പ് ക്വാർട്ടർ ഫൈനലിൽ ഷാർലെറ്റിനെതിരെ ഇന്റർ മയാമി നാല് ഗോളിന്റെ ഗോളിന്റെ വിജയം നേടിയപ്പോൾ ഒരു ഗോൾ നേടാൻ മെസ്സിക്ക് സാധിച്ചു. ഡള്ളാസിനെതീരെ ലീഗ് കപ്പ് പ്രീ ക്വാർട്ടറിൽ ഇന്റർ മയാമി തോൽവിയിലേക്ക് പോവുമ്പോഴാണ് 85 ആം മിനുട്ടിൽ മെസ്സിയുടെ ഫ്രീകിക്ക് ഗോൾ എത്തുന്നതും സമനില പിടിച്ചതും. അതോടെ മത്സരം പെനാൽറ്റിയിലേക്ക് പോവുകയും ഇന്റർ മയാമി വിജയം നേടുകയും ചെയ്തു.മത്സരത്തിൽ ഇന്റർ മിയാമിയെ ആറാം മിനുട്ടിൽ തന്നെ ലയണൽ മെസി മുന്നിലെത്തിചിരുന്നു.ഒർലാൻഡോ സിറ്റിക്കെതിരെ നടന്ന മത്സരത്തിൽ റോബർട്ട് ടെയ്‌ലറുടെ മനോഹരമായ ക്രോസിൽ നിന്നുള്ള മികച്ച വോളിയിലൂടെ മെസ്സി ആദ്യ പകുതിയിൽ തന്നെ ഇന്റർ മിയാമിയെ മുന്നിലെത്തിച്ചു.
GOL numero 9️⃣ para nuestro 🔟#PHIvMIA | 0-2 pic.twitter.com/W6w0Th4pzZ
— Inter Miami CF (@InterMiamiCF) August 15, 2023
ജോസെഫ് മാർട്ടിനെസിന്റെ മനോഹരമായ ക്രോസിൽ നിന്നുള്ള മറ്റൊരു മികച്ച വോളിയിൽ നിന്നും രണ്ടാം ഗോൾ കൂട്ടിച്ചേർത്തു.അറ്റ്ലാന്റ യൂണൈറ്റഡിനെതിരെ 4-0 ത്തിന്റെ വിജയം ഇന്റർ മിയാമി നേടിയപ്പോൾ ആരാധകരെ ഒരിക്കൽക്കൂടി കയ്യിലെടുക്കുന്ന പ്രകടനമാണ് മെസ്സി പുറത്തെടുത്തത്. മത്സരത്തിൽ രണ്ടു ഗോളുകൾ നേടിയ മെസ്സി ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു.ക്രൂസ് അസൂളിനെതിരായ മത്സരത്തിന്റെ അവസാന നിമിഷം ലിയോ മെസ്സി നേടുന്ന തകർപ്പൻ ഫ്രീക്ക് ഗോളിലൂടെ ഇന്റർമിയാമി അരങ്ങേറ്റം ഗംഭീരമാക്കി.
മെസ്സിയുടെ വരവ് ഇന്റർ മിയാമി ടീമിൽ മാത്രമല്ല അമേരിക്കൻ ഫുട്ബോളിലും വലിയ മാറ്റങ്ങളാണ് വരുത്തിയത്.മെസ്സി വരുന്നതിനുമുമ്പ് രണ്ടുമാസമായി ഒരു മത്സരം പോലും വിജയിച്ചിട്ടില്ലാത്ത ഇന്റർ മിയാമി ഇപ്പോൾ തുടർച്ചയായി വിജയിച്ചിരിക്കുകയാണ്. ഇന്റർ മയാമിയും മെസ്സിയും ഇനി കിരീടത്തിനായുള്ള കാത്തിരിപ്പിലാണ്.ഓഗസ്റ്റ് 19നാണ് ലീഗ് കപ്പിന്റെ ഫൈനൽ മത്സരം അരങ്ങേറുന്നത്.