മിയാമിയുടെ അടുത്ത വർഷത്തേക്കുള്ള സീസൺ ടിക്കറ്റുകൾ മുഴുവൻ ഇരട്ടിവിലയിൽ വിറ്റുതീർന്നു |Inter Miami
ലോക ഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സി ഇന്റർ മിയാമിക്കൊപ്പമുള്ള തന്റെ ആദ്യ സീസൺ കളിച്ചു കഴിഞ്ഞു. കലണ്ടർ വർഷ അടിസ്ഥാനത്തിൽ അരങ്ങേറുന്ന മേജർ സോക്കർ ലീഗ് ഫുട്ബോൾ സീസൺ ഈ വർഷം അവസാനിച്ചുവെങ്കിലും 2024 സീസൺ ലിയോ മെസ്സിയെയും കൂട്ടരെയും കാത്തിരിക്കുന്നുണ്ട്. എം എൽ എസ് സീസണിന്റെ പകുതി മുതൽ ഇന്റർമിയാമിക്കൊപ്പം കളിച്ചു തുടങ്ങിയ ലിയോ മെസ്സിക്ക് ടീമിനെ മുന്നോട്ടു നയിക്കാനായെങ്കിലും അടുത്ത റൗണ്ടിലേത്തിക്കാനായിട്ടില്ല.
2024ലെ എം എൽ എസ് സീസൺ തന്നെയാണ് ഇന്റർമിയാമിയുടെ പ്രതീക്ഷകൾ. ലിയോ മെസ്സിക്കൊപ്പം തുടങ്ങുന്ന ഇന്റർ മിയാമിക്ക് അടുത്തവർഷം തങ്ങളുടെ ലീഗ് കിരീടം സ്വന്തമാക്കാൻ ആകുമെന്ന് പ്രതീക്ഷയുണ്ട്. ഈ സീസണിൽ ഇന്റർമിയാമി തങ്ങളുടെ ചരിത്രത്തിലെ ആദ്യ ട്രോഫിയായി ലീഗ് കപ്പ് ലിയോ മെസ്സിക്കൊപ്പം സ്വന്തമാക്കിയിരുന്നു. ലിയോ മെസ്സി വന്നതിനുശേഷം ഇന്റർ മിയാമിയുടെ മത്സരത്തിന്റെ ടിക്കറ്റുകളുടെ വിലയും കുത്തനെയാണ് ഉയർന്നത്, കൂടാതെ അമേരിക്കയിൽ ഫുട്ബോളിന്റെ പ്രശസ്തി ഉയരുകയും ചെയ്തു.
2024/25 Inter Miami season tickets already sold out. 🐐GOAT Effect. pic.twitter.com/XihipbrGrp
— FCB Albiceleste (@FCBAlbiceleste) November 30, 2023
ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം 2024 മേജർ സോക്കർ ലീഗിലേക്കുള്ള ഇന്റർമിയാമിയുടെ സീസൺ ടിക്കറ്റുകൾ മുഴുവൻ വിറ്റുപോയിട്ടുണ്ട്. ലിയോ മെസ്സിയുടെ സാന്നിധ്യം തന്നെയാണ് ഇതിന് കാരണം, അടുത്ത സീസണിലേക്കുള്ള സീസൺ ടിക്കറ്റുകൾ മുഴുവൻ വിറ്റു പോയിട്ടുണ്ടെങ്കിലും മത്സരത്തിന്റെ ടിക്കറ്റുകൾ ആ സമയങ്ങളിൽ ലഭ്യമാകും. അവസാന സീസണിൽ വിറ്റിരുന്ന വിലയേക്കാൾ ഇരട്ടി വിലയിലാണ് അടുത്ത സീസണിലെക്കുള്ള സീസൺ ടിക്കറ്റുകൾ വിൽക്കുന്നത്.
Inter Miami have already sold out of season tickets for the 2024 season.
— B/R Football (@brfootball) November 30, 2023
Can't imagine why 👑 pic.twitter.com/YFQjGtuynA
ലിയോ മെസ്സി അമേരിക്കൻ ക്ലബ്ബിൽ എത്തിയതിനുശേഷം നിരവധി പ്രമുഖ സെലിബ്രിറ്റികളാണ് മെസ്സിയുടെ കളി കാണാൻ വേണ്ടി എത്തിയത്. കൂടാതെ ഏകദേശം എല്ലാ മത്സരങ്ങളിലും ഇന്റർ മിയാമി ടിക്കറ്റ് മുഴുവനും വിറ്റു പോയിട്ടുമുണ്ട്, ലിയോ മെസ്സി വന്നതിനുശേഷം ഇന്റർമിയാമി ടീമിന്റെ പ്രകടനത്തിലും കാര്യമായ മാറ്റങ്ങളാണ് ഉണ്ടായത്. കൂടാതെ മെസ്സിയുടെ മുൻ സഹതാരങ്ങളായ സെർജിയോ ബുസ്ക്കറ്റ്സ്, ജോർജി ആൽബ എന്നിവരും ഇന്റർമിയാമി ടീമിൽ കളിക്കുന്നുണ്ട്.