U17 ലോകകപ്പ് ഫൈനലിൽ ഫ്രാൻസും ജർമ്മനിയും നേർക്കുനേർ, മൂന്നാം സ്ഥാനത്തിനുവേണ്ടി അർജന്റീനയും മാലിയും ഇന്നിറങ്ങും.

ഇന്തോനേഷ്യയിൽ നടക്കുന്ന അണ്ടർ 17 ലോകകപ്പിന്റെ കലാശപ്പോരാട്ടം ഇന്ന് നടക്കും.ഇന്ത്യൻ സമയം വൈകിട്ട് 5.30നാണ് കാൽപ്പന്തുകളിയിലെ കൗമാര ലോകകിരീടത്തിനായുള്ള മത്സരം അരങ്ങേറുന്നത്. ജർമ്മനി ഫ്രാൻസിനെയാണ് ഫൈനലിൽ ഏറ്റുമുട്ടാൻ ഒരുങ്ങുന്നത്.

ആവേശകരമായ മത്സരത്തിൽ അർജന്റീനയെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ജർമ്മനി കീഴടക്കിയത്. ഇരു ടീമുകളും മുഴുവൻ സമയവും മൂന്നു ഗോളുകൾ വീതം നേടിയപ്പോൾ പെനാൽറ്റി ഷൂട്ടൗട്ടിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് അർജന്റീനയെ തോൽപ്പിച്ച് ജർമ്മനി ഫൈനലിന് യോഗ്യത നേടിയത്. മാലിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് ഫ്രാൻസ് ഫൈനലിന് യോഗ്യത നേടുന്നത്.

ബുഡാപെസ്റ്റിൽ ആറുമാസം മുൻപാണ് യുവേഫ യൂറോപ്യൻ അണ്ടർ 17 ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടിയത്.അതിന്റെ ആവർത്തനമാണ് ഫിഫ അണ്ടർ 17 വേൾഡ് കപ്പ് ഫൈനലിലും ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടുന്നത്. അന്നത്തെ ഫൈനൽ മത്സരത്തിൽ ഏറെ നാടകീയതക്കൊടുവിൽ അഞ്ചിനെതിരെ നാലു ഗോളുകൾക്ക് ജർമ്മനി വിജയിച്ചിരുന്നു.

എന്നാൽ ജർമ്മനി ഇതുവരെ അണ്ടർ 17 ലോകകപ്പ് നേടിയിട്ടില്ല.തങ്ങളുടെ തട്ടകത്തിലേക്ക് ആദ്യ കിരീടം തേടിയാണ് ജർമനിയിറങ്ങുന്നത്. ഫ്രാൻസിന്റെ ശക്തി അവരുടെ പ്രതിരോധം തന്നെയാണ്, സെമിഫൈനലിൽ മാലിക്കെതിരെ കിട്ടിയ ഏക ഗോൾ മാത്രമാണ് ഇതുവരെ ടൂർണമെന്റിൽ ഫ്രൻസ് പ്രതിരോധം ഗോൾ വഴങ്ങിയിട്ടുള്ളൂ.

ലൂസേഴ്സ് ഫൈനലിൽ അർജന്റീനയെ ആഫ്രിക്കൻ പോരാട്ടവീര്യവുമായി എത്തിയ മാലി മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് മലർത്തിയടിച്ചു. മാലിക്കായി ദിയാറ, ദൗമ്പിയ, മകാലൂ എന്നിവരാണ് സ്‌കോർ ചെയ്തത്. ഫസ്റ്റ് ഹാഫിൽ മാലി രണ്ട് ഗോളിന്റെ ലീഡ് നേടിയിരുന്നു.

Rate this post