പ്രീസീസൺ സൗഹൃദ മത്സരത്തിൽ എഫ് സി ഡല്ലാസിനെതിരെ തോൽവിയുമായി ഇന്റർ മയാമി |Inter Miami
പ്രീ-സീസൺ സൗഹൃദ മത്സരത്തിൽ എഫ്‌സി ഡാളസിനെതിരെ തോൽവിയുമായി ലയണൽ മെസ്സിയുടെ ഇന്റർ മയാമി.കോട്ടൺ ബൗൾ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒരു ഗോളിന്റെ ജയമാണ് എഫ്‌സി ഡാളസ് നേടിയത്. കഴിഞ്ഞ മത്സരത്തിൽ എൽ സാൽവഡോറിനെതിരെ മയാമി ഗോൾ രഹിത സമനില വഴങ്ങിയിരുന്നു.
അർജന്റീനിയൻ സൂപ്പർ താരം മെസ്സി, മുൻ ബാഴ്‌സലോണ ടീമംഗങ്ങളായ ലൂയിസ് സുവാരസ്, സെർജിയോ ബുസ്‌ക്വെറ്റ്‌സ് എന്നിവരെല്ലാം കളിച്ചിട്ടും മയാമിക്ക് വിജയം നേടാൻ സാധിച്ചില്ല.മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ മെസ്സിയും സുവാരസ്സും ഉണ്ടായിരുന്നു. മാത്രമല്ല ആൽബയും ബുസ്ക്കെറ്റ്സും ഉണ്ടായിരുന്നു. എന്നാൽ മത്സരത്തിന്റെ തുടക്കത്തിൽ തന്നെ എതിരാളികൾ ഗോൾ നേടി.മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ അരിയോളയുടെ അസിസ്റ്റിൽ നിന്നും ഫെരെയ്ര ഗോൾ നേടുകയായിരുന്നു.മത്സരത്തിൽ മികച്ച പ്രകടനം മെസ്സി നടത്തിയെങ്കിലും ഡാളസ് ഗോൾകീപ്പറുടെ മികച്ച പ്രകടനം ഗോൾ നേടുന്നതിൽ നിന്നും അര്ജന്റീന താരത്തെ തടഞ്ഞു.
Messi has been trying to score the goal from corner for long long time now 😂🫶🏻
— 𓃮⋆ (@pantherchillin) January 22, 2024
📹: Inter Miami vs Fc Dallaspic.twitter.com/9Tx6BHuu0b
മത്സരത്തിന്റെ 69 ശതമാനവും പന്തിനെ നിയന്ത്രിച്ചത് മെസ്സിയും സംഘവും ആയിരുന്നു. ചില അവസരങ്ങൾ മയാമി സൃഷ്ടിച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ ഗോൾ നേട്ടത്തിന് തിരിച്ചടിയായി. 64 മിനിറ്റ് കളിച്ച ശേഷം മെസ്സിയെ സബ്സ്റ്റ്യൂട്ട് ചെയ്തുഅമേരിക്കയിലെ മയാമിയുടെ അവസാന പ്രീസീസൺ മത്സരമാണിത്. ഇനി സൗദിയിലും ഹോങ്കോങിലുമാണ് മയാമിയുടെ പ്രീസീസൺ മത്സരങ്ങൾ. ഈ മാസം 29ന് സൗദിയിൽ അൽ ഹിലാലിനെയും ഫെബ്രുവരി ഒന്നിന് അൽ നസറിനെയും നേരിടും.
WHAT. A. START.
— Major League Soccer (@MLS) January 22, 2024
Jesus Ferreira gives @FCDallas the early lead over Miami. pic.twitter.com/Pm2FjIBIZD
പഴയ എതിരാളിയായ ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരെ മെസ്സി ഒരിക്കൽ കൂടി അണിനിരക്കുന്നത് കാണാൻ സാധിക്കും ഫെബ്രുവരി നാലിന് ഹോങ്കോങ് ഇലവനുമായും മത്സരമുണ്ട്.ജാപ്പനീസ് ടീമായ വിസൽ കോബെയുമായും മയമിക്ക് മത്സരമുണ്ട്.ഫെബ്രുവരി 15-ന് അർജന്റീനിയൻ ടീമായ ന്യൂവെൽസ് ഓൾഡ് ബോയ്‌സിനെതിരായ അവസാന പ്രീ-സീസൺ മത്സരത്തിനായി മയാമി അമേരിക്കയിലേക്ക് മടങ്ങും.
🚨Watch: Highlights of Lionel Messi against Dallas tonight 📺
— Inter Miami News Hub (@Intermiamicfhub) January 23, 2024
pic.twitter.com/FF5sdpUGBx