ലയണൽ മെസ്സി ഇല്ലാതെയും ഞങ്ങൾക്ക് ജയിക്കാൻ കഴിയുമെന്ന് കാണിച്ച് തന്ന് ഇന്റർ മയാമി | Inter Miami

സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും ലൂയി സുവാരസും ഇല്ലാതെയും ഞങ്ങൾക്ക് ജയിക്കാൻ കഴിയുമെന്ന് കാണിച്ച് തന്ന് ഇന്റർ മയാമി. മേജർ ലീഗ് സോക്കറിൽ ഇന്ന് നടന്ന മത്സരത്തിൽ വാൻകൂവർ വൈറ്റ്‌ക്യാപ്‌സിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് ഇന്റർ മയാമി നേടിയത്.

സീസണിലെ പത്താം വിജയത്തോടെ ഈസ്റ്റേൺ കോൺഫറൻസിൻ്റെ ഒന്നാം സ്ഥാനം നിലനിർത്താൻ ഇന്റർ മയമിക്ക് സാധിച്ചു.മെസ്സി, സെർജിയോ ബുസ്‌ക്വെറ്റ്‌സ്, ലൂയിസ് സുവാരസ് എന്നിവർ കാനഡയിലേക്കുള്ള ദീർഘയാത്ര നടത്തിയില്ല.റോബർട്ട് ടെയ്‌ലർ, ലിയോനാർഡോ കാമ്പാന എന്നിവരാണ് ഇന്റർ മയാമിക്ക് വേണ്ടി ഗോൾ നേടിയത്.72-ാം മിനിറ്റിൽ റയാൻ ഗോൾഡ് പെനാൽറ്റി ഗോളാക്കി ആതിഥേയരുടെ ലീഡ് വെട്ടിക്കുറച്ചു.

എന്നാൽ ഇൻ്റർ മിയാമി മത്സരത്തിൽ നന്നായി പ്രതിരോധിച്ച് മൂന്ന് പോയിൻ്റും ഉറപ്പിച്ചു.10 MLS ഗെയിമുകളിൽ ഇപ്പോൾ ഇൻ്റർ മിയാമി തോൽവിയറിയാതെ മുന്നേറുകയാണ്. ലയണൽ മെസ്സിയുടെ അഭാവത്തിൽ ടീമിനെ പ്രധാന റോൾ ഏറ്റെടുത്ത റോബർട്ട് ടെയ്‌ലർ മയാമിക്കായി മികച്ച പ്രകടനം പുറത്തെടുത്തു. ഒരു ഗോളും അസിസ്റ്റുമായി മികച്ച പ്രകടനം പുറത്തെടുത്തു.