ലയണൽ മെസ്സിക്ക് എതിരാളികളുടെ അമ്പരപ്പിക്കുന്ന സ്വീകരണം, എതിർ ടീം ഗ്രൗണ്ടും മെസ്സിക്ക് ഹോം ഗ്രൗണ്ട് പോലെ.. | Lionel Messi

ഈ വർഷത്തെ മേജർ സോക്കർ ലീഗ് സീസണിൽ മുൻപായി നടക്കുന്ന പ്രീ സീസൺ സൗഹൃദ മത്സരങ്ങളിൽ വിജയം പ്രതീക്ഷിച്ചതിയ ലിയോ മെസ്സിയും സംഘത്തിനും ഗോൾരഹിത സമനില. അമേരിക്കൻ ടീമായ എൽ സാൽവദോറിനെ നേരിടാൻ അവരുടെ സ്റ്റേഡിയത്തിലെത്തിയ ലിയോ മെസ്സിയെയും ഇന്റർ മിയാമിയെയും സമനിലയിൽ തളച്ചിടുവാൻ ഹോം ടീമിനായി.

കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള ഫിഫ ദി ബെസ്റ്റ് പുരസ്കാരം നേടിയെത്തിയ ലിയോ മെസ്സിക്ക് എൽ സാൽവദോറിൽ മെസ്സിയുടെ ലൈറ്റ് നിറഞ്ഞ ചിത്രം പ്രകാശിപ്പിച്ചുകൊണ്ട് ആദരവ് ലഭിച്ചു. ഫുട്ബോളിലെ സൂപ്പർ താരങ്ങളായ ഹാലൻഡ്, എംബാപ്പേ എന്നീ താരങ്ങളെ മറികടന്നുകൊണ്ടായിരുന്നു ലിയോ മെസ്സിയുടെ ഫിഫ ദി ബെസ്റ്റ് പുരസ്‌കാര നേട്ടം.

ഇതിനുശേഷം ആരംഭിച്ച മത്സരത്തിൽ ആദ്യ പകുതിയിൽ തന്നെ മുൻ ബാഴ്സലോണ താരങ്ങളായ ലിയോ മെസ്സിയും ലൂയിസ് സുവാരസും വീണ്ടും ഒന്നിക്കുന്ന കാഴ്ചയാണ് ഫുട്ബോൾ ലോകത്തിന് സമ്മാനിച്ചത്. ഉറുഗ്വ താരമായ ലൂയിസ് സുവാരസിന്റെ ഇന്റർമിയാമി ജേഴ്സിയിലുള്ള അരങ്ങേറ്റം മത്സരം കൂടിയായിരുന്നു ഇന്ന് അരങ്ങേറിയത്. എന്നാൽ അരങ്ങേറ്റ മത്സരത്തിൽ ഗോളുകൾ നേടാൻ ലൂയിസ് സുവാരസിന് കഴിഞ്ഞില്ല.

ലിയോ മെസ്സി, ലൂയിസ് സുവാരസ്‌, ജോർഡി ആൽബ, സെർജിയോ ബുസ്കറ്റ്സ് എന്നീ ബാഴ്സലോണയിൽ കളിച്ചിട്ടുള്ള ഈ നാല് മുൻ ബാഴ്സ താരങ്ങളുടെ കൂടിച്ചേരൽ കൂടിയായിരുന്നു ഇന്നത്തെ മത്സരം. അതേസമയം ആദ്യപകുതിക്ക് ശേഷം ലിയോ മെസ്സിയും ലൂയിസ് സുവാരസും ഉൾപ്പടെയുള്ള താരങ്ങളെ പരിശീലകൻ പിൻവലിച്ചു. രണ്ടാം പകുതിയിലും കാര്യമായി ഗോളുകൾ ഒന്നും ഇരു ടീമുകൾക്കും നേടാൻ ആവാതെ പോയതോടെ മത്സരം ഗോൾരഹിത സമനിലയിലാണ് അവസാനിച്ചത്.

Rate this post