അങ്ങനെയൊന്നും തരൂല ഈ മൊതലിനെ, എമി മാർട്ടിനസിന് വേണ്ടിയുള്ള ഇന്റർ മിലാന്റെ ഓഫർ ആസ്റ്റൻ വില്ല തള്ളിക്കളഞ്ഞു| Emiliano Martínez

2022 ഖത്തറിൽ വച്ച് നടന്ന ഫിഫ വേൾഡ് കപ്പിൽ അർജന്റീന ദേശീയ ടീമിനെ കിരീടം ചൂടിക്കുന്നതിൽ ഏറ്റവും അധികം നിർണായ പങ്കുവഹിച്ച താരമാണ് അർജന്റീന ഗോൾകീപ്പരായ എമിലിയാനോ മാർട്ടിനസ്, ലോകകപ്പിലെ മികച്ച ഗോൾകീപ്പർക്കുള്ള അവാർഡ് നേടിയ താരം തന്നെയാണ് അർജന്റീനയെ തോൽവി ഭീഷണി നേരിട്ട എല്ലാം മത്സരത്തിൽ നിന്നും രക്ഷിച്ചതും.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആസ്റ്റൻ വില്ലയുടെ ഗോൾ വല കാക്കുന്ന എമിലിയാനോ മാർട്ടിനസ് നിലവിൽ മികച്ച ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്, മികച്ച പ്രകടനം നടത്തുന്ന ഈ ഗോൾകീപ്പർക്ക് വേണ്ടി യൂറോപ്പിന്റെ പലഭാഗത്തുനിന്നും മികച്ച ഓഫറുകൾ വരുന്നുണ്ട്. എന്നാൽ സൂപ്പർതാരത്തിനെ വിട്ടുകൊടുക്കാൻ ആസ്റ്റൻ വില്ല തയ്യാറല്ല എന്നാണ് സൂചനകൾ ലഭിക്കുന്നത്.

അർജന്റീന മാധ്യമപ്രവർത്തകനായ ഗാസ്റ്റൻ എഡ്യൂളിന്റെ റിപ്പോർട്ട് പ്രകാരം ഇറ്റാലിയൻ ക്ലബ്ബായ ഇന്റർ മിലാൻ എമിലിയാനോ മാർട്ടിനസിനുവേണ്ടി 15 മില്യൺ യൂറോ വില വരുന്ന ഒരു ഓഫർ മുന്നോട്ടുവച്ചിട്ടുണ്ട്, എന്നാൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ആസ്റ്റൺ വില്ല തങ്ങളുടെ സൂപ്പർ താരത്തിനു വേണ്ടി ഇന്റർമിലാൻ നൽകിയ ഓഫർ നേരിട്ട് തന്നെ തള്ളിക്കളഞ്ഞു എന്നാണ് റിപ്പോർട്ട്.
(🌕) BREAKING: Inter Milan have made a €15M offer to Aston Villa for Dibu Martínez and it was straightly rejected by Aston Villa. Italian club are planning to make another higher proposal, talks are also taking place on player side. @gastonedul 🚨🔵⚫️ pic.twitter.com/QeLhoJaUgf
— All About Argentina 🛎🇦🇷 (@AlbicelesteTalk) July 24, 2023
അതിനാൽ തന്നെ ഇന്റർമിലാൻ കൂടുതൽ മികച്ച ഓഫറുകൾ എമിലിയാനോ മാർട്ടിനസിനെ സ്വന്തമാക്കാൻ വേണ്ടി ആസ്റ്റണ് വില്ലക്ക് മുൻപാകെ ഇനിയും നൽകിയേക്കും എന്നാണ് സൂചനകൾ ലഭിക്കുന്നത്, കൂടാതെ എമിലിയാനോ മാർട്ടിനസുമായി ഇന്റർമിലാൻ ചർച്ചകൾ നടത്തുന്നുണ്ട് എന്നാണ് അർജന്റീനയിൽ നിന്നുമുള്ള മാധ്യമറിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.