എംബാപ്പേ ട്രാൻസ്ഫറിൽ സൗദിയും ബാഴ്സലോണയും ഉൾപ്പടെ ആറ് ക്ലബ്ബുകൾ, ഒന്നും മിണ്ടാതെ റയൽ മാഡ്രിഡ്‌

ലോക ഫുട്ബോളിലെ ട്രാൻസ്ഫർ മാർക്കറ്റിൽ തരംഗമായി കൊണ്ടിരിക്കുന്ന ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പയുടെ ട്രാൻസ്ഫർ വാർത്തകളിൽ നിരവധി ക്ലബ്ബുകളാണ് പാരീസ് സെന്റ് ജർമയിനിൽ നിന്നും കിലിയൻ എംബാപ്പെയെ സ്വന്തമാക്കാൻ ആഗ്രഹിച്ചുകൊണ്ട് രംഗത്ത് എത്തുന്നത്.

ഇതുവരെയുള്ള റിപ്പോർട്ടുകൾ പ്രകാരം ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായ പി എസ് ജിയെ എംബാപി സ്വന്തമാക്കാൻ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് സമീപിക്കുന്നത് യൂറോപ്പിൽ നിന്നും സൗദിയിൽ നിന്നുമുള്ള വമ്പൻ ക്ലബ്ബുകളാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗ്, സ്പാനിഷ് ലാലിഗ, ഇറ്റാലിയൻ ലീഗ്, സൗദി പ്രോ ലീഗ് എന്നിവയിൽ നിന്നുള്ള വമ്പൻ ക്ലബ്ബുകളാണ് എംബാപ്പേയെ സ്വന്തമാക്കാൻ സന്നദ്ധത അറിയിച്ചു രംഗത്തു വരുന്നത്.

ഇതുവരെ എംബാപ്പെയെ സ്വന്തമാക്കാൻ മുന്നോട്ടുവന്ന ക്ലബ്ബുകളുടെ പേരുകൾ നോക്കുകയാണെങ്കിൽ ഈ ട്രാൻസ്ഫർ വിൻഡോയിൽ റയൽ മാഡ്രിഡ് ഇതുവരെ കാര്യമായി നീക്കങ്ങൾ ഒന്നും സൂപ്പർ താരത്തിനു വേണ്ടി നടത്തിയിട്ടില്ല. എന്നാൽ 2024ൽ ഫ്രീ ഏജന്റ് ആകുന്ന കിലിയൻ എംബാപ്പെ റയൽ മാഡ്രിഡിൽ ചേരാം എന്ന് സമ്മതിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്.

സ്പാനിഷ് ലാലിഗയിൽ നിന്നും എഫ് സി ബാഴ്സലോണ ടീമിന് എംബാപെയെ നൽകാമെന്ന് പി എസ് ജി ഓഫർ ചെയ്തിട്ടുണ്ടെങ്കിലും ബാഴ്സലോണ താരത്തിന്റെ സൈനിങ് പൂർത്തിയാക്കാനുള്ള സാധ്യതകൾ വളരെയധികം കുറവാണ്. ഇറ്റാലിയൻ ലീഗിൽ നിന്നും ഇന്റർ മിലാനാണ് എംബാപ്പെയെ സ്വന്തമാക്കാനുള്ള താൽപര്യം പ്രകടിപ്പിച്ച് പി എസ് ജി യെ സമീപിച്ചിട്ടുള്ളത്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി, ടോട്ടനം എന്നീ ക്ലബ്ബുകളാണ് എംബാപ്പക്ക് വേണ്ടി രംഗത്ത് വന്നിട്ടുള്ളത്. ഈ ക്ലബ്ബുകളെക്കാൾ കൂടുതൽ മികച്ച ഓഫറുകൾ നൽകി ലോക ഫുട്ബോളിന്റെ തന്നെ ചരിത്രത്തിലെ റെക്കോർഡ് ഓഫർ സമർപ്പിച്ചുകൊണ്ട് സൗദി ക്ലബ്ബായ അൽ ഹിലാൽ കിലിയൻ എംബാപ്പെയെ സ്വന്തമാക്കാൻ പി എസ് ജി യെ സമീപിച്ചിട്ടുണ്ട്.

പ്രമുഖ ഇറ്റാലിയൻ മാധ്യമമായ സ്കൈ സ്പോർട്സിന്റെ റിപ്പോർട്ടുകൾ പ്രകാരം കിലിയൻ എംബാപ്പക്ക് വേണ്ടി അൽ ഹിലാൽ നൽകിയ ഓഫർ പാരീസ് സെന്റ് ജർമയിൻ സ്വീകരിച്ചിട്ടുണ്ട്. നിലവിൽ പുറത്തുവരുന്ന ട്രാൻസ്ഫർ അപ്ഡേറ്റുകൾ ഇങ്ങനെയാണ്, എംബാപ്പയെ ഈ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ പി എസ് ജി വിൽക്കാൻ ഉദ്ദേശിക്കുന്നതിനാൽ റയൽ മാഡ്രിഡ് ഈ ട്രാൻസ്ഫറിനോട് എങ്ങനെ പ്രതികരിക്കുമെന്ന് അറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്.

Rate this post