” മാഞ്ചസ്റ്റർ സിറ്റിയെ തളച്ച് സതാംപ്ടൺ , അവസാന നിമിഷം മാഞ്ചസ്റ്റർ യുണൈറ്റഡ് , ഇഞ്ചുറി ടൈമിൽ തിരിച്ചടിച്ച് അത്ലറ്റികോ മാഡ്രിഡ് , സിരി എ യിൽ ഒന്നാം സ്ഥാനം ഉറപ്പിച്ച് ഇന്റർ മിലാൻ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനക്കാരായ മാഞ്ചെസ്റ്റെർ സിറ്റിയെ സതാംപ്ടൺ സമനിലയിൽ തളച്ചു.ലീഗിൽ തുടർച്ചയായ 12 മത്സരങ്ങൾ നീണ്ട മാഞ്ചസ്റ്റർ സിറ്റിയുടെ വിജയക്കുതിപ്പിന് വിരാമമിട്ടിരിക്കുകയാണ് സതാംപ്ടൺ.1-1 എന്ന സ്കോറിനാണ് മത്സരം അവസാനിച്ചത്.സിറ്റിയെ ഞെട്ടിച്ച് ഏഴാം മിനിറ്റിൽ തന്നെ കൈൽ വാക്കർ പീറ്റേഴ്സിന്റെ ഗോളിൽ സതാംപ്ടൺ ലീഡ് നേടി. സമനില ഗോളിനായി നിരന്തരം ശ്രമിച്ച സിറ്റിക്ക് 65 ആം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു ഒപ്പമെത്താൻ. അയ്മറിക് ലപോർട്ടെയാണ് മാഞ്ചസ്റ്റർ സിറ്റിയുടെ സമനില ഗോൾ സ്വന്തമാക്കിയത്.ഡി ബ്രുയിനെടുത്ത ഫ്രീകിക്കിൽ നിന്നായിരുന്നു ലപോർടെയുടെ ഗോൾ. 23 മത്സരങ്ങളിൽ നിന്ന് 57 പോയിന്റുമായി സിറ്റി ഇപ്പോഴും ഒന്നതാണ്. സതാമ്പ്ടൺ 25 പോയിന്റുമായി 12ആം സ്ഥാനത്ത് നിൽക്കുകയാണ്.

കളി തീരാൻ സെക്കന്റുകൾ മാത്രം ബാക്കി നിൽക്കെ പകരക്കാരൻ മാർക്കസ് റാഷ്ഫോഡ് നേടിയ ഗോളിൽ വെസ്റ്റ് ഹാമിനെ കീഴടക്കി മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗിൽ നാലാം സ്ഥാനത്ത്. ഒക്ടോബറിന് ശേഷം ആദ്യമായാണ് റെഡ് ഡെവിൾസ് നാലാമത് എത്തുന്നത്. ഇന്നലെ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ ഒരു ഷോട്ട് പോലും ടാർഗറ്റിലേക്ക് ഇരു ടീമുകൾക്കും അടിക്കാൻ ആയില്ല.രണ്ടാം പകുതിയുടെ തുടക്കത്തിൽ ഫ്രെഡിന്റെ ഒരു ഷോട്ട് ആണ് ടാർഗറ്റിലേക്ക് വന്ന ആദ്യ ഷോട്ട് ആയത്. ആ ഷോട്ട് അരിയോള സമർത്ഥമായി തടയുകയും ചെയ്തു. 94ആം മിനുട്ടിൽ മാർഷ്യലിന്റെ പാസിൽ നിന്ന് കവാനി പെനാൾട്ടി ബോക്സിൽ കുതിച്ച് കവാനിയുടെ പാസിൽ നിന്ന് റാഷ്ഫോർഡ് വല കണ്ടെത്തുക ആയിരുന്നു.

മത്സരം സമനിലയിലേക്ക് നീങ്ങുന്നതിനിടെ മാർക്കസ് റാഷ്ഫോഡ് നേടിയ ഗോൾ ഓൾഡ് ട്രാഫോഡിനെ അക്ഷരാർത്ഥത്തിൽ പ്രകമ്പനം കൊള്ളിച്ചു. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് സൈഡ് ബെഞ്ചിൽ നിന്ന് എത്തി റാഷ്ഫോഡ് സ്‌കോർ ചെയ്യുന്നത്.ജയത്തോടെ വെസ്റ്റ് ഹാമിനെ പോയിന്റ് ടേബിളിൽ മറികടക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായി. 38 പോയിന്റുമായി യുണൈറ്റഡ് നാലാം സ്ഥാനത്തും 37 പോയിന്റുമായി വെസ്റ്റ് ഹാം അഞ്ചാം സ്ഥാനത്തുമാണ് ഉള്ളത്.

ലാ ലിഗയിൽ അത്ലറ്റികോ മാഡ്രിഡിന് ത്രസിപ്പിക്കുന്ന ജയം. വലൻസിയയോട് 2-1ന് പിന്നിൽ നിൽക്കെ സ്റ്റോപ്പേജ് ടൈമിൽ സ്‌കോർ ചെയ്ത രണ്ട് ഗോളുകളാണ് സിമിയോണിയുടെ ടീമിന് വിജയം സമ്മാനിച്ചത്. 91 ആം മിനിറ്റിൽ ആംഗൽ കൊറിയയും 93 ആം മിനിറ്റിൽ ഹെർമോസയുമാണ് നാടകീയമായി വലൻസിയ ഗോൾ വല ചലിപ്പിച്ചത്.മൂസയുടെയും ഡുറോയുടെയും ഗോളുകളുടെ പിൻബലത്തിൽ ഹാഫ് ടൈമിൽ വലൻസിയയ്ക്ക് രണ്ട് ഗോളിന്റെ ലീഡ് ഉണ്ടായിരുന്നു. 64 ആം മിനിറ്റിൽ മത്തേയുസ് കുന്യയായിരുന്നു അത്ലറ്റിക്കോയുടെ ആദ്യ ഗോൾ നേടിയത്. 21 മത്സരങ്ങളിൽ നിന്ന് 36 പോയിന്റുള്ള അത്ലറ്റികോ മാഡ്രിഡ് സ്പാനിഷ് ലീഗിൽ നാലാം സ്ഥാനത്താണ്. 29 പോയിന്റോടെ വലൻസിയ ഒൻപതാമതാണ്.

സെൽറ്റ വീഗൊ സെവിയ്യ മത്സരം സമനിലയിൽ അവസാനിച്ചു.ആദ്യ പകുതിയിൽ രണ്ടു ഗോളിന് പിറകിൽ നിന്ന സെവിയ്യ രണ്ടാം പകുതിയിൽ തിരിച്ചടിച്ചെങ്കിലും വിജയം മാത്രം നേടാൻ സാധിച്ചില്ല .ഫ്രാങ്കോ സെർവി (37′) ഇയാഗോ അസ്പാസ് (40′) എന്നിവരുടെ ഗോളുകളിൽ സെൽറ്റ ആദ്യ പകുതിയിൽ രണ്ടു ഗോളുകളുടെ ലീഡ് നേടി.എന്നാൽ രണ്ടാം പകുതിയിൽ തിരിച്ചടിച്ച സെവിയ്യ പപ്പു ഗോമസ് (71′)ലിവർ ടോറസ് (74′) എന്നിവരുടെ ഗോളിലൂടെ തിരിച്ചടിച്ചു.22 കളികളിൽ നിന്ന് 46 പോയിന്റുമായി സെവിയ്യ മുന്നേറി, റയൽ മാഡ്രിഡിന് മൂന്ന് പോയിന്റ് പിന്നിലും റയൽ ബെറ്റിസിനേക്കാൾ ആറ് പോയിന്റ് മുന്നിലും മൂന്നാം സ്ഥാനത്താണ്. റയലിനേക്കാൾ ഒരു മത്സരം അവർ കൂടുതൽ കളിച്ചിട്ടുണ്ട് .

സിരി എയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ഇന്റർമിലാൻ രണ്ടാമതുള്ള എ സി മിലാനുമായുള്ള ലീഡ് അഞ്ച് പോയിന്റായി ഉയർത്തി. വെനീസ്യയെ 2-1നാണ് ഇന്റർ മിലാൻ തോൽപ്പിച്ചത്. ഇന്ററിനായി നിക്കോളോ ബരെലയും എഡിൻ സെക്കോയും സ്‌കോർ ചെയ്തപ്പോൾ തോമസ് ഹെൻറി വെനീസ്യയുടെ ഗോൾ നേടി. മത്സരം 1-1ന് സമനിലയിൽ നിൽക്കെ 90 ആം മിനിറ്റിലാണ് സെക്കോ ഇന്റർ മിലാന്റെ വിജയ ഗോൾ അടിച്ചത്.ഈ വിജയത്തോടെ 53 പോയിന്റുമായാണ് ഇന്റർ മിലാൻ ലീഗിൽ ഒന്നാമത് നിൽക്കുന്നു.

ബുണ്ടസ്‌ലീഗയിൽ ഇന്നലെ നടന്ന പോരാട്ടത്തിൽ ബൊറൂസിയ ഡോർട്മുണ്ട് രണ്ടിനെതിരെ മൂന്നു ഗോളുകക്ക് ടിഎസ്ജി ഹോഫെൻഹൈമിനി പരാജയപ്പെടുത്തി.എർലിംഗ് ഹാലൻഡ് (6′) മാർക്കോ റിയൂസ് (58′) ഡേവിഡ് റൗം (66′ OG) എന്നിവർ ഡോർട്മുണ്ടിനായി ഗോളുകൾ നേടി. ഹാലാൻഡിന്റെ ഡോർട്മുണ്ടിനെയുള്ള 57 ബുണ്ടസ്‌ലിഗ മത്സരങ്ങളിൽ നിന്ന് 56 മത്തെ ഗോളായിരുന്നു ഇത്. വിജയത്തോടെ ഡോർട്മുണ്ടിന് 20 മത്സരങ്ങളിൽ നിന്നും 43 പോയിന്റായി.

Rate this post