അൻസു ഫാത്തി: “ഫുട്ബോൾ എന്ന സ്വർഗത്തിൽ നിന്ന് പരുക്ക് എന്ന നരകത്തിലേക്ക്”

യൂറോപ്യൻ ഫുട്ബോളിലെ ഏറ്റവും മികച്ച കൗമാര താരമായാണ് ബാഴ്സലോണ ടീനേജേർ അൻസു ഫാത്തിയെ കണക്കാക്കുന്നത്.ലയണൽ മെസ്സി ബാഴ്സ വിട്ടതിനു ശേഷം വിഖ്യാതമായ പത്താം നമ്പർ ജേഴ്സിയും സ്പാനിഷ് താരത്തിനാണ് ലഭിച്ചത്.ചെറു പ്രായത്തിൽ തന്നെ ബാഴ്സക്ക് വേണ്ടിയും സ്പെയിനിനു വേണ്ടിയും കിട്ടിയ അവസരങ്ങളിൽ മികച്ച പ്രകടനമാണ് താരം പുറത്തെടുത്തിട്ടുള്ളത്. എന്നാൽ തുടർച്ചയായ പരിക്കുകൾ താരത്തിന്റെ കരിയറിന് തന്നെ വലിയ ഭീഷണിയായി ഉയർന്നിരിക്കുകയാണ്.

സമീപ വർഷങ്ങളിൽ ഫുട്ബോൾ ലോകത്ത് ഏറ്റവും കൂടുതൽ പ്രതീക്ഷകൾ ലംഘിച്ചിട്ടുണ്ടെങ്കിൽ അത് അൻസു ഫാത്തിയാണ്. ലോകത്തെ അമ്പരിച്ചു കൊണ്ടാണ് സ്പാനിഷ് കൗമാര താരം ഫുട്ബോൾ ലോകത്തേക്ക് കടന്നു വന്നത്.എണ്ണമറ്റ റെക്കോർഡുകൾ തകർത്തുകൊണ്ടാണ് താരം എത്തിയത്. എന്നാൽ പരിക്കുകൾ മൂലം അദ്ദേഹത്തിന്റെ കഴിവുകൾ നിലച്ചിരിക്കുകയാണ്.

ഇപ്പോഴിതാ പുതിയ പരിക്കും താരത്തിന് വന്നിരിക്കുകയാണ്.ഫാത്തിയുടെ ഇടതുവശത്തെ ഹാംസ്ട്രിംഗിലെ ടെൻഡോണിന് പരിക്കേറ്റതായി മെഡിക്കൽ പരിശോധനയിൽ തെളിഞ്ഞു.അടുത്ത കുറച്ച് ദിവസങ്ങളിൽ അദ്ദേഹം ചികിത്സയ്ക്ക് വിധേയനാകും. താരം ഏകദേശം രണ്ടു മാസത്തേക്ക് പുറത്തിരിക്കേണ്ടി വരും.ഔസ്മാൻ ഡെംബെലെയ്ക്ക് സംഭവിച്ച പരുക്കിന് സമാനമാണ് ഈ പരിക്ക്.2020 നവംബർ 7-ന് റിയൽ ബെറ്റിസിനെതിരായ ഒരു ഗെയിമിൽ ഐസ മാൻഡിയുമായുണ്ടായ കൂട്ടിമുട്ടലിൽ ഇടത് കാൽമുട്ടിലെ മെനിസ്കസിന് പരിക്കേൽക്കുകയും ശസ്ത്രക്രിയകൾക്ക് വിധേയമാവുകയും ചെയ്തു.

ഈ സീസണിൽ ലാ ലീഗയിൽ അഞ്ചു മത്സരങ്ങളാണ് കളിച്ചത്.വലത് കാൽമുട്ടിലെ വേദന കാരണം റയോ വല്ലെക്കാനോയ്ക്കും അലാവസിനും എതിരായ ടീമിൽ നിന്നും പുറത്തായിരുന്നു.ആ പരിക്കിൽ നിന്ന് തിരിച്ചെത്തി നാല് ദിവസത്തിന് ശേഷം, സെൽറ്റ വിഗോയ്‌ക്കെതിരായ ലെറ്റ് ഹാംസ്ട്രിംഗിലെ പരിക്ക് കാരണം വീണ്ടും പുറത്തായി. ഇപ്പോഴിതാ അത്ലെറ്റിക്കിനെതിരെയും ഈ പരിക്ക് വന്നിരിക്കുകയാണ്.സൂപ്പർകോപ്പയിൽ 55 മിനിറ്റ് മാത്രമാണ് ഫാത്തി കളിച്ചത്.എസ്റ്റാഡിയോ സാൻ മേംസിൽ മത്സരത്തിന് ശേഷം അൻസു മാനസികമായും ശാരീരികമായും കഷ്ടപ്പെടുന്നുണ്ടെന്ന് വ്യക്തമായിരുന്നു.

ലാലിഗ സാന്റാൻ‌ഡറിലെ ഏറ്റവും പ്രായം കുറഞ്ഞ ബാഴ്‌സലോണ ഗോൾ സ്‌കോററും ക്യാമ്പ് നൗവിലെ അവരുടെ ഏറ്റവും പ്രായം കുറഞ്ഞ സ്റ്റാർട്ടറും അടക്കം നിരവധി റെക്കോർഡുകൾ സ്വന്തമാക്കിയ ഫാത്തി നിലവിൽ പരിക്കുകളുമായി മല്ലിടുകയാണ്.പരിക്കുകൾ ഇപ്പോൾ അദ്ദേഹത്തിന്റെ പുരോഗതിയെ മന്ദഗതിയിലാക്കുന്നു, ഇത് വരെ ആകെ 65 മത്സരങ്ങൾ നഷ്ടപ്പെട്ടു .എന്നാൽ 2027 വരെയുള്ള ഒരു കരാറോടെ, ക്ലബ്ബിന്റെ ഏറ്റവും വലിയ പ്രതീക്ഷകളിൽ ഒരാളായി അദ്ദേഹം തുടരുന്നു.

Rate this post