ഈ സീസണിൽ യൂറോപ്യൻ ടോപ് ലീഗിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകിയ അഞ്ച് ഡിഫൻഡർമാർ

പ്രധാനപ്പെട്ട ഗോളുകൾ അടിച്ചുകൊണ്ടോ അല്ലെങ്കിൽ അസിസ്റ്റുകൾ നൽകിയോ മുന്നേറി സംഭാവനകൾ നൽകുന്ന ഡിഫെൻഡർമാരുടെ ആവിർഭാവമാണ് ആധുനിക ഫുട്ബോളിൽ കാണാൻ സാധിക്കുന്നത്. ആധുനിക കാലത്തെ ഫുൾ-ബാക്കുകൾ പലപ്പോഴും അതത് ടീമുകളുടെ ക്രിയേറ്ററായി മാറുകയും ചെയ്യുന്നുണ്ട.ഈ സീസണിൽ യൂറോപ്പിലെ മികച്ച അഞ്ച് ലീഗുകളിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകളുള്ള അഞ്ച് ഡിഫൻഡർമാർ ആരാണെന്നു നോക്കാം.

5 .ക്രിസ്റ്റ്യൻ ഗുണ്ടർ (എസ്‌സി ഫ്രീബർഗ്) – 19 ഗെയിമുകളിൽ 6 അസിസ്റ്റുകൾ – 2012 മുതൽ ബുണ്ടസ്‌ലിഗയിൽ ഫ്രീബർഗിന് വേണ്ടി അരങ്ങേറ്റം കുറിച്ച ഗുണ്ടർ അവരുടെ ഏറ്റവും മികച്ച ഡിഫൻഡർമാരിൽ ഒരാളായി മാറി.ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ സംഭാവന ചെയ്യുന്നു.ഈ സീസണിൽ ഇതുവരെ ആറ് അസിസ്റ്റുകൾ ലീഗിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്, ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജർമൻ ദേശീയ ടീമിലേക്ക് എത്തുകയും ചെയ്തു.

4 .കയോ ഹെൻറിക് (എഎസ് മൊണാക്കോ) – 19 കളികളിൽ 6 അസിസ്റ്റുകൾ -മുൻ അത്‌ലറ്റിക്കോ മാഡ്രിഡ് ഫുൾ ബാക്ക് ഹെൻറിക്, സ്പാനിഷ് ക്ലബിൽ അവസരങ്ങളുടെ അഭാവത്തെത്തുടർന്ന് 2020 ൽ ലീഗ് 1 വമ്പൻമാരായ എഎസ് മൊണാക്കോയിൽ ചേർന്നു.ഈ സീസണിൽ ഒരു ഗോളും ആറ് അസിസ്റ്റുകളും നേടിയ ബ്രസീലിയൻ മികച്ച ഫോമിലാണ്.

3 .ഡേവിഡ് റൗം (ഹോഫെൻഹൈം) – 18 ഗെയിമുകളിൽ നിന്ന് 6 അസിസ്റ്റുകൾ – 2021-ൽ ഗ്രൂതർ ഫർത്തിൽ നിന്ന് ഹോഫെൻഹൈമിലേക്ക് മാറിയ റൗം 18 ബുണ്ടസ്‌ലിഗ ഗെയിമുകളിൽ നിന്ന് രണ്ട് ഗോളുകളും ആറ് അസിസ്റ്റുകളും രജിസ്റ്റർ ചെയ്തു. മികച്ച ഫോമിൽ കളിക്കുന്ന 23-കാരന് ജർമ്മനിക്ക് വേണ്ടിയുള്ള അന്താരാഷ്ട്ര കോൾ-അപ്പ് ലഭിക്കുകയും ചെയ്തു.

2 .ആൻഡ്രൂ റോബർട്ട്സൺ (ലിവർപൂൾ) – 15 കളികളിൽ 6 അസിസ്റ്റുകൾ-ഈ സീസണിൽ തന്റെ പതിവ് മികച്ച പ്രകടനം കാഴ്ചവെച്ചിട്ടില്ലെങ്കിലും യൂറോപ്പിലെ മികച്ച അഞ്ച് ലീഗുകളിലെ എല്ലാ ഡിഫൻഡർമാരിലും ഏറ്റവും കൂടുതൽ അസിസ്റ്റ് നൽകുന്ന രണ്ടാമത്തെയാളാണ് റോബർട്ട്‌സൺ.ഈ കാമ്പെയ്‌നിലെ 15 പ്രീമിയർ ലീഗ് ഔട്ടിംഗുകളിൽ ആറ് അസിസ്റ്റുകളും ഒരു ഗോളും സ്‌കോട്ട്‌സ്മാൻ നേടിയിട്ടുണ്ട്

1 .ട്രെന്റ് അലക്സാണ്ടർ-അർനോൾഡ് (ലിവർപൂൾ) – 19 കളികളിൽ നിന്ന് 10 അസിസ്റ്റുകൾ- കഴിഞ്ഞ കുറച്ച് വർഷങ്ങളായി ലോകത്തിലെ ഏറ്റവും മികച്ച ഫുൾ ബാക്ക് ആണ് അലക്സാണ്ടർ-അർനോൾഡ്.ഈ സീസണിൽ 19 മത്സരങ്ങളിൽ നിന്ന് 10 അസിസ്റ്റുകൾ നേടിയ ഇംഗ്ലണ്ട് റൈറ്റ് ബാക്ക് രണ്ട് തവണയും സ്കോർ ചെയ്തു.

Rate this post