എമി മാർട്ടിനസിന്റെ പരിക്ക് ഗുരുതരമോ? ആസ്റ്റൻ വില്ലയുടെ വിശദീകരണം

ഖത്തർ വേൾഡ് കപ്പിന് ഇനി വളരെ കുറഞ്ഞ ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ലാറ്റിനമേരിക്കൻ വമ്പൻമാരായ അർജന്റീനയെ സംബന്ധിച്ചിടത്തോളം പരിക്കുകൾ അർജന്റീനക്ക് വലിയ ആശങ്കയാണ് നൽകുന്നത്. സൂപ്പർതാരങ്ങളായ ഡി മരിയ,ഡിബാല,പരേഡസ് തുടങ്ങിയ താരങ്ങൾ പരിക്കിന്റെ പിടിയിലാണ്.

മാത്രമല്ല വേറെയും പലതാരങ്ങൾക്ക് പരിക്കിന്റെ അസ്വസ്ഥതയുണ്ട്.എന്നാൽ അർജന്റീന ആരാധകരുടെ ആശങ്ക വർദ്ധിപ്പിച്ച ഒരു സംഭവം ഇന്നലത്തെ മത്സരത്തിൽ നടന്നിരുന്നു.അർജന്റൈൻ ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസിന് മത്സരത്തിനിടെ പരിക്കേറ്റിരുന്നു. തുടർന്ന് താരത്തെ ക്ലബ്ബ് പിൻവലിക്കുകയും ചെയ്തിരുന്നു.

ആസ്റ്റൻ വില്ലയും ന്യൂകാസിൽ യുണൈറ്റഡും തമ്മിലുള്ള മത്സരത്തിനിടെയാണ് വില്ല ഗോൾകീപ്പറായ എമി മാർട്ടിനസിന് പരിക്കേറ്റത്.35ആം മിനുട്ടിൽ താരത്തെ പിൻവലിക്കുകയും പകരക്കാരനായി കൊണ്ട് റോബിൻ ഒൽസൻ വരികയും ചെയ്തിരുന്നു. അതിനുശേഷം നാല് ഗോളുകളാണ് വില്ല വഴങ്ങിയത്.

ഇപ്പോഴിതാ എമി മാർട്ടിനസിന്റെ പരിക്ക് ഗുരുതരമാണോ എന്നുള്ള കാര്യത്തിൽ ആസ്റ്റൻ വില്ലയുടെ താൽക്കാലിക പരിശീലകൻ ചില വിശദീകരണങ്ങൾ നൽകിയിട്ടുണ്ട്.അതായത് എമി തന്റെ കാര്യങ്ങളെല്ലാം സ്വയം ചെയ്യുന്നുണ്ട് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. പരിക്ക് ഗുരുതരമല്ല എന്ന് തന്നെയാണ് ഇതിൽ നിന്നും നമുക്ക് വ്യക്തമാവുന്നത്.

‘ എമി മാർട്ടിനസിന് കുഴപ്പങ്ങൾ ഒന്നുമില്ല. അദ്ദേഹം കുളിക്കുകയും വസ്ത്രം മാറുകയും നടന്നുകൊണ്ട് എല്ലാവരോടും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തെ കണ്ടാൽ കുഴപ്പങ്ങളൊന്നും നമുക്കിപ്പോൾ തോന്നുന്നില്ല. പക്ഷേ ഇനി അദ്ദേഹത്തെ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കും. അതിനുശേഷം വിവരങ്ങൾ കൂടുതൽ പുറത്ത് വിടാം ‘ ഇതായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.അർജന്റീന ദേശീയ ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമാണ്എമി മാർട്ടിനസ്. അദ്ദേഹത്തിന്റെ സാന്നിധ്യം അർജന്റീനക്ക് വളരെ നിർണായകമായ ഒരു കാര്യമാണ്.

Rate this post