” വിജയം ഉറപ്പിച്ച് കൊമ്പന്മാർ ഇറങ്ങുന്നു ” ; എതിരാളികൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സ്വപ്ന യാത്രയാണ് ഈ സീസണിൽ കാണാൻ സാധിച്ചത്. തുടർച്ചയായ 10 മത്സരങ്ങൾ തോൽവി അറിയാതെ ഒന്നാം സ്ഥാനത്തെത്തിയ ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പിന് ഏറ്റ തിരിച്ചടിയായിരുന്നു അപ്രതീക്ഷിതമായി വന്ന കോവിഡ്.മികച്ച രീതിയിൽ മുന്നേറികൊണ്ടിരുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ എട്ടാം സീസണിനെ പിടിച്ചു കുലുക്കിയ സംഭവമായിരുന്നു സുരക്ഷിതമായ ബയോ ബബിളിൽ പൊട്ടിപ്പുറപ്പെട്ട കോവിഡ് .ഐഎസ്എല്ലിലെ എല്ലാ ടീമുകളിലും കോവിഡ് പടർന്നു പിടിക്കുകയും ചെയ്തു.
കളിക്കാൻ ആളില്ലാത്തതിനാൽ ബ്ളാസ്റ്റേഴ്സിന്റെ ഉൾപ്പെടെ നിരവധി മത്സരങ്ങൾ മാറ്റിവെക്കുകയും ചെയ്തു.കോവിഡില്‍ കുടുങ്ങി 18 ദിവസത്തെ ഇടവേളയ്ക്കുശേഷം കളത്തില്‍ തിരിച്ചെത്തിയ ബ്ലാസ്റ്റേഴ്സിനു ആദ്യ മത്സരത്തിന് ശേഷം വീണ്ടും തോൽവി നേരിട്ടു. കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരും കോച്ച് ഇവാന് വുക്കുമനോവിച്ചും ഈ സീസണിൽ ഒട്ടും പ്രതീക്ഷയില്ലാതെ ഇറങ്ങിയ മത്സരമായിരുന്നു ബംഗളുരുവിനിതിരെ നടന്നത്. എന്നാൽ ബംഗളുരുവിനെതിരെയുള്ള തിരിച്ചടിയിൽ നിന്നും കരകയറാൻ ബ്ലാസ്റ്റേഴ്സ് നാളെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും.
മഞ്ഞപ്പടക്ക് ആത്മവിശ്വാസം വീണ്ടെടുക്കാൻ നോർത്ത്ഈസ്റ്റിനെതിരെ വിജയം അനിവാര്യമാണ്. പോയിന്റ് ടേബിളിൽ അവസാന സ്ഥാനക്കാരായ നോർത്ത് ഈസ്റ്റിനെതിരെ വിജയം നേടാം എന്ന ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ്. ഈ സീസണിലെ രണ്ടാം മത്സരത്തിൽ മഡ്ഗാവിലെ ഫറ്റോര്‍ഡ സ്റ്റേഡിയത്തില്‍ നോർത്ത് ഈസ്റ്റിനെ നേരിട്ട ബ്ലാസ്റ്റേഴ്സിന് സമനിലകൊണ്ട് തൃപ്തി പെടേണ്ടി വന്നിരുന്നു. എന്നാൽ നാളെ നടക്കുനാണ് മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് വിജയം അനിവാര്യമായിരിക്കുയാണ്.കൊവിഡിന്റെ പിടിയിലായിരുന്ന താരങ്ങളെല്ലാം ഏറെക്കുറെ ഫിറ്റ്നസ് വീണ്ടെടുത്ത അവസ്ഥയാണ്. അത് ബ്ലാസ്റ്റേഴ്സിന് കൂടുതൽ കരുത്ത് പകരുന്നു.
ബംഗളുരുവിനെതിരെ നിരവധി പോരായ്മകൾ ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്തു നിന്നും ഉണ്ടായെങ്കിലും ഇനിയുള്ള മത്സരങ്ങൾക്ക് വലിയ ഊർജ്ജം ഈ മത്സരം നൽകും എന്ന കാര്യത്തിൽ സംശയമിലായിരുന്നു .ആ മത്സരത്തിൽ ടീമിന്റെ പോരായ്മകൾ എല്ലാം പരിഹരിച്ച് വിജയ വഴിയിൽ തിരിച്ചെത്താൻ ബ്ലാസ്റ്റേഴ്സിന് സാധിക്കും. ഇനിയുള്ള ഓരോ മത്സരവും ജയിച്ച് പ്ലെ ഓഫിലേക്കും അവിടെ നിന്നും കിരീടത്തിലേക്കും യാത്ര തിരിക്കാനുള്ള ഒരുക്കത്തിലാണ് ബ്ലാസ്റ്റേഴ്സ്.
ഐഎസ്എല്‍ ചരിത്രത്തില്‍ ഇരു ടീമും കഴിഞ്ഞ 15 തവണ ഏറ്റുമുട്ടിയതില്‍ അഞ്ചു മത്സരങ്ങൾ ബ്ലാസ്റ്റേഴ്സ് വിജയിച്ചപ്പോൾ നാല് മത്സരങ്ങൾ നോർത്ത് ഈസ്റ്റും ആറു മത്സരങ്ങൾ സമനിലയിലും അവസാനിച്ചു.നിലവില്‍ 12 മത്സരങ്ങളിൽ നിന്ന് 20 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണുള്ളത്.15 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് 10 പോയിന്റ് മാത്രമാണുള്ളത്. ലീഗില്‍ ഏറ്റവും പിന്നിലാണ് അവര്‍.