102 ദിവസങ്ങൾക്ക് ശേഷം എവേ മത്സരത്തിൽ വിജയിക്കണം ,കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ നോർത്ത് ഈസ്റ്റ് | Kerala Blasters

ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ ഐഎസ്എൽ പത്താം സീസണിലെ ഇരുപത്തിയൊന്നാം മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടാനൊരുങ്ങുകയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. പ്ലേ ഓഫിന് യോഗ്യത നേടിയ ബ്ലാസ്റ്റേഴ്സിന് ഹോം സ്റ്റേഡിയത്തിൽ കളിക്കണമെങ്കിൽ വിജയം അനിവാര്യമാണെങ്കിൽ മറുവശത്ത് പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ നോർത്ത് ഈസ്റ്റിനും വിജയം അനിവാര്യമാണ്.

പ്ലെ ഓഫിന് മുന്നോടിയായായി ശേഷിക്കുന്ന രണ്ടു മത്സരങ്ങളിൽ വിജയം നേടാനുറച്ചാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്. തുടർച്ചയായ തോൽവികൾ മൂലം താളം നഷ്ടപെട്ട ബ്ലാസ്റ്റേഴ്‌സ് നോർത്ത് ഈസ്റ്റിനെതിരെ വിജയത്തോടെ തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്. ലീഗിലെ ആദ്യ പകുതിയിലെ മികച്ച പ്രകടനമാണ് ബ്ലാസ്‌റ്റേഴ്‌സിനെ ആദ്യ ആറിലെത്തിച്ച് പ്ലെ ഓഫിന് യോഗ്യത നേടിക്കൊടുത്തത്.ഹെഡ് കോച്ച് ഇവാൻ വുകോമാനോവിച്ച് ഇപ്പോൾ താൻ ചുക്കാൻ പിടിച്ച മൂന്ന് സീസണുകളിലും ക്ലബിനെ പ്ലേ ഓഫിലേക്ക് കൊണ്ടുപോയി.

അവസാന അഞ്ച് മത്സരങ്ങളിൽ മൂന്ന് തോൽവിയും ഒരു സമനിലയുമായി സാധ്യമായ 15 ൽ 11 പോയിൻ്റും നഷ്ടപെടുത്തിയാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നത്. ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ ഏറ്റുമുട്ടലിൽ കൊച്ചിയിൽ ഈസ്റ്റ് ബംഗാൾ എഫ്‌സിയോട് 4-2 ന് തോറ്റിരുന്നു. മറുവശത്ത് നോർത്ത് ഈസ്റ്റ് 20 പോയിന്റുമായി 11 ആം സ്ഥാനത്താണ്. കണക്കുകൾ പരിശോധിക്കുമ്പോൾ ഇനിയുള്ള മത്സരങ്ങളിൽ നിന്നും സാദ്യമായ 9 പോയിന്റുകൾ നേടുകയാണെങ്കിൽ നോർത്ത് ഈസ്റ്റിനും പ്ലെ ഓഫിലേക്ക് പ്ലേഓഫിലേക്ക് യോഗ്യത നേടാനാകും.ഫോമിലല്ലാത്ത കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിക്കെതിരെ വിജയം നേടാമെന്ന പ്രതീക്ഷയിലാണ് അവർ.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുമായുള്ള അവസാന അഞ്ച് മീറ്റിംഗുകളിൽ നോർത്ത് ഈസ്റ്റ് വിജയിച്ചിട്ടില്ല, രണ്ട് തവണ സമനിലയും മൂന്ന് തവണ തോൽക്കുകയും ചെയ്തു.ഐഎസ്എല്ലിലെ അവസാന മൂന്ന് മത്സരങ്ങളിൽ ഒന്നും ജയിച്ചിട്ടില്ല.ടീമിൻ്റെ അവസാന നാല് ഐഎസ്എൽ പോരാട്ടങ്ങളിൽ കെബിഎഫ്‌സി ഒരു സമനില നേടിയപ്പോൾ മൂന്നു മത്സരങ്ങളിൽ പരാജയപെട്ടു.കഴിഞ്ഞ എട്ട് മത്സരങ്ങളിൽ ഒരു ക്‌ളീൻ ഷീറ്റ് പോലും നേടാൻ സാധിച്ചില്ല.ഒരിക്കൽ കൂടി അങ്ങനെ ചെയ്യുന്നതിൽ പരാജയപ്പെടുന്നത് മത്സര ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ മോശം പ്രകടനത്തിന് കാരണമാകും.

കഴിഞ്ഞ എട്ട് മത്സരങ്ങളിൽ നിന്ന് ഒരു വിജയവും സമനിലയും മാത്രമാണ് ബ്ലാസ്റ്റേഴ്സിന് നേടാൻ സാധിച്ചത്.ഏകദേശം 40 ദിവസം മുമ്പ് ഫെബ്രുവരി 25 ന് കൊച്ചിയിൽ എഫ്‌സി ഗോവയ്‌ക്കെതിരെയായിരുന്നു അവരുടെ ഏക വിജയം.ഏകദേശം 100 ദിവസങ്ങൾക്ക് മുമ്പ് ഡിസംബർ 27 ന് മോഹൻ ബഗാനെതിരെയായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന എവേ വിജയം.

Rate this post