“ഗോളുകൾ അടിച്ചു കൂട്ടിയ പ്രിയപ്പെട്ട മൈതാനത്ത് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ “

ഇന്ത്യൻ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ക്ലബ്ബാണ് മലയാളികളുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്‌സ്. എന്നാൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രം പരിശോധിച്ചു നോക്കുമ്പോൾ ഈ സീസണിലെ ഫൈനൽ പ്രവേശനം മാറ്റി നിർത്തിയാൽ 2014 ലെ ആദ്യ സീസണിലും 2016 ലെ മൂന്നാമത്തെ സീസണിലുമാണ് ബ്ലാസ്റ്റേഴ്‌സ് കലാശ പോരാട്ടത്തിന് അർഹത നേടിയത്. 2014 ലും 2016 ലും ഫൈനലിൽ അത്ലെറ്റിക്കോ ഡി കൊൽക്കത്തയുടെ പരാജയപ്പെട്ട് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടാനയിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിധി .

മാർച്ച് 20 ഞായറാഴ്ച ഗോവയിലെ പിജെഎൻ സ്റ്റേഡിയത്തിൽ (ഫറ്റോർഡ ) ഇന്ത്യൻ സൂപ്പർ ലീഗിനെ ഫൈനൽ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദ് എഫ് സിയെ നേരിടും.ഞായറാഴ്ച നടക്കുന്ന ഐഎസ്എൽ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്‌സിന് മഞ്ഞ ജേഴ്സി ലഭിക്കില്ല. ലീഗ് മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സിനേക്കാൾ പോയിന്റ് നേടി രണ്ടാമത്‌ ഫിനിഷ് ചെയ്തതിനാൽ ഹോം ടീമായി പരിഗണിക്കുക ഹൈദരാബാദ് എഫ്സിയെയായിരിക്കും. അതിനാൽ ഏത് ജേഴ്സി അണിയണമെന്ന് ഹൈദരാബാദിന് തീരുമാനിക്കാം.ഫൈനലിൽ ഹൈദരാബാദ് ഹോം ജേഴ്സി തന്നെയാകും തെരഞ്ഞെടുക്കുക.

എന്നാൽ ഫൈനലിൽ ബ്ലാസ്റ്റേഴ്സിന് അനുകൂലമാവുന്ന ഘടകം മത്സരം നടക്കുന്നത് ബ്ലാസ്റ്റേഴ്സിന്റെ ഭാഗ്യ ഗ്രൗണ്ടായ ഫറ്റോർഡയിൽ ആണെന്നാണ്. ഈ സീസണിൽ ഫറ്റോർഡയിൽ ഒരു മത്സരം മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടത്. ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടായ ഫറ്റോർഡയിൽ 8 ജയവും അഞ്ചു സമനിലയും ബ്ലാസ്റ്റേഴ്‌സ് നേടിയിട്ടുണ്ട്.24 ഗോളുകള്‍ ഇവിടെ ബ്ലാസ്‌റ്റേഴ്‌സ് അടിച്ചു കൂട്ടിയപ്പോള്‍ വഴങ്ങിയത് 11 ഗോളുകള്‍ മാത്രം. 5 ക്ലീന്‍ ഷീറ്റും ഇവിടെ ബ്ലാസ്റ്റേഴ്‌സ് നേടിയിട്ടുണ്ട്.

ലീഗിലെ ആദ്യ ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ എതിരില്ലാത്ത ഒരു ഗോളിന് ഹൈദരാബാദിന് എതിരെ ബ്ലാസ്‌റ്റേഴ്‌സ് ജയം പിടിച്ചിരുന്നു. എന്നാല്‍ രണ്ടാം തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിനെ ഒന്നിന് എതിരെ രണ്ട് ഗോളുകള്‍ക്കാണ് ഹൈദരാബാദ് തോല്‍പ്പിച്ചത്.ആദ്യമായാണ് ഹൈദരാബാദ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിൽ കളിക്കുന്നത്.സെമിയില്‍ ലീഗ് വിന്നേഴ്‌സ് ഷീല്‍ഡ് നേടിയ ജംഷഡ്പൂര്‍ എഫ് സിയെ ഇരുപാദങ്ങളിലുമായി 2-1ന് തോല്‍പ്പിച്ചാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തിയത്. ഹൈദരാബാദ് എഫ് സിയാകട്ടെ കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളായ എ ടി കെ മോഹന്‍ ബഗാനെ 3-2ന് തോല്‍പ്പിച്ചാണ് ഹൈദരാബാദ് ഫൈനലിലേക്ക് കടന്നത്.

Rate this post