“ബ്ലാസ്റ്റേഴ്സിന്റെ വഴി മുടക്കാൻ ജംഷെഡ്പൂരിനാവുമോ ? ജംഷെഡ്പൂരിനെ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഭയക്കണമോ ?”

ഇന്ത്യൻ സൂപ്പർ ലീഗ് സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയോട് ജംഷഡ്പൂർ എഫ്‌സി 0-1 ന് തോൽവി ഏറ്റുവാങ്ങിയിരുന്നു. എന്നാൽ ഇന്ന് നടക്കുന്ന രണ്ടാം പാദത്തിൽ ശക്തമായി തിരിച്ചു വരാനുള്ള ഒരുക്കത്തിലാണ് റെഡ് റെഡ് മൈനേഴ്‌സ്. വിന്നേഴ്സ് ഷീൽഡ് ജേതാക്കളായ അവർക്ക് ഒരു തിരിച്ചുവരവ് നടത്തി ഫൈനലിൽ ഒരു സ്ഥാനം ഉറപ്പിക്കേണ്ടതുണ്ട്.

“ഞങ്ങൾ ഞങ്ങളുടെ സമീപനം മാറ്റില്ല, കാരണം ഞങ്ങൾ കളിക്കുന്നത് കാണുന്ന എല്ലാവർക്കും അറിയാം വിജയിക്കുന്ന മാനസികാവസ്ഥയോടെയാണ് ഞങ്ങൾ എല്ലാ മത്സരങ്ങളെയും സമീപിക്കുന്നതെന്ന് കൂടാതെ ഞങ്ങൾ ഗോളുകൾ നേടേണ്ടതുണ്ട് ഫൈനലിലേക്ക് മുന്നേറണമെങ്കിൽ ഈ മത്സരം ജയിക്കണം” മത്സരത്തിന് മുൻപേയുള്ള പത്രസമ്മേളനത്തിൽ ജാംഷെഡ്പൂർ പരിശീലകൻ പറഞ്ഞ വാക്കുകളാണിത്. ജയിക്കാൻ ഉറപ്പിച്ചു തന്നെയാണ് ജാംഷെഡ്പൂർ ഇന്നിറങ്ങുന്നത്.

ആദ്യ പാദത്തിൽ വ്യകതമായ ഗെയിം പ്ലാനോട് കൂടിയാണ് ജാംഷെഡ്പൂർ ഇറങ്ങിയത്. അത് അവർ മൈതാനത്ത് നടപ്പിലാക്കുകയും ചെയ്തു. മികച്ച ഗോളവസരങ്ങൾ ലഭിച്ചെങ്കിലും ലക്‌ഷ്യം കാണാൻ അവരുടെ സ്‌ട്രൈക്കർമാർക്കയില്ല. ആദ്യ പാദത്തിൽ ബ്ലാസ്റ്റേഴ്‌സ് പ്ലെ മേക്കർ ലൂണയെ ആദ്യം മുതൽ തന്നെ ഫലപ്രദമായി അവർ തടഞ്ഞിരുന്നു. ലെഫ്റ്റ് വിങ്ങിൽ സഞ്ജീവ് സ്റ്റാലിൻ – ലൂണ ലിങ്ക് അപ്പ് പ്ലേയ്ക്ക് ഒരു അവസരവം അവർ കൊടുത്തില്ല.സ്വാഭാവിക പാസിംഗ് കളിയെ അവരുടെ ഫിസിക്കൽ ഡിഫെൻസീവ് തന്ത്രമിട്ട് അവർ തളർത്തി.

ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റനിര താരങ്ങളെ ജംഷെദ്‌പൂരിന്റെ വിദേശ പ്രതിരോധ ജോഡി ഫിസിക്കൽ ഗെയിമിലൂടെ തടയുകയും ചെയ്തു. പക്ഷെ ബോൾ ക്ലസ്റ്റ ചെയ്യുന്നതിൽ ജാംഷെഡ്പൂർ താരം കാണിച്ച പിഴവാണ് ബ്ലാസ്റ്റേഴ്സിന് ആദ്യ ഗോൾ സമ്മാനിച്ചത്. സഹലിന്റെ ഫിനിഷിങ്ങും എടുത്തു പറയണ്ടതായിരുന്നു.പീറ്റർ ഹാർഡ്‌ലിയോ ഏലി സാബിയോയോ ആയിരുന്നെങ്കിൽ ചിലപ്പോൾ ആ ഗോൾ അവിടെ പിറക്കില്ലായിരിക്കാം. ആദ്യ പാദത്തിൽ സ്റ്റുവർട്ടിലേക്ക് പന്ത് എത്താവുന്ന എല്ലാ സാഹചര്യങ്ങൾ ബ്ലാസ്റ്റേഴ്‌സ് തടഞ്ഞു . അങ്ങനെയാണ് ഗ്രെയ്ക് സ്റ്റുവർട്ട് എന്ന വലിയ കടമ്പ നമ്മൾ മറികടന്നത്.

ഗോൾ വീണതോടെയാണ് ജാംഷെഡ്പൂർ ആദ്യ പാദത്തിൽ പുറകോട്ട് പോയത്. കൂടുതൽ ഫിസിക്കൽ ഗെയിം കളിച്ച അവർ രണ്ടാംപകുതിയിൽ ക്ഷീണിതരാവുകയും ചെയ്തു. രണ്ടാം പകുതിയില്ക നടത്തിയ പല സബ്സ്റ്റിറ്റൂഷനും വേണ്ട ഫലവും കണ്ടിരുന്നില്ല. എന്നാൽ ഇന്ന് അതെല്ലാം മായ്ച്ചു കളയുമാണ് പ്രകടനമാവും ജാംഷെഡ്പൂരിൻെറ ഭാഗത്തു നിന്നും ഉണ്ടാവുന്നത്.കഴിഞ്ഞ മത്സരത്തിൽ ആദ്യ പകുതിയിൽ മികച്ച പ്രകടനം നടത്തിയ വിങ്ങർ സെമിൻലെൻ ഡൂംഗലിന് പരിക്കേറ്റത് അവർക്ക് വലിയ തിരിച്ചടിയായി മാറി. ഇന്നത്തെ മത്സരത്തിൽ ആദ്യ ഗോൾ നേടാനായിരിക്കും ജാംഷെഡ്പൂർ ശ്രമിക്കുക. ബ്ലാസ്‌റ്റേഴ്‌സിനെ കൂടുതൽ പ്രതിരോധത്തിലേക്ക് ആക്കാനാവും അവർ ശ്രമം നടത്തുക.