ഇത് ഞങ്ങൾക്കൊരു ബഹുമതിയാണ് : അർജന്റീനയെ കുറിച്ച് അബൂദാബി സ്പോർട്സ് കൗൺസിൽ സെക്രട്ടറി|Lionel Messi

ഖത്തർ വേൾഡ് കപ്പിനുള്ള അർജന്റീനയുടെ ഒരുക്കം UAE യിലെ അബൂദാബിയിലാണ് നടക്കുന്നത്.ഒട്ടുമിക്ക താരങ്ങളും ഇപ്പോൾ ക്യാമ്പിൽ എത്തി തുടങ്ങിയിട്ടുണ്ട്.ലയണൽ മെസ്സിയും ഡി മരിയയുമൊക്കെ ഇപ്പോൾ അബൂദാബിയിൽ എത്തിയിട്ടുണ്ട്.

പതിനാറാം തിയ്യതി അർജന്റീന UAE ക്കെതിരെ ഒരു സൗഹൃദ മത്സരം കളിക്കുന്നുണ്ട്.രാത്രി ഇന്ത്യൻ സമയം 9 മണിക്കാണ് ഈ മത്സരം നടക്കുക. അബൂദാബിയിലെ മുഹമ്മദ് ബിൻ സയിദ് സ്റ്റേഡിയത്തിൽ വെച്ചാണ് ഈ മത്സരം നടക്കുക. വേൾഡ് കപ്പിന് മുന്നേ അർജന്റീനക്ക് ഒരുങ്ങാനുള്ള ഒരു മത്സരമാണിത്.

ഇപ്പോഴിതാ അർജന്റീനയെ നേരിടുന്നതിനു മുന്നേ അബുദാബി സ്പോർട്സ് കൗൺസലിന്റെ ജനറൽ സെക്രട്ടറിയായ ആരിഫ് അൽ അവാനി ചില കാര്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്.അതായത് വേൾഡ് കപ്പിന് മുന്നേയുള്ള തയ്യാറെടുപ്പുകൾ നടത്താൻ വേണ്ടി അർജന്റീന അബൂദാബിയിൽ എത്തിയത് തന്നെ ഒരു ബഹുമതിയാണ് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. ഇതേക്കുറിച്ചുള്ള റോയ് നെമറുടെ ട്വീറ്റ് ഇങ്ങനെയാണ്.

‘ പല രാജ്യങ്ങൾക്കും, പ്രത്യേകിച്ച് അർജന്റീന പോലുള്ള ഒരു രാജ്യത്തിന് ലോകകപ്പ് എത്ര പ്രധാനമാണെന്ന് ഞങ്ങൾക്കറിയാം.അതിനാൽ തന്നെ വേൾഡ് കപ്പിന് മുന്നേയുള്ള അവസാന തയ്യാറെടുപ്പുകൾ നടത്താൻ അർജന്റീന അബുദാബിയെ ഏൽപ്പിച്ചത് തന്നെ ഞങ്ങൾക്ക് വലിയൊരു ബഹുമതിയാണ് ‘ ഇതാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.

വേൾഡ് കപ്പിലെ ആദ്യ മത്സരവും അർജന്റീന ഒരു അറബ് ടീമിനെതിരെയാണ് കളിക്കുക.സൗദി അറേബ്യയാണ് അർജന്റീനയുടെ എതിരാളികൾ. നവംബർ 22ആം തീയതിയാണ് ഈ മത്സരം നടക്കുക.

Rate this post