അമേരിക്കയിൽ പുതുചരിത്രം, എതിരാളികൾ മെസ്സിയുടെ ടിക്കറ്റ് വിൽക്കുന്നത് രണ്ടര ലക്ഷം രൂപക്ക്

റഗ്ബിയും ബാസ്ക്കറ്റ് ബോളും റസ്ലിങ്ങുമൊക്കെ അരങ്‌ വാഴുന്ന അമേരിക്കയിൽ മെസ്സി പോയിട്ടെന്ത് കാണിക്കാനാ എന്ന് ചോദിച്ച് പരിഹസിച്ചവർ പോലും അമേരിക്കയിലെ മെസ്സി തരംഗം കണ്ട് അമ്പരക്കുകയാണ്. അമേരിക്കയിലെ ഏറ്റവും ജനപ്രീതിയുള്ള കായിക ഇനങ്ങളിൽ ഒന്നാണ് റഗ്ബി.

ഫുട്ബോൾ എന്നാണ് റഗ്ബിയെ അമേരിക്കയിൽ വിശേഷിപ്പിക്കാറ്. അമേരിക്കയിലെ റഗ്ബി മത്സരങ്ങളുടെ ഉയർന്ന ലീഗാണ് നാഷണൽ ഫുട്ബോൾ ലീഗ് (എൻഎഫ്എൽ) കഴിഞ്ഞ സീസൺ വരെ മേജർ ലീഗ് സോക്കറിനെക്കാൾ ജനപ്രീതിയും മൂല്യവുമുണ്ടായിരുന്ന എൻഎഫ്എല്ലിനെ മറികടക്കുന്ന മുന്നേറ്റമാണ് മേജർ ലീഗ് സോക്കർ നടത്തി കൊണ്ടിരിക്കുന്നത്.

മെസ്സി മേജർ ലീഗ് സോക്കറിൽ അരങ്ങേറ്റം നടത്തുന്നത് റെഡ് ബുൾ ന്യൂയോർക്കിനെതിരെയാണ്. അവരുടെ തട്ടകത്തിൽ നടക്കുന്ന ഈ അരങ്ങേറ്റ മത്സരത്തിനായി റെഡ് ബുൾ ന്യൂ യോർക്ക് അവരുടെ സ്റ്റേഡിയങ്ങളിൽ ഇട്ടിരിക്കുന്ന ടിക്കറ്റ് വില 3000 ഡോളറാണ്. (2.48 ലക്ഷം ഇന്ത്യൻ രൂപ) സ്റ്റേഡിയത്തിലെ ശരാശരി ടിക്കറ്റ് വില 496 ഡോളറാണ്.(41000 രൂപ). അമേരിക്കയിൽ നടക്കുന്ന എൻഎഫ്എൽ മത്സരങ്ങളുടെ ശരാശരി ടിക്കറ്റ് നിരക്കിനെക്കാൾ കൂടുതലാണിത്.

കഴിഞ്ഞ വർഷം മേജർ ലീഗ് സോക്കറി നേക്കാൾ ഉയർന്ന ടിക്കറ്റ് ശരാശരി ഉണ്ടായിരുന്നു എൻഎഫ്എലിന്. എന്നാൽ അതേ എൻഎഫ്എലിന്റെ ശരാശരി ടിക്കറ്റ് റേറ്റ് മേജർ ലീഗ് സോക്കാർ മറികടന്നിരിക്കുകയാണ്. അതിന് കാരണം ലയണൽ മെസ്സി എന്ന ഒരൊറ്റ താരം തന്നെയാണ്. മെസ്സി അമേരിക്കയിൽ എത്തിയതിന് പിന്നാലെയാണ് അമേരിക്കയിൽ ഫുട്ബോൾ മത്സരങ്ങൾ കാണാൻ ടിക്കറ്റ് നിരക്ക് ഉയരുന്നതും ഉയർന്ന തുക മുടക്കി ആളുകൾ ടിക്കറ്റ് വാങ്ങിക്കാൻ തുടങ്ങിയതും.ഒരു ടീമിനെ മാത്രമല്ല, ഒരു ലീഗിനെ തന്നെ ഉയരങ്ങളിൽ എത്തിച്ചിരിക്കുകയാണ് മെസ്സിയിവിടെ.

4.5/5 - (58 votes)