ഇവാൻ വുകമാനോവിച്ചിന് വിലക്ക് വന്നേക്കും?! കടുത്ത നടപടിയിലേക്ക് കടക്കാൻ എ.ഐ.എഫ്.എഫ് |Kerala Blasters
ഇന്ത്യൻ ഫുട്ബോൾ ഇതുവരെ കാണാത്ത സംഭവങ്ങളാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ബംഗളുരു നോക്ക് ഔട്ട് പോരാട്ടത്തിൽ കാണാൻ സാധിച്ചത് .മത്സരത്തിലെ വിവാദസംഭവങ്ങൾ ഇന്ത്യൻ ഫുട്ബോളിനെ തന്നെ പിടിച്ചു കുലുക്കിയ ഒന്നായിരുന്നു.കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ തയ്യാറാകും മുൻപ് റഫറിയുടെ നിർദ്ദേശം ലഭിച്ചതു കൊണ്ട് ബെംഗളൂരു താരം സുനിൽ ഛേത്രി കിക്കെടുക്കുകയും അത് ഗോളാക്കി മാറ്റിയതായിരുന്നു പ്രശ്നം. ഗോൾ റഫറി അനുവദിച്ചതിൽ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്സ് ടീം മത്സരം മുഴുവനാക്കാതെ കളം വിട്ടിരുന്നു.
ആ വിഷയത്തിൽ പരിശീലകൻ കുറ്റക്കാരനാണ് എന്ന് കണ്ടെത്തി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഇവാന് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.പുറത്ത് വരുന്ന റിപോർട്ടുകൾ പ്രകാരം ഇവാൻ വുകമനോവിച്ചിനെതിരെ വുക്കുമനോവിച്ചിനെതിരെ അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ കടുത്ത നടപടികൾ ഉണ്ടാവാൻ സാധ്യത. ഇവാന് വിലക്ക് കിട്ടാനുള്ള സാധ്യതയുണ്ടെന്നാണ് റിപോർട്ടുകൾ.
ടീമിനെ വിലക്കാതെ പരിശീലകനെ മാത്രം പുറത്തിരുക എന്ന നടപടിയാവും AIFF കൈക്കൊള്ളുക. എന്നാൽ ക്ലബ്ബിനെതിരെ പിഴ ഉൾപ്പെടയുള്ള നടപടികൾ ഉണ്ടാവും എന്നുറപ്പാണ്. കോച്ചിനെ വിലക്കിയുള്ള നീക്കങ്ങള്‍ക്ക് ആരാധകരുടെ പ്രതികരണം ഏതു രീതിയിലാകുമെന്ന് പറയാന്‍ സാധിക്കില്ല. ഇന്ത്യയില്‍ ഏറ്റവും ഫാന്‍ ബേസുള്ള ക്ലബിന്റെ ആരാധകരെ പിണക്കാന്‍ സംഘാടകര്‍ക്കും താല്പര്യമില്ല. ഏതായാലും വിലക്ക് ലഭിച്ചാൽ ഇവാൻ ഭാവിയെക്കുറിച്ച് എന്ത് തീരുമാനം എടുക്കും എന്നുള്ളതും പ്രധാനപ്പെട്ട ഒരു കാര്യമാണ്.
ഇവാൻ മത്സരത്തെ അപകീർത്തിപ്പെടുത്തി എന്നതാണ് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ കണ്ടെത്തിയത്. തുടർന്നാണ് വാക്കൗട്ട് ചെയ്തതിന് പരിശീലകന് നോട്ടീസ് പുറപ്പെടുവിച്ചത്. അച്ചടക്കം സംബന്ധിച്ച നിയമങ്ങളിൽ മത്സരത്തെ അപകീർത്തിപ്പെടുത്തുക എന്ന സെക്ഷനിലെ എല്ലാ ഉപവകുപ്പുകളും പരിശീലകനെതിരെ ചുമത്തിയിട്ടുണ്ട്. നടപടിക്കെതിരെ ഇവാൻ വിശദീകരണം നൽകിയിട്ടുണ്ട്.
Looks likely that Ivan will be banned for KBFC’s walkout against Bengaluru. https://t.co/MfPmCoMQM8
— Marcus Mergulhao (@MarcusMergulhao) March 19, 2023
കഴിഞ്ഞ വർഷത്തെ ഐഎസ്എൽ ഫൈനലിൽ ക്രിസ്റ്റൽ ജോണിന്റെ വിവാദ റഫറിയിംഗ് കോൾ ഉൾപ്പെടുന്ന സാഹചര്യങ്ങളുടെ പരിസമാപ്തിയാണ് ബെംഗളൂരു എഫ്സിക്കെതിരെ വാക്കൗട്ട് നടത്താനുള്ള തന്റെ തീരുമാനമെന്ന് ഇവാൻ വുകോമാനോവിച്ച് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനോട് പറഞ്ഞു.കളിക്കാരോട് ഇറങ്ങിപ്പോകാൻ ആവശ്യപ്പെടാനുള്ള തന്റെ തീരുമാനം നിമിഷത്തിന്റെ വേഗത്തിലാണ് എടുത്തതെന്ന് വുകൊമാനോവിച്ച് മറുപടിയിൽ പറഞ്ഞു. ഫൗൾ വിളിച്ച് 20 സെക്കൻഡിനു ശേഷം ക്യുക്ക് ഫ്രീകിക്ക് ഒരിക്കലും അനുവദിക്കാൻ ആവില്ല എന്നും ഇവാൻപറഞ്ഞു.