‘ലയണൽ മെസ്സി വേണ്ടി ഞങ്ങൾ കാത്തിരിക്കുകയാണ് , അർഹിക്കുന്നതൊന്നും പിഎസ്ജിക്ക് ലഭിക്കുന്നില്ല’ |Lionel Messi

ഫ്രഞ്ച് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ വമ്പൻ താര നിരയുമായെത്തിയ പിഎസ്ജി റെന്നസിനോട് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയിരുന്നു.എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് പിഎസ്ജി പരാജയം നേരിട്ടത്.ഇതോടെ ലീഗ് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തുള്ള മാഴ്‌സയുമായുള്ള പിഎസ്‌ജിയുടെ പോയിന്റ് വ്യത്യാസം ഏഴായി കുറഞ്ഞു.

സ്വന്തം മൈതാനത്താണ് പിഎസ്‌ജി തോൽവി വഴങ്ങിയത്. ലയണൽ മെസ്സിയെ മത്സരത്തിന് മുന്നേ ആരാധകർ കൂവി വിളിക്കും എന്നുള്ള സൂചനകൾ നേരത്തെ ഉണ്ടായിരുന്നു.അത് തന്നെയാണ് സംഭവിച്ചിട്ടുള്ളത്.മെസ്സിയുടെ പേര് അനൗൺസ് ചെയ്ത് സമയത്ത് അദ്ദേഹത്തെ കൂവി കൊണ്ടാണ് ഒരു കൂട്ടം പിഎസ്ജി ആരാധകർ വരവേറ്റത്.പാരീസ് സെന്റ് ജെർമെയ്‌നുമായുള്ള ലയണൽ മെസ്സിയുടെ രണ്ട് സീസണുകൾ ആസൂത്രണം ചെയ്തതുപോലെ നടന്നില്ല, യുവേഫ ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16 ൽ ബയേൺ മ്യൂണിക്കിനോട് തോറ്റ് ക്ലബ് പുറത്തായത് മുതൽ 35 കാരന്റെ ക്ലബ്ബിലെ ഭാവിയും സംശയത്തിലായി.

2022 ഫിഫ ലോകകപ്പിന് ശേഷം ക്ലബ് ഫുട്ബോൾ പുനരാരംഭിച്ചത് മുതൽ മെസ്സിക്ക് തന്റെ ഫോം കണ്ടെത്താൻ സാധിച്ചിട്ടില്ല.തൽഫലമായി അദ്ദേഹത്തിന്റെ കളിയെക്കുറിച്ച് ധാരാളം വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട്.മെസ്സിയും ആരാധകരും തമ്മിലുള്ള ബന്ധം ഇപ്പോൾ പൂർണമായും തകർന്നിട്ടുണ്ട്.ഇത്തരം ഒരു സാഹചര്യത്തിൽ ലയണൽ മെസ്സി കോൺട്രാക്ട് പുതുക്കിക്കൊണ്ട് പാരീസിൽ തുടരാൻ സാധ്യത കുറവാണ്.ഈ സാഹചര്യത്തിൽ മെസ്സി സ്പാനിഷ് ക്ലബ്ബിലേക്ക് മടങ്ങിവരണമെന്ന് എഫ്‌സി ബാഴ്‌സലോണയുടെ സെർജിയോ റോബർട്ടോ ആഗ്രഹിക്കുന്നു.

ക്യാമ്പ് നൗവിൽ റയൽ മാഡ്രിഡിനെതിരെ ബാഴ്‌സലോണ 2-1 ന് വിജയിച്ചതിന് ശേഷം “മെസ്സി ബാഴ്‌സയിലേക്ക് മടങ്ങിവരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” സെർജിയോ റോബർട്ടോ ജിജാന്റസ് എഫ്‌സിയോട് പറഞ്ഞു. “ഞങ്ങൾ അവനെ കാത്തിരിക്കുകയാണ്. പാരീസിൽ അദ്ദേഹം അർഹിക്കുന്നത് ലഭിക്കുന്നില്ലെന്നും : സെർജിയോ പറഞ്ഞു.കറ്റാലൻ ടീമിലേക്ക് മടങ്ങിവരാൻ മെസ്സി ആഗ്രഹിക്കുന്നുവെന്ന് അടുത്തിടെ പുറത്തു വന്ന റിപ്പോരുകളിൽ ഉണ്ടായിരുന്നു. എന്നാൽ മെസ്സിക്കായി ബാഴ്‌സലോണ വലിയ മാറ്റങ്ങൾ വരുത്തേണ്ടി വരുമെന്നുറപ്പാണ്.ലാ ലിഗയുടെ ശമ്പള പരിധി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബാഴ്‌സലോണ വിവിധ കളിക്കാരെ വിൽക്കണം.

Rate this post