‘ഫുൾ ബാക്ക് പൊസിഷനിൽ കളിക്കും’ : കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിജയത്തെക്കുറിച്ചും ലൂണയെക്കുറിച്ചും വുകോമാനോവിച്ച് |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ ജാംഷെഡ്പൂരിനെതിരെ നേടിയ 3 -1 ന്റെ തകർപ്പൻ ജയത്തോടെ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്‌സിന് അപ്പോസ്‌തോലോസ് ജിയാനോ തുടക്കത്തിലേ ലീഡ് നൽകിയെങ്കിലും ഡാനിയൽ ചിമ ചുക്വുവിലൂടെ ജംഷഡ്പൂർ സമനില നേടി.ഡിമിട്രിയോസ് ഡയമന്റകോസ് ഉടൻ തന്നെ ഒരു പെനാൽറ്റിയിലൂടെ കെബിഎഫ്‌സിയുടെ ലീഡ് പകുതി സമയത്തേക്ക് പുനഃസ്ഥാപിച്ചു.

ഒരു മികച്ച ടീം ഗോളിന് ശേഷം അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്സിന്റെ വിജയം ഉറപ്പിച്ചു.ഐ‌എസ്‌എല്ലിൽ ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും അപരാജിത റണ്ണും സീസണിലെ എട്ടാം വിജയവുമാണിത്, ഈ വിജയത്തോടെ ബ്ലാസ്റ്റേഴ്‌സ് എടികെ മോഹൻ ബഗാനെ മറികടന്ന് പോയതിന് ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു.മത്സരത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിച്ച വുകോമാനോവിച്ച്, സീസണിന്റെ ഈ ഘട്ടത്തിൽ പോയിന്റുകൾ നേടേണ്ടതിന്റെ പ്രാധാന്യം ആവർത്തിച്ചു.

തന്റെ ടീമിന്റെ എട്ട് മത്സരങ്ങളിലെ അപരാജിത റണ്ണിനെ ‘സംതിങ് സെപ്ഷ്യൽ ‘ എന്ന് അദ്ദേഹം വിശേഷിപ്പിച്ചു.”സീസണിലെ ഏറ്റവും പ്രധാന ഭാഗത്താണ് ഞങ്ങൾ. ഡിസംബറും ജനുവരിയുടെ ആദ്യ ഭാഗവും ഇന്ത്യൻ സൂപ്പർ ലീഗിൽ നിർണായകമാണ്. ഒരു ടീമെന്ന നിലയിൽ പോസിറ്റീവായി മുന്നേറാനും പോയിന്റുകൾ ശേഖരിക്കാനും അപരാജിതരായ തുടരാനും കഴിയുന്നുണ്ടെങ്കിൽ നിങ്ങൾ ശരിയായ പാതയിലാണ്.ടീമിലെ താരങ്ങളുടെ പുരോഗതിയിലും അവർ ടീമിനോട് ഇഴകിച്ചേരുന്നതെങ്ങനെയെന്നതിലും സന്തുഷ്ടാണെന്നും ” ഇവാൻ പറഞ്ഞു.

“തുടർച്ചയായ എട്ടു മത്സരങ്ങളിൽ പരാജയമറിയാതെ മുന്നേറാൻ കഴിയുന്നത് കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ചടുത്തോളം സ്പെഷ്യൽ ആണ്.അവസാന സീസൺ മാത്രമല്ല, ഒരു ക്ലബ്ബെന്ന നിലയിൽ ഉയർന്ന സ്ഥാനങ്ങളിലെത്താൻ ഞങ്ങൾ കഷ്ടപ്പെടുകയായിരുന്നു. രണ്ടാം വർഷവും തുടർച്ചയായി ഞങ്ങൾ മികച്ചവർക്കിടയിലാണ്. കളിക്കാർ നല്ല ഗുണനിലവാരമുള്ള ഫുട്ബോൾ കളിക്കുന്നതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു. വിജയത്തിൽ സന്തോഷിക്കുന്നു. മുന്നോട്ടും ഇങ്ങനെ തന്നെ തുടരാനാകുമെന്ന് പ്രതീക്ഷിക്കുന്നു” പരിശീലകൻ കൂട്ടിച്ചേർത്തു.

” മധ്യനിരയിൽ ഇവാൻ കലിയുസ്‌നിയുടെ അഭാവത്തിൽ അഡ്രിയാൻ ലൂണ മിഡ്ഫീൽഡിൽ ഒരു മികച്ച ജോലി ചെയ്തു. അഡ്രിയാൻ ഗംഭീരനായിരുന്നുവെന്ന് ഞാൻ കരുതുന്നു, അദ്ദേഹത്തിന് എല്ലാ സ്ഥാനങ്ങളിലും കളിയ്ക്കാൻ സാധിക്കും.അഡ്രിയാനെ ഫുൾ ബാക്ക് പൊസിഷനിൽ ആക്കിയാലും അദ്ദേഹം മികച്ച രീതിയിൽ കളിക്കും” ഇവാൻ പറഞ്ഞു.കലിയുഷ്നിയുടെ അഭാവത്തിൽ മധ്യനിരയിൽ കളിക്കാൻ എത്തിയ ലൂണ ഗംഭീര പ്രകടനം തന്നെ തന്റെ പുതിയ റോളിൽ നടത്തി. നിരവധി അവസരങ്ങൾ സൃഷ്ടിച്ച ലൂണ കേരള ബ്ലാസ്റ്റേഴ്സിന്റ മൂന്ന് ഗോളുകളിൽ അവസാന ഗോൾ നേടുകയും ചെയ്തു. കളിയിലെ ഏറ്റവും മികച്ച ഗോളായിരുന്നു ഇത്.

Rate this post