‘കഴിഞ്ഞ വര്ഷം ഇത്തരം ടീമുകൾക്കെതിരെ വിജയിക്കാൻ ഞങ്ങൾക്കായിരുന്നില്ല’ : വുകോമാനോവിച്ച് |Kerala Blasters

2022-23 ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ അവരുടെ ആറാം മത്സരത്തിൽ ഗോവയ്‌ക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് 3-1 ജയം സ്വന്തമാക്കി. 2016 ന് ശേഷം ആദ്യമായാണ് ബ്ലാസ്റ്റേഴ്‌സ് ഗോവക്കെതിരെ വിജയം നേടുന്നത്.കളിയുടെ 43-ാം മിനിറ്റിൽ സഹൽ അബ്ദുൾ സമദിന്റെ സഹായത്തോടെ അഡ്രിയാൻ ലൂണയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ സ്കോറിംഗ് തുറന്നത്.

നാല് മിനിറ്റ് ശേഷം ഡിമിട്രിയോസ് ലീഡ് ഇരട്ടിയാക്കി.രണ്ടാം പകുതി തുടങ്ങി ഏഴു മിനിറ്റിനുള്ളിൽ ഇവാൻ കല്യൂസ്‌നി കേരള ബ്ലാസ്റ്റേഴ്‌സിനായി മികച്ച ലോംഗ് റേഞ്ചറിലൂടെ മൂന്നാം ഗോൾ നേടി.നോഹ സദൗയി ഗോവയ്ക്ക് വേണ്ടി ആശ്വാസ ഗോൾ നേടി.മത്സരത്തിന് ശേഷം നടന്ന പത്ര സമ്മേളനത്തിൽ മുഖ്യ പരിശീലകൻ ഇവാൻ വുകമനോവിച്ച് വിജയത്തെക്കുറിച്ച് പറഞ്ഞു.

“എന്റെ വീക്ഷണം ലോകോത്തരമാണ്. ഞങ്ങൾക്ക് ധാരാളം യുവ താരങ്ങളുണ്ട്. മത്സരങ്ങളെ അഭിമുഖീകരിക്കുന്ന പക്രിയയിൽ പലതരം സമീപനങ്ങൾ വികസിപ്പിക്കുന്നതിനെക്കുറിച്ച് നമ്മൾ ചിന്തിക്കണം. എപ്പോൾ പ്രസ് ചെയ്തു കളിക്കണമെന്നും എപ്പോൾ നിയന്ത്രണത്തിലായിരിക്കണമെന്നും ഞങ്ങളറിഞ്ഞിരിക്കണം. ഇതാണ് ഒരു മികച്ച ടീമിനെ സൃഷ്ടിക്കുന്നത്. ഞങ്ങളുടെ ടീമിൽ ചില കീ പ്ലേയേഴ്സ് ഉണ്ടെന്ന് ഞങ്ങൾക്കറിയാം. വിവിധ എതിരാളികൾക്കെതിരെ വിവിധ ശൈലിയിൽ എങ്ങനെ കളിക്കണമെന്ന് ഓരോ നിമിഷവും തിരഞ്ഞെടുക്കാൻ അവർക്കാകണം” വുകോമനോവിച്ച് പറഞ്ഞു.

“എഡുെ ബെഡിയയക്കമുള്ള ​ഗോവയുടെ പ്രധാന താരങ്ങൾക്ക് പന്തുമായി മുന്നേറാൻ അവസരം നൽകാതെയുള്ള ബ്ലാസ്റ്റേഴ്സ് നീക്കം ഗോളടിക്കുന്നതിൽ നിന്നും ഗോവയെ തടഞ്ഞു നിർത്തി. ​ഗോവയുടെ പ്രധാന താരങ്ങളെ തടയുക തങ്ങളുടെ ​ഗെയിംപ്ലാൻ ആയിന്നു .​ഗോവയ്ക്ക് ചില പ്രധാന കളിക്കാരുണ്ട്, അവരെ നന്നായി പ്രെസ് ചെയ്യുകയും, അവർക്ക് ഇടം നൽകാതെ തടയുകയും, അവരെ സമ്മർദത്തിലാക്കുകയോ ചെയ്താൽ ​ഗോവയുടെ കളിയുടെ നിലവാരം വലിയൊരളവ് വരെ താഴുമെന്ന് ഞങ്ങൾ മനസിലാക്കിയിരുന്നു മത്സരശേഷം ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് പറഞ്ഞു.

” മൂന്നു ഗോൾ നേടിയെങ്കിലും ആ ഗോൾ വഴങ്ങിയതിൽ ഞങ്ങൾക്ക് ഖേദമുണ്ട്. ഞങ്ങൾ വീണ്ടും ഒരു ക്ലീൻ ഷീറ്റുമായി പോകാൻ ആഗ്രഹിച്ചു, പക്ഷെ ഇത് ഫുട്ബോൾ ആണ്.എഫ്‌സി ഗോവ മികച്ച കളിക്കാരുള്ള ഒരു അത്ഭുത ടീമാണെന്ന് ഞങ്ങൾക്കറിയാം. അവർക്ക് എപ്പോൾ വേണമെങ്കിലും ഞങ്ങൾക്കെതിരെ ഗോൾ നേടാം.അവർ എപ്പോഴും ഗെയിമിൽ ആധിപത്യം സ്ഥാപിക്കും, കാരണം അവർ കളിക്കുന്ന ശൈലി അതാണ്, ഇപ്പോൾ ആറു മത്സരങ്ങൾ കഴിഞ്ഞു. കഴിഞ്ഞ വര്ഷം ഇത്തരം ടീമുകൾക്കെതിരെ വിജയിക്കാൻ ഞങ്ങൾക്കായിരുന്നില്ല. ഡിസംബറും ജനുവരിയും റാങ്കിങ്ങിൽ മുന്നേറുവാനായി പരമാവധി പോയിന്റുകൾ നേടേണ്ട മാസങ്ങളാണ്. ” ഇവാൻ പറഞ്ഞു.

Rate this post